TRENDING:

Jayaram | മുഖത്തൊരു പ്രശ്നവുമില്ല; ജയറാമേട്ടന് ഇപ്പോൾ കാളിദാസിന്റെ ചെറുപ്പം, പുതിയ ലുക്ക്

Last Updated:
ചെറുപ്പകാലത്ത് പോലും ജയറാമിനെ ഇപ്പോഴത്തെ ലുക്കിൽ കണ്ടിരിക്കാൻ സാധ്യതയുണ്ടാവില്ല
advertisement
1/6
Jayaram | മുഖത്തൊരു പ്രശ്നവുമില്ല; ജയറാമേട്ടന് ഇപ്പോൾ കാളിദാസിന്റെ ചെറുപ്പം, പുതിയ ലുക്ക്
ക്ഷോഭിക്കുന്ന യുവത്വം, നിത്യ യൗവനം, ആക്ഷൻ സിംഹം എന്നിങ്ങനെ മലയാള സിനിമയിൽ ഓരോ താരങ്ങൾക്കും അവരുടെതായ നിർവചനങ്ങൾ ഉണ്ട്. മലയാള സിനിമയിൽ വർഷങ്ങളോളം തൊട്ടടുത്ത വീട്ടിലെ പയ്യൻ എന്ന് ഇമേജ് നൽകിപ്പോന്ന നടനാണ് ജയറാം (Jayaram). കുറച്ചുകാലങ്ങൾക്കു മുൻപ് മാത്രമാണ് അദ്ദേഹം, പ്രായത്തിന് തുല്യമായ റോളുകളിലേക്ക് മാറിയത്. അതുവരെയും മകനും അച്ഛനും ജേഷ്ഠനും ഒക്കെയായി അദ്ദേഹം മലയാളിത്തം തുളുമ്പുന്ന നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ കാണുന്ന മുഖം അദ്ദേഹം കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ്
advertisement
2/6
മുകളിൽക്കണ്ട ആ പാതി ചിത്രത്തിനു മേൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. സ്ഥിരമായി ജയറാമിൽ കാണുന്ന പുഞ്ചരി ഇവിടെ ഇല്ലായിരുന്നു എന്നതാണ് പ്രധാനവിഷയം. മുഖത്ത് എന്തുപറ്റി എന്നായിരുന്നു ചോദ്യങ്ങളിൽ ഏറിയ പങ്കും. ഇത് ഞങ്ങളുടെ ജയറാം ഏട്ടനല്ല, ഞങ്ങളുടെ ജയറാമേട്ടൻ ഇങ്ങനെയല്ല എന്ന് വിലപിച്ച ആൾക്കാരും ഉണ്ട്. മകളുടെ വിവാഹത്തിനും മറ്റും ജയറാം വളരെ ഊർജ്ജസ്വലനായാണ് എല്ലാവരും കണ്ടത്. അവർക്കെല്ലാം മറുപടിയുമായി അടുത്ത ഒരു ചിത്രവും ജയറാം പോസ്റ്റ് ചെയ്തു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
വളരെ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു അവാർഡ് ദാന പരിപാടിയിൽ ഗസ്റ്റ് ആയി പങ്കെടുത്ത ജയറാമിന്റെ മുഖമാണ് ഈ ചിത്രത്തിൽ കാണുന്നത്. എപ്പോഴും ഉള്ളതുപോലെ ലളിത വേഷവും കാതിൽ കടുക്കനും എല്ലാം അതുപോലെ തന്നെയുണ്ട്. ഓസ്ലർ സിനിമയിൽ കണ്ടതിൽ നിന്നും ജയറാം ഏറെ മാറി. പൊന്നിയിൻ സെൽവനിൽ കണ്ടതുപോലെയും അല്ല. ഗോട്ടിൽ കണ്ട ജയറാം അല്ല ഇത് എന്ന് പറഞ്ഞവർക്കും കൂടി ചേർത്താണ് പുതിയ ചിത്രം കൊണ്ടുള്ള മറുപടി
advertisement
4/6
ജയറാമിന്റെ ഏറ്റവും പുതിയ ലുക്ക് കാണാൻ തയ്യാറല്ലേ? എങ്കിൽ മകൻ കാളിദാസ് ജയറാമിന്റെ ഒപ്പം നിന്നാൽ ഒരേ പ്രായക്കാരാണോ എന്ന് ചോദിച്ചു പോകുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പുതിയ ലുക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സുന്ദരനായ ജയറാമിനെ കാണാൻ കഴിയുക. ഇനി കാളിദാസിന്റെ വിവാഹത്തിനായി കുറച്ചുകൂടി അടിപൊളിയായ ജയറാമിനെ കാണാൻ ഒരവസരം ലഭിക്കുമോ എന്ന് നോക്കണം
advertisement
5/6
ഇതാ, ജയറാം ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്ത ചിത്രം. ഇവിടെ അദ്ദേഹം പണ്ടത്തേതിലും ചെറുപ്പമായി എന്ന് പറയാൻ തോന്നുന്നുണ്ടോ? ഫാൻസ്‌ ആയാലും അല്ലെങ്കിലും, ഇങ്ങനെയൊരു ലുക്കിൽ ജയറാമിനെ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് പോലും കണ്ടിരിക്കാൻ സാധ്യതയുണ്ടാവില്ല. തലമുടി അലക്ഷ്യമായി നെറ്റിയിലേക്ക് പാറിപ്പറന്നു കിടക്കുന്ന ജയറാമിന്റെ മുഖത്തൊരു സ്റ്റൈലിഷ് ഫ്രയിം ഉള്ള കണ്ണടയുണ്ട്. കാതിലെ വളയം അതുപോലെ തന്നെയുണ്ട്. ഒരു കറുത്ത ഷർട്ട് ആണ് വേഷം
advertisement
6/6
കുറച്ചേറെയായി ജയറാം മലയാള സിനിമ വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറിയിട്ട്. താമസം പണ്ടുമുതലേ ചെന്നൈയിൽ ആണ്. ഇക്കുറി മകളും മരുമകനും വിരുന്നുവന്ന ഓണക്കാലത്തിനായി ജയറാം വീട്ടിൽ പൂക്കളം ഒരുക്കിയിരുന്നു. മകൾ മാളവികയുടെ വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ ഓണക്കാലമായിരുന്നു ഇത്. ചക്കി എന്ന് വിളിക്കുന്ന മാളവിക ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മകളെയും കുടുംബത്തെയും എയർപോർട്ടിൽ സ്വീകരിക്കുന്ന ജയറാമിന്റെ വീഡിയോ ദൃശ്യവും വൈറലായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Jayaram | മുഖത്തൊരു പ്രശ്നവുമില്ല; ജയറാമേട്ടന് ഇപ്പോൾ കാളിദാസിന്റെ ചെറുപ്പം, പുതിയ ലുക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories