TRENDING:

അന്ന് മോഹൻലാലിന്റെ നായിക; ഒൻപതു വർഷമായി സിനിമയിലില്ലാത്ത നടിയുടെ ഇപ്പോഴത്തെ ലുക്ക്

Last Updated:
നമ്മുടെ നാട്ടിൽ സൂപ്പർഹിറ്റായി ഓടിയ ശേഷം തിയേറ്റർ വിട്ട ചിത്രത്തിന് ശേഷം ആ നായിക പിന്നെ ചലച്ചിത്ര ലോകത്തേക്ക് പോലും മടങ്ങിയില്ല
advertisement
1/7
അന്ന് മോഹൻലാലിന്റെ നായിക; ഒൻപതു വർഷമായി സിനിമയിലില്ലാത്ത നടിയുടെ ഇപ്പോഴത്തെ ലുക്ക്
ബംഗാളി സുന്ദരികൾക്ക് പലപ്പോഴും മലയാളി തനിമ കൂടുതലുണ്ടാവും. മലയാളിമങ്ക സങ്കൽപ്പത്തിന് ചേരുന്ന വിധമുള്ള മുഖത്തെ ഫീച്ചറുകളാണ് അവരെ പലപ്പോഴും മലയാളി തന്നെയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് പോലും. തനി മലയാളി എന്ന് തോന്നിപ്പിക്കുമാറ് ഒരു ബംഗാളി സുന്ദരി ഒരിക്കൽ മലയാളത്തിൽ വന്നുപോയിരുന്നു. അതും മോഹൻലാലിന്റെ (Mohanlal) നായികയായി. നമ്മുടെ നാട്ടിൽ സൂപ്പർഹിറ്റായി ഓടിയ ശേഷം തിയേറ്റർ വിട്ട ചിത്രത്തിന് ശേഷം ആ നായിക പിന്നെ ചലച്ചിത്ര ലോകത്തേക്ക് പോലും മടങ്ങിയില്ല. ഹിന്ദി സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ആ നടി തെന്നിന്ത്യൻ ഭാഷകളിലൂടെ ശ്രദ്ധനേടി
advertisement
2/7
 ബോളിവുഡ് ചിത്രം ഫിർ മിലേംഗിയാണ് കമാലിനി മുഖർജി എന്ന നടിയുടെ ആദ്യ ചിത്രം. 2004ൽ ആയിരുന്നു ഈ സിനിമയുടെ വരവ്. ശില്പ ഷെട്ടി, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ എന്നിവർക്കൊപ്പമാണ്‌ കമാലിനി അഭിനയിച്ചത്. 'ആനന്ദ്' എന്ന തെലുങ്ക് സിനിമയിലാണ് അവർ അഭിനയം തുടങ്ങിയത് എങ്കിലും, ശ്രദ്ധിക്കപ്പെട്ട വേഷം ഫിർ മിലേംഗി ആയിരുന്നു. പിന്നീടവർ ഹിന്ദിയിലേക്ക് മടങ്ങിയില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
 ഈ പശ്ചാത്തലത്തിലാണ് കമാലിനി തമിഴ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. 2006ൽ കമൽ ഹാസൻ നായകനായ 'വേട്ടയാട് വിളയാട്' എന്ന സിനിമയിലെ വീട്ടമ്മയുടെ റോൾ ഇന്നും സിനിമാ പ്രേമികൾ ഓർത്തിരിക്കും. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം വൻ വിജയമായിരുന്നു. കമൽ ഹാസനും കമാലിനിയും കൂടിയുള്ള 'പാർത്ത മുതൽനാളിൽ' എന്ന് തുടങ്ങുന്ന ഗാനം എണ്ണമറ്റ ആരാധകരെ വാരിക്കൂട്ടി. ഇതോടു കൂടി കമാലിനിയുടെ പേരും മുഖവും പലർക്കും സുപരിചിതമായി
advertisement
4/7
 അതിനു ശേഷം തെലുങ്ക് ചിത്രങ്ങളായ ഗോദാവരി, ക്‌ളാസ്മേറ്റ്, ഹാപ്പി ഡേയ്സ്, ജൽസ പോലുള്ള ചിത്രങ്ങളിൽ അവർ നായികയായി. നാഗാർജുന, പവൻ കല്യാൺ, റാം ചരൺ എന്നിവരായിരുന്നു നായകന്മാർ. മലയാളത്തിലെ അരങ്ങേറ്റം പൂർണമായും കമേഴ്‌സ്യൽ ചിത്രം എന്ന് വിളിക്കാൻ സാധിക്കാത്ത മമ്മൂട്ടിയുടെ കുട്ടിസ്രാങ്കിലൂടെയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഹിന്ദി ഭാഷകളിലെ അഭിനയത്തിലൂടെ അവർ പാൻ-ഇന്ത്യൻ അഭിനേത്രി എന്ന വിളിപ്പേര് സമ്പാദിച്ചു. 'നെത്തോലി ഒരു ചെറിയ മീനല്ല' എന്ന സിനിമയിലും നായികയായത് കമാലിനി തന്നെ
advertisement
5/7
 തെലുങ്ക് സിനിമയിൽ നിന്നും പുറത്തുപോയതിന്റെ കാരണം കമാലിനി അടുത്തിടെ പറയുകയുണ്ടായി. "എന്റെ അവസാന ചിത്രമായ 'ഗോവിന്ദുടു അന്ധരിവാഡിലെ'യിൽ ഞാൻ റാം ചരണിന്റെ ഒപ്പം അഭിനയിച്ചു. എനിക്ക് ആ സെറ്റിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. എന്നാൽ, ചിത്രം റിലീസ് ചെയ്തതും ഞാൻ ഞെട്ടി. എന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി എനിക്കിഷ്‌ടമായില്ല. ഞാൻ അതീവ ദുഃഖിതയായി. അതോടു കൂടി തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിച്ചു," കമാലിനി പറഞ്ഞു
advertisement
6/7
കമാലിനി അഭിയനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്. മലയാള സിനിമയിൽ 150 കോടി കളക്ഷൻ മറികടന്ന മോഹൻലാൽ ചിത്രം 'പുലിമുരുകനാണ്' അവരുടെ ഒടുവിലത്തെ ചിത്രം. ഇതിൽ മുരുകന്റെ മൈനയായി നാട്ടിൻപുറത്തുകാരിയുടെ കഥാപാത്രത്തെ കമാലിനി ഭംഗിയായി അവതരിപ്പിച്ചു
advertisement
7/7
 ഇതിനു ശേഷം കമാലിനി മുഖർജി അഭിനയംവിട്ട് നേരെ പോയത് അമേരിക്കയിലേക്കാണ്. ഇപ്പോൾ ഒൻപതു വർഷങ്ങളായി അവർ ചലച്ചിത്ര ലോകത്തില്ല. 2016ലെ ഏറ്റവും ഒടുവിലത്തെ ചിത്രത്തിന് ശേഷം, കമാലിനിയെ പിന്നെ കണ്ടത് രണ്ടുവർഷം മുൻപ് നടന്ന ഈ പരിപാടിയിലാണ്. പഴയ ലുക്കിൽ നിന്നും കമാലിനിക്ക് വളരെയേറെ മാറ്റങ്ങൾ സംഭവിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അന്ന് മോഹൻലാലിന്റെ നായിക; ഒൻപതു വർഷമായി സിനിമയിലില്ലാത്ത നടിയുടെ ഇപ്പോഴത്തെ ലുക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories