നടി ധരിച്ചത് ഒരൊറ്റ വസ്ത്രം; ചിത്രം തിരഞ്ഞത് 29 കോടി ജനം! ഗൂഗിൾ ഇമേജസിന്റെ ജനനത്തിന് പിന്നിലെ 'ഹോട്ട്' രഹസ്യം
- Published by:Sarika N
- news18-malayalam
Last Updated:
ഗൂഗിൾ ഇമേജസിന്റെ ജനനത്തിന് പിന്നിലെ ഹോളിവുഡ് സുന്ദരി
advertisement
1/8

ഇന്ന് ലോകത്ത് എന്തിനെക്കുറിച്ചും അറിയാൻ നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഒരു വാക്ക് ടൈപ്പ് ചെയ്താൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം തന്നെ ചിത്രങ്ങളും വീഡിയോകളും നമ്മുടെ വിരൽത്തുമ്പിലെത്തും. എന്നാൽ, ഇന്ന് നാം ഉപയോഗിക്കുന്ന 'ഗൂഗിൾ ഇമേജസ്' (Google Images) എന്ന സേവനം ഒരു പ്രശസ്ത നടി ധരിച്ച വസ്ത്രത്തോടുള്ള ലോകത്തിന്റെ അടങ്ങാത്ത ആകാംക്ഷയിൽ നിന്നും ഉണ്ടായതാണെന്ന് എത്രപേർക്കറിയാം? ഗൂഗിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയ ആ സംഭവം ഇങ്ങനെയാണ്.
advertisement
2/8
1991-ൽ 'ഇൻ ലിവിംഗ് കളർ' എന്ന ഷോയിലൂടെ നർത്തകിയായി കരിയർ ആരംഭിച്ച ജെന്നിഫർ ലോപ്പസ് (Jennifer Lopez ) എന്ന 'ജെ.ലോ' ആണ് ഈ വിപ്ലവത്തിന് കാരണക്കാരി. 1997-ൽ പുറത്തിറങ്ങിയ 'സെലീന' എന്ന ചിത്രത്തിലൂടെ ഒരു സിനിമയ്ക്ക് ഒരു മില്യൺ ഡോളർ പ്രതിഫലം വാങ്ങുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ നടിയെന്ന റെക്കോർഡ് അവർ സ്വന്തമാക്കിയിരുന്നു. ഗായിക, നർത്തകി, ബിസിനസ്സുകാരി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന ജെന്നിഫർ ലോപ്പസ് ഒരിക്കൽ ധരിച്ച വസ്ത്രമാണ് ഇന്റർനെറ്റ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചത്.
advertisement
3/8
ഗൂഗിളിനെ കുഴപ്പിച്ച ആ 'ഗ്രീൻ ഡ്രസ്സ്' 2000-ൽ നടന്ന ഗ്രാമി അവാർഡ് വേദിയിലാണ് ജെന്നിഫർ ലോപ്പസ് 'വെർസേസ്' (Versace) ഡിസൈൻ ചെയ്ത പച്ച നിറത്തിലുള്ള ജംഗിൾ പ്രിന്റ് വസ്ത്രം ധരിച്ചെത്തിയത്. ആ വസ്ത്രം അന്ന് ലോകമെങ്ങും ചർച്ചയായി. പിറ്റേന്ന് രാവിലെ ലോകം മുഴുവൻ ആ വസ്ത്രത്തിന്റെ ചിത്രം കാണാനായി ഗൂഗിളിൽ തിരച്ചിൽ തുടങ്ങി. "Jennifer Lopez dress" എന്നതായിരുന്നു അന്ന് ഗൂഗിൾ കണ്ട ഏറ്റവും വലിയ സെർച്ച് വോളിയം.
advertisement
4/8
എന്നാൽ അന്നത്തെ കാലത്ത് ഗൂഗിൾ സെർച്ച് റിസൾട്ടുകൾ ടെക്സ്റ്റ് രൂപത്തിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. വസ്ത്രത്തെക്കുറിച്ചുള്ള വാർത്തകൾ ധാരാളമായി ലിങ്കുകളായി വന്നെങ്കിലും, ജനങ്ങൾക്ക് കാണേണ്ടിയിരുന്ന ആ ചിത്രം നേരിട്ട് നൽകാൻ ഗൂഗിളിന് സാധിച്ചില്ല. മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിഡ്റ്റ് പിന്നീട് ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്, "ആളുകൾക്ക് ആ വസ്ത്രം കാണണമായിരുന്നു, പക്ഷേ അവർക്ക് വേണ്ടത് നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല."
advertisement
5/8
ഗൂഗിൾ ഇമേജസിന്റെ ജനനം ഈ പ്രതിസന്ധിയിൽ നിന്നാണ് ഗൂഗിൾ എഞ്ചിനീയർമാർ ചിത്രങ്ങൾക്കായി മാത്രമായി ഒരു സെർച്ച് പ്ലാറ്റ്‌ഫോം എന്ന ആശയത്തിലേക്ക് എത്തിയത്. അങ്ങനെ 2001 ജൂലൈയിൽ 'ഗൂഗിൾ ഇമേജസ്' പിറവിയെടുത്തു. തുടക്കത്തിൽ 250 ദശലക്ഷം ചിത്രങ്ങളുമായി തുടങ്ങിയ ഈ സേവനം ഇന്ന് കോടിക്കണക്കിന് ചിത്രങ്ങളുള്ള മഹാശേഖരമായി വളർന്നു. 2019-ൽ ഈ സംഭവത്തിന്റെ 20-ാം വാർഷികം ആഘോഷിക്കാൻ സമാനമായ വസ്ത്രം ധരിച്ച് ജെന്നിഫർ വീണ്ടും വേദിയിലെത്തിയത് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
advertisement
6/8
സാങ്കേതിക മാറ്റം വരുമാനക്കിലുക്കമായി ഇന്ന് ഗൂഗിൾ ഇമേജസ് വെറുമൊരു സെർച്ച് ടൂൾ മാത്രമല്ല. മറിച്ച് ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ്. നിങ്ങൾ ഒരു ഷൂവോ വസ്ത്രമോ തിരഞ്ഞാൽ അത് വാങ്ങാനുള്ള ലിങ്കുകളും വിലയും ചിത്രത്തിനൊപ്പം വരുന്നത് കമ്പനികൾ നൽകുന്ന വൻതുകയുടെ പരസ്യങ്ങൾ വഴിയാണ്. 2024-ൽ ഗൂഗിളിന്റെ മൊത്തം വരുമാനം ഏകദേശം 350 ബില്യൺ ഡോളർ (ഏകദേശം 29 ലക്ഷം കോടി രൂപ) ആയിരിക്കും. ഇതിൽ 56 ശതമാനത്തിലധികം വരുമാനവും ഗൂഗിൾ ഇമേജസ് ഉൾപ്പെടുന്ന വിഭാഗത്തിൽ നിന്നാണ്. ഫാഷൻ ലോകത്തെ ഒരു പരീക്ഷണം എങ്ങനെ ഒരു ടെക്നോളജി ഭീമന്റെ തലവര മാറ്റിമറിച്ചു എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയുണ്ടാകില്ല.
advertisement
7/8
അതേസമയം, ജെന്നിഫർ ലോപ്പസ് എന്ന വ്യക്തി കലാകാരി എന്നതിന് പുറമെ മികച്ചൊരു ബിസിനസ്സുകാരി കൂടിയാണ്. സ്വന്തമായി പെർഫ്യൂം ബ്രാൻഡുകളും വസ്ത്രശേഖരവും പ്രൊഡക്ഷൻ കമ്പനിയുമുള്ള ജെന്നിഫറിന്റെ ആസ്തി കോടിക്കണക്കിന് ഡോളറാണ്. വെല്ലുവിളികൾ നിറഞ്ഞ കരിയറിലും തന്റെ കഠിനാധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടും ഹോളിവുഡിലെ മുൻനിര താരമായി തുടരാൻ അവർക്ക് സാധിക്കുന്നു.
advertisement
8/8
അമ്പതുകളിലും ജെന്നിഫർ നിലനിർത്തുന്ന ശാരീരികക്ഷമതയും സൗന്ദര്യവും ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. താരത്തിന്റെ വിവാഹങ്ങളും പ്രണയബന്ധങ്ങളും പലപ്പോഴും മാധ്യമങ്ങളിൽ വലിയ ചർച്ചയാകാറുണ്ട്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാഷൻ ഐക്കണുകളിൽ ഒരാളായും സാമൂഹിക മാറ്റങ്ങൾക്കായി ശബ്ദമുയർത്തുന്ന വ്യക്തിയായും അവർ അറിയപ്പെടുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
നടി ധരിച്ചത് ഒരൊറ്റ വസ്ത്രം; ചിത്രം തിരഞ്ഞത് 29 കോടി ജനം! ഗൂഗിൾ ഇമേജസിന്റെ ജനനത്തിന് പിന്നിലെ 'ഹോട്ട്' രഹസ്യം