TRENDING:

കിയാര അദ്വാനിയുടെ ക്രിസ്മസ് ചെരിപ്പ് കണ്ടോ? വില കേട്ടാൽ അമ്പരക്കും!

Last Updated:
ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള തന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ദൃശ്യം കിയാര അദ്വാനി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു
advertisement
1/7
കിയാര അദ്വാനിയുടെ ക്രിസ്മസ് ചെരിപ്പ് കണ്ടോ? വില കേട്ടാൽ അമ്പരക്കും!
ചുരുങ്ങിയ കാലംകൊണ്ട് ആരാധകരുടെ മനസിൽ ഇടംനേടിയ താരമാണ് കിയാര അദ്വാനി. സിദ്ദാർഥ് മൽഹോത്രയെ വിവാഹം കഴിച്ചിട്ടും സിനിമയിൽ സജീവമാണ് കിയാര. സമൂഹമാധ്യമങ്ങളിൽ ആയിരകണക്കിന് ആരാധകരുള്ള കിയാര, അവരുടെ ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്.
advertisement
2/7
ഇപ്പോഴിതാ, കിയാര അദ്വാനിയുടെ ക്രിസ്മസ് ആഘോഷമാണ് ചർച്ചയാകുന്നത്. ഭർത്താവ് സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പമുള്ള തന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരു ദൃശ്യം കിയാര അദ്വാനി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഡിസംബർ 25-ന് ഒരു റൊമാന്റിക് ഫോട്ടോയാണ് കിയാര ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്.
advertisement
3/7
ഈ ചിത്രത്തെ ശ്രദ്ധേയമാക്കിയത് പതിവുപോലെ കിയാരയുടെ കിടിലൻ ലുക്ക് തന്നെയായിരുന്നു. അവരുടെ വസ്ത്രങ്ങളും ചെരിപ്പുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടി. ക്രിസ്മസ് സ്പിരിറ്റിനെ ഉൾക്കൊണ്ട്, ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് കിയാര ധരിച്ചത്. ഒപ്പം ഫ്ളേഡ് സിൽഹൗട്ടും. ഉത്സവത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നതിന് മനോഹരമായ ഒരു റെയിൻഡിയർ ഹെഡ്‌ബാൻഡും അണിഞ്ഞിട്ടുണ്ട്.
advertisement
4/7
എന്നാൽ ഏറെ ചർച്ചയാകുന്നത് കിയാര ധരിച്ച ഹീൽ പാദരക്ഷകളെക്കുറിച്ചാണ്. ഹൃദയാകൃതിയിലുള്ള ഒരു ജോടി വെളുത്ത ചെരിപ്പാണ് അവർ ധരിച്ചത്. ഇതിന്‍റെ ബ്രാൻഡ്, വില എന്നിവയെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
advertisement
5/7
കിയാര ധരിച്ച പാദരക്ഷകൾ അലൈയ എന്ന ബ്രാൻഡിൽ നിന്നുള്ളതാണെന്ന് ആരാധകർ വ്യക്തമാക്കുന്നു. ഏറെ വിലപിടിപ്പുള്ള ബ്രാൻഡാണ് അലൈയ. അവരുടെ വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, കിയാര ധരിച്ച ഹീൽ ചെരിപ്പിന് വില 88,000 രൂപയിൽ കൂടുതലാണ് (USD 1060).
advertisement
6/7
കിയാരയെയും സിദ്ധാർത്ഥിനെയും സംബന്ധിച്ചിടത്തോളം, ഈ വർഷം ഫെബ്രുവരിയിൽ ജയ്‌സാൽമീറിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽവെച്ച് ഇരുവരും വിവാഹിതരായി.
advertisement
7/7
കാർത്തിക് ആര്യനൊപ്പം 'സത്യപ്രേം കി കഥ' എന്ന ചിത്രത്തിലാണ് കിയാര അദ്വാനി അവസാനമായി അഭിനയിച്ചത്. സിദ്ധാർത്ഥ് മൽഹോത്ര അഭിനയിച്ച, 'യോദ്ധ' റിലീസിന് തയ്യാറെടുക്കുകയാണ്, 'മിഷൻ മജ്നു' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.
മലയാളം വാർത്തകൾ/Photogallery/Buzz/
കിയാര അദ്വാനിയുടെ ക്രിസ്മസ് ചെരിപ്പ് കണ്ടോ? വില കേട്ടാൽ അമ്പരക്കും!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories