TRENDING:

Jayasurya | ദേ, വെള്ളമുണ്ടുടുത്ത ജയസൂര്യ, അല്ല കറുത്ത മുണ്ട്... ശരിക്കും ഈ മുണ്ടിന്റെ നിറമെന്താണ്?

Last Updated:
തലൈവർ രജനികാന്തിനെ കാണാൻ പോയപ്പോഴും ജയസൂര്യ ധരിച്ചത് ഇതേ മുണ്ടായിരുന്നു
advertisement
1/7
Jayasurya | ദേ, വെള്ളമുണ്ടുടുത്ത ജയസൂര്യ, അല്ല കറുത്ത മുണ്ട്... ശരിക്കും ഈ മുണ്ടിന്റെ നിറമെന്താണ്?
നടൻ ജയസൂര്യയുടെ (Jayasurya) ഫാഷൻ പലപ്പോഴും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. വീട്ടിൽ ഒരു ഡിസൈനർ ഉള്ളതിനാൽ, ഏറ്റവും പുതുപുത്തൻ ഫാഷൻ ഫോളോ ചെയ്യാൻ ജയസൂര്യക്ക് വേറെ എങ്ങും അന്വേഷിക്കേണ്ട കാര്യമില്ല. സരിതാ ജയസൂര്യയുടെ പുത്തൻ പരീക്ഷണങ്ങളുമായി പൊതുവിടങ്ങളിൽ ഇറങ്ങുന്നത് ജയസൂര്യ തന്നെയാകും. പല സിനിമകളിലും ഇത് കണ്ടവരുണ്ട്
advertisement
2/7
'പ്രേതം' സിനിമയിൽ ജയസൂര്യ ധരിച്ച കുർത്തകൾ അന്നത്തെ ചർച്ചാവിഷയമായിരുന്നു. ആട് സിനിമകളിലെ ഷാജി പാപ്പന്റെ മുണ്ടും അങ്ങനെതന്നെ യൂത്തിന്റെ ഇടയിൽ തരംഗമായി മാറി. ഉത്സവ സീസണും മറ്റും ഈ മുണ്ടും കുർത്തയും തീർത്ത തരംഗം ചെറുതല്ല. ജയസൂര്യ വീണ്ടും (തുടർന്ന് വായിക്കുക)
advertisement
3/7
തലൈവർ രജനികാന്തിന്റെ കാണാൻ പോയപ്പോഴും ജയസൂര്യ ധരിച്ചത് വ്യത്യസ്‍തമായ ഒരു മുണ്ടാണ്. മുണ്ടിന്റെ ഒരു ഭാഗത്തു നോക്കിയാൽ വെളുത്ത നിറം മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ മറുഭാഗത്താണെങ്കിൽ, കറുത്ത മുണ്ടുടുത്ത ജയസൂര്യയും. എന്ത് മാജിക്കാണിത്?
advertisement
4/7
അതേ മുണ്ടുമായി ഒരു വേദിയിൽ ഇരിക്കുന്ന ജയസൂര്യയുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ടു. ഇവിടെ നോക്കിയാലും ആശയക്കുഴപ്പം മാറുന്നില്ല. ഒടുവിൽ സരിതയുടെ ഡിസൈനുകൾ പരിശോധിക്കുക തന്നെയായി പോംവഴി
advertisement
5/7
ഇതേ മുണ്ട് തന്നെ ധരിച്ച ഒരു മോഡലാണിത്. കണ്ടത് വാസ്തവം തന്നെ. ഒരു മുണ്ടിൽ രണ്ടു നിറങ്ങൾ. അതാണ് വിഷയം. ഡ്യൂവൽ മുണ്ട് എന്ന് പേരിട്ടിട്ടുള്ള പുത്തൻ ഫാഷനിലെ മുണ്ടാണിത്
advertisement
6/7
കുറച്ചു നാളുകളായി ജയസൂര്യയെ മലയാള സിനിമയിൽ കണ്ടിട്ട്. അടുത്ത സിനിമയ്ക്കുള്ള തയാറെടുപ്പിലാണ് ജയസൂര്യ ഇപ്പോൾ. വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നാണ് 'കത്തനാർ'
advertisement
7/7
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടമറ്റത്തു കത്തനാരുടെ വേഷം ചെയ്യുന്നത് ജയസൂര്യയാണ്. അതിനൂതന സങ്കേതങ്ങൾ പ്രയോഗിച്ചുള്ള ദൃശ്യവിസ്മയം തീർക്കുന്ന ചിത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
Jayasurya | ദേ, വെള്ളമുണ്ടുടുത്ത ജയസൂര്യ, അല്ല കറുത്ത മുണ്ട്... ശരിക്കും ഈ മുണ്ടിന്റെ നിറമെന്താണ്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories