ഒറ്റ ഫ്രയിമിൽ മലയാളത്തിന്റെ സുന്ദരികളായ രണ്ട് താരങ്ങൾ; ഇതിൽ അമ്മയ്ക്ക് ഇന്ന് പിറന്നാൾ
- Published by:user_57
- news18-malayalam
Last Updated:
അമ്മയുടെ പിറന്നാളിന് മകളുടെ സമ്മാനമാണ് ഈ ചിത്രം. രണ്ടുപേരും മലയാള സിനിമയിൽ നിന്നും തന്നെ
advertisement
1/7

ഒരൊറ്റ ഫോട്ടോയിൽ രണ്ട് താരങ്ങൾ. ഒരാൾ സിനിമയിൽ എത്തിയപ്പോഴേക്കും മറ്റെയാൾ വീട്ടമ്മയായി, അമ്മയുടെ ഉത്തരവാദിത്തങ്ങളുമായി തിരക്കിയായി മാറിയിരുന്നു. ഇന്ന് അമ്മയുടെ പിറന്നാളിന് മകളുടെ സമ്മാനമാണ് ഈ ചിത്രം. രണ്ടുപേരും മലയാള സിനിമയിൽ നിന്നും തന്നെ. കട്ടിലിൽ കിടക്കുന്ന മകളെക്കൂടാതെ ഈ അമ്മയ്ക്ക് ഒരു മകനുമുണ്ട്
advertisement
2/7
ഒരു കുടുംബം മുഴുവൻ സിനിമ തന്നെ ജീവിതമാക്കിയ കുടുംബം എന്ന് വിളിക്കുന്നതാവും നല്ലതു. ഈ ഫോട്ടോയിലെ രണ്ട് സുന്ദരികളിൽ ഒരാളാണ് മുകളിൽക്കണ്ട ചിത്രം പോസ്റ്റ് ചെയ്തത്. ഒരാൾ കീർത്തി സുരേഷ് എന്ന് ഫോട്ടോ കണ്ടാൽ മനസിലാക്കാം. മറ്റെയാൾ ആരെന്നു കണ്ടെത്താൻ ഒരു സൂചനയെങ്കിലും ലഭിച്ചോ എന്ന് നോക്കുക (തുടർന്ന് വായിക്കുക)
advertisement
3/7
ഞാൻ ഇത്രയും കഠിനാധ്വാനിയായതിൽ, ചിന്തകളിൽ പക്വതപ്രാപിച്ചയാൾ ആയതിന്, അച്ചടക്കമുള്ളതായതിനാൽ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നയാൾ ആയതിനു എല്ലാം കാരണക്കാരി എന്നാണ് മകൾ കല്യാണി പ്രിയദർശൻ അമ്മ ലിസി ലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്
advertisement
4/7
മലയാള സിനിമ വിട്ടിട്ടു വർഷങ്ങൾ പലതായി എങ്കിലും, ലിസി ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരി തന്നെ. കണ്ടാൽ സന്തൂർ മമ്മി അല്ല എന്നാരും പറയില്ല താനും
advertisement
5/7
1991ലെ 'മെയ് ദിനം' ആണ് ലിസി ഏറ്റവും അവസാനമായി വേഷമിട്ട മലയാള ചിത്രം. വിവാഹത്തോടെ ലിസി അഭിനയം അവസാനിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഒരു തെലുങ്ക് സിനിമയിൽ വർഷങ്ങൾക്ക് ശേഷം ലിസി അഭിനയിച്ചിരുന്നു
advertisement
6/7
സുഹൃത്തുക്കൾ, യാത്രകൾ, ഫിറ്റ്നസ് എന്നിങ്ങനെ നിരവധികാര്യങ്ങളിലൂടെ ലിസി ഇന്നും സജീവമാണ്. അടുത്തിടെ വിദേശത്തേക്ക് സോളോ ട്രിപ്പും ലിസി നടത്തിയിരുന്നു. ഒരു യാത്ര മകൾ കല്യാണിക്കൊപ്പം ആയിരുന്നു
advertisement
7/7
ഈ വർഷമാദ്യം ലിസിയുടെയും പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ വിവാഹം നടന്നിരുന്നു. അമേരിക്കൻ സ്വദേശിയായ മെർലിനാണ് ലിസിയുടെ മരുമകൾ
മലയാളം വാർത്തകൾ/Photogallery/Buzz/
ഒറ്റ ഫ്രയിമിൽ മലയാളത്തിന്റെ സുന്ദരികളായ രണ്ട് താരങ്ങൾ; ഇതിൽ അമ്മയ്ക്ക് ഇന്ന് പിറന്നാൾ