Kareena Kapoor | സൂപ്പർ നടിയെങ്കിലും കരീനയുടെ എളിമ; മക്കൾ ബാക്കി വച്ച ഭക്ഷണം...
- Published by:meera_57
- news18-malayalam
Last Updated:
രണ്ട് ആൺകുട്ടികളുടെ അമ്മയാണ് നടി കരീന കപൂർ. 2016ലായിരുന്നു തൈമൂർ അലി ഖാന്റെ ജനനം. 2021ൽ ഇളയമകൻ പിറന്നു
advertisement
1/7

രണ്ട് ആൺകുട്ടികളുടെ അമ്മയാണ് നടി കരീന കപൂർ (Kareena Kapoor). ഭർത്താവ് സെയ്ഫ് അലി ഖാനും (Saif Ali Khan) മക്കൾക്കും ഒപ്പം കരീന പലപ്പോഴും പുറത്തു പോകുന്നത് കാണാൻ സാധിക്കും. കുഞ്ഞുങ്ങളെ പരിപാലിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തിയ നാനിമാർ ഈ കുടുംബത്തിന്റെ ഒപ്പം ഉണ്ടാവാറുണ്ട്. മൂത്ത മകൻ തൈമൂറിനെ വളർത്തിയ ശേഷം ഇളയമകൻ ജേ അലിക്ക് വേണ്ടിയും നാനിമാരെ നിയമിച്ചിരുന്നു
advertisement
2/7
2016ലായിരുന്നു തൈമൂർ അലി ഖാന്റെ ജനനം. അതിനു ശേഷം 2021ൽ ഇളയമകൻ പിറന്നു. രണ്ടു കുട്ടികളും ബോളിവുഡ് പാപ്പരാസികളുടെ ഇഷ്‌ട താരപുത്രന്മാരാണ്. ചില നേരങ്ങളിൽ, ഇതിൽ ക്ഷുഭിതനായി കുഞ്ഞ് തൈമൂർ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
തൈമൂറിന്റെ ഒരു ചിത്രത്തിനായി ഒരിക്കൽ ഒരുപറ്റം പാപ്പരാസികൾ ട്യൂഷനു പോയ കുഞ്ഞിനെ വാഹനങ്ങളിൽ പിന്തുടർന്നിരുന്ന വിവരം അടുത്തിടെ ചർച്ചയായിരുന്നു. ഒടുവിൽ മകനെ വെറുതെവിടണം എന്ന സെയ്‌ഫിന്റെ അഭ്യർത്ഥനയെ തുടർന്ന് അത്തരമൊരു പതിവ് അവസാനിക്കുകയായിരുന്നു
advertisement
4/7
കുഞ്ഞുങ്ങളെ കഴിയുന്നത്ര സാധാരണ ജീവിതം പഠിപ്പിച്ചു വളർത്താൻ സെയ്‌ഫും കരീനയും ശ്രദ്ധിക്കാറുണ്ട്. സമയം കിട്ടുമ്പോൾ നിറയെ പറമ്പുള്ള സെയ്‌ഫിന്റെ പട്ടൗഡി വസതിയിൽ മക്കളെയും കൊണ്ട് കരീന പോകും
advertisement
5/7
എന്നാൽ ആഡംബരം നിറഞ്ഞ നിമിഷങ്ങൾ അവർ ആഘോഷിക്കാറുമുണ്ട്. ഒരിക്കൽ നക്ഷത്ര ഹോട്ടലിൽ മക്കളേയും കൊണ്ട് ഭക്ഷണം കഴിക്കാൻ എത്തിച്ചേർന്ന കരീനയെയും സെയ്ഫ് അലി ഖാനെയും പാപ്പരാസികൾ ക്യാമറയിൽ പകർത്തിയിരുന്നു. കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ കരീന താരറാണി എന്ന പദവി ഇടപെടാതിരിക്കാൻ ശ്രമിക്കാറുണ്ട്
advertisement
6/7
എത്ര പണമുണ്ടെങ്കിലും, ഭക്ഷണത്തിന്റെ വില മനസിലാക്കുന്ന അമ്മയാണ് കരീന കപൂർ. മക്കൾ ബാക്കിവച്ച ഭക്ഷണം താൻ കഴിക്കാറുണ്ട് എന്ന് കരീന. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഒരു പോസ്റ്റിലൂടെയാണ് കരീന ഇക്കാര്യം വെളിപ്പെടുത്തിയത്
advertisement
7/7
ഒരു ബൗളിൽ സ്ട്രോബെറിയും മറ്റൊരു ബൗളിൽ ക്രീമും കത്തിയും ഫോർക്കും എടുത്തുവച്ച ഒരു പ്ളേറ്റും കൂടിയുള്ള ചിത്രം കരീന കപൂറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kareena Kapoor | സൂപ്പർ നടിയെങ്കിലും കരീനയുടെ എളിമ; മക്കൾ ബാക്കി വച്ച ഭക്ഷണം...