TRENDING:

എന്തൊരു ചേലാണ്! അഷറഫ് പറഞ്ഞത് ഫലിച്ചോ? ലിസിയുടെ കൈപിടിച്ച് പ്രിയദർശൻ വിവാഹ വേദിയിൽ

Last Updated:
കഴിഞ്ഞ ദിവസം സംവിധായകൻ സിബിൽ മലയിലിന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് ഇവർ വീണ്ടും ഒന്നിച്ചു വന്നത്. വേർപിരിയൽ അവസാനിപ്പിച്ച് അവർ ജീവിതത്തിൽ ഒന്നിച്ചോ?
advertisement
1/6
എന്തൊരു ചേലാണ്! അഷറഫ് പറഞ്ഞത് ഫലിച്ചോ? ലിസിയുടെ കൈപിടിച്ച് പ്രിയദർശൻ വിവാഹ വേദിയിൽ
സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റും സസ്‌പെൻസും നിറഞ്ഞ പ്രണയത്തിനൊടുവിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന ലിസിയെ ജീവിതസഖിയാക്കിയ സംവിധായകനാണ് പ്രിയദർശൻ. മകൾക്ക് പ്രിയനോടുള്ള ഇഷ്‌ടം അറിഞ്ഞ് തിരികെ കൊണ്ടുപോകാൻ ഗുണ്ടകളുമായി ലൊക്കേഷനിൽ വന്ന അമ്മ, അവരെ തടഞ്ഞു നിർത്തുന്ന ജീവിതത്തിലെ ഹീറോ കൂട്ടുകാരനായ കൊച്ചിൻ ഹനീഫ, ഏതു പ്രതിസന്ധിയെയും അതിജീവിച്ച് പ്രണയിനിയെ സ്വന്തമാക്കുന്ന നായകൻ. ഇതായിരുന്നു ലിസിയും പ്രിയദർശനും. ഭർത്താവിന്റെ തിരക്കിട്ട ജീവിതം മനസിലാക്കി ജീവിച്ച ഭാര്യ. എന്നിട്ടും അവർ വേർപിരിഞ്ഞു എന്ന വാർത്ത മലയാളക്കര കേട്ടു. ഇപ്പോഴിതാ, വീണ്ടും ലിസിയും പ്രിയദർശനും ഇങ്ങനെ കൈപിടിച്ച് നടക്കുമ്പോൾ, ആരും പാടിപ്പോകും 'എന്തൊരു ചേലാണ്...'
advertisement
2/6
മൂന്നര മാസങ്ങൾക്ക് മുൻപ് സംവിധായകൻ ആലപ്പി അഷറഫ് ആണ് ലിസിയും പ്രിയദർശനും വീണ്ടും ഒന്നിക്കാനുള്ള സാദ്ധ്യതകൾ തെളിഞ്ഞതായി തന്റെ യൂട്യൂബ് വ്‌ളോഗിലൂടെ അറിയിച്ചത്. ദീർഘകാലമായുള്ള സുഹൃത്തുക്കളാണ് ഇവർ. 2016ൽ വേർപിരിയുമ്പോൾ, ഇവർ നീണ്ട 26 വർഷത്തെ ദാമ്പത്യ ബന്ധം നയിച്ചിരുന്നു. ഈ വേർപിരിയലിന് ശേഷമാണ് അവരുടെ മകന്റെ വിവാഹവും മകളുടെ സിനിമാ പ്രവേശവും എല്ലാം സംഭവിക്കുന്നത്. ഇന്ന് മകൾ മലയാള സിനിമയിലെ തന്നെ ആദ്യ 300 കോടി സിനിമയുടെ വിജയത്തിളക്കത്തിൽ വിരാജിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു കാഴ്ച. എന്താണ് ലിസി- പ്രിയദർശൻമാരുടെ ജീവിതത്തിൽ സംഭവിച്ചത്? (തുടർന്ന് വായിക്കുക)
advertisement
3/6
ഈ ചോദ്യത്തിന് നടൻ മോഹൻലാലിന്റെ അടുത്ത് പോലും ഉത്തരം തേടിപ്പോയവരുണ്ട്. ലാലും സുചിത്രയുമായും അടുത്ത ബന്ധം പുലർത്തിയവരാണ് ലിസിയും പ്രിയദർശനും. തന്റെ ഉറ്റതോഴന്റെ ജീവിതത്തിൽ സംഭവിച്ചതെന്ത് എന്ന ചോദ്യത്തിന് വളരെ പക്വമതിയായാണ് ലാലേട്ടൻ പ്രതികരിച്ചത്. ആരുടേയും ജീവിതത്തിൽ തലയിടുന്ന ഒരു വ്യക്തിയല്ല താൻ എന്ന നിലയിലാണ് മോഹൻലാൽ നൽകിയ മറുപടി. ലിസിയോ, പ്രിയദർശനോ ഈ ചോദ്യത്തിന് എവിടെയും ഉത്തരം നൽകിയില്ല
advertisement
4/6
കഴിഞ്ഞ ദിവസം സംവിധായകൻ സിബിൽ മലയിലിന്റെ മകന്റെ വിവാഹച്ചടങ്ങിലാണ് ഇവർ വീണ്ടും ഒന്നിച്ചു വന്നത്. വേർപിരിയൽ അവസാനിപ്പിച്ച് അവർ ജീവിതത്തിൽ ഒന്നിച്ചോ എന്ന ചോദ്യത്തിന് ഇനി അവർ മറുപടി പറയട്ടെ. എന്നിരുന്നാലും ഒന്നിച്ചുള്ള ഈ വരവ് കാണാൻ തന്നെയുണ്ട് പ്രത്യേക ഭംഗി. വധൂവരന്മാരുടെ ഒപ്പം ഫോട്ടോ എടുക്കാനെത്തിയ ലിസിയെയും പ്രിയദർശനെയും സിബി മലയിൽ ചേർത്ത് നിർത്തി. ഇരുവരും മുഖത്തോടു മുഖം നോക്കി മറയില്ലാതെ പുഞ്ചിരിച്ചു. ലിസി കൂടെയുള്ളപ്പോൾ പ്രിയദർശന്റെ മുഖത്തു കാണാറുള്ള പതിവ് പുഞ്ചിരി. ലിസിക്കും അങ്ങനെ തന്നെ
advertisement
5/6
കോവിഡ് നാളുകളിൽ മകൻ സിദ്ധാർത്ഥിന്റെ വിവാഹത്തിനാണ് ലിസിയെയും പ്രിയദർശനെയും ഇങ്ങനെ ഒന്നിച്ചു കണ്ടത്. വിദേശവനിതയാണ് അവരുടെ മരുമകൾ. ഇവർ ഇന്ന് ഒരു കുഞ്ഞിന്റെ മാതാപിതാക്കളാണ്. കോവിഡ് നാളുകളിലെ നിയന്ത്രണങ്ങൾക്കിടെ ചെന്നൈയിലെ ഫ്ലാറ്റിൽ വച്ച് വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിലാണ് സിദ്ധാർഥ് വധുവിന് താലി ചാർത്തിയത്. ഹൈന്ദവ ആചാര പ്രകാരമുള്ള തയാറെടുപ്പുകൾ കാണാമായിരുന്നു. വളരെ വേണ്ടപ്പെട്ട ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ മാത്രമേ ഒരു പാല് കാച്ചൽ ചടങ്ങിന്റെ എളുപ്പത്തിൽ നടത്തിയ വിവാഹത്തിൽ പങ്കുകൊണ്ടുള്ളൂ
advertisement
6/6
മതത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചാണ് പ്രിയദർശൻ ലിസിയെ സ്വന്തമാക്കിയത്. വിവാഹശേഷം ഹിന്ദു മതാചാര പ്രകാരം ജീവിച്ച ലിസി, പേരിനൊപ്പം ഒരു ലക്ഷ്മി കൂടി ചേർത്ത് ലിസി ലക്ഷ്മിയായി. പ്രായത്തെ തോൽപ്പിക്കുന്ന ജീവിത രീതിയാണ് ലിസിയുടേത്. യോഗയും യാത്രയും മറ്റുമായി ലിസി പലപ്പോഴും സജീവമാണ്. അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നിരന്തരം അപ്‌ഡേറ്റുകൾ എത്തിച്ചേരാറുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
എന്തൊരു ചേലാണ്! അഷറഫ് പറഞ്ഞത് ഫലിച്ചോ? ലിസിയുടെ കൈപിടിച്ച് പ്രിയദർശൻ വിവാഹ വേദിയിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories