വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ഏറെ നാളായി ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്കാരം ഞായറാഴ്ച നടക്കുമെന്നും അദ്ദേഹത്തിന്റെ മാനേജർ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇന്ത്യൻ വിനോദരംഗത്തിന്റെ പ്രശസ്ത താരം ശ്രീ സതീഷ് ഷായുടെ വിയോഗത്തിൽ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.ഇന്ത്യൻ വിനോദരംഗത്തെ ഇതിഹാസ താരമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. അനായാസ നർമ്മവും ഐക്കണിക് പ്രകടനങ്ങളും കൊണ്ടു നിരവധി ജീവിതങ്ങളിൽ ചിരി പടർന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
advertisement
നാല്പത് വർഷത്തിലധികമുള്ള തന്റെ അഭിനയ ജീവിതത്തിൽ സതീഷ് ഷാ 250-ഓളം സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയനായ നടനായി മാറി. മുംബൈയിലെ സെന്റ് ജേവിയേഴ്സ് കോളേജിൽ പഠിച്ച് പിന്നീട് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), പൂനെയിൽ പരിശീലനം നേടിയിരുന്നു. 1978-ലെ അർവിന്ദ് ദേശായ് കി അജീബ് ദസ്താൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്.
1983-ലെ ജാനേ ബി ഹി ഡോ യാരോ എന്ന ചിത്രത്തിലെ മുനിസിപ്പൽ കമ്മീഷണർ ഡി’മെല്ലോ വേഷം അദ്ദേഹത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ശക്തി, ഹം സാത്ത് സാത്ത് ഹെയ്ൻ, മൈൻ ഹൂൻ ന, കല ഹോ നാ ഹോ, ഫാനാ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
ടെലിവിഷനിൽ സാരാഭായ് vs സാരാഭായ്യിലെ ഇന്ദ്രവദൻ സാരാഭായ് വേഷം ഇന്ത്യൻ ടിവിയിലെ എക്കാലത്തെയും മികച്ച ഹാസ്യ പ്രകടനങ്ങളിൽ ഒന്നായി ഓർമ്മിക്കപ്പെടുന്നു.
