TRENDING:

ഇന്ന് സ്വന്തം ചൂടൻ രംഗങ്ങൾ വിറ്റ് ജീവിതം; മോഹൻലാൽ സിനിമയിലൂടെ ഫാൻസിനെ വാരിക്കൂട്ടിയ നടി

Last Updated:
ആകെ നാല് മലയാള സിനിമകളിൽ വേഷമിട്ട താരം ഇപ്പോൾ തന്റെ രംഗങ്ങളുള്ള ഒരു ആപ്പ് നടത്തുന്നു
advertisement
1/6
ഇന്ന് സ്വന്തം ചൂടൻ രംഗങ്ങൾ വിറ്റ് ജീവിതം; മോഹൻലാൽ സിനിമയിലൂടെ ഫാൻസിനെ വാരിക്കൂട്ടിയ നടി
മലർ മിസും, ജോർജ് സാറുമൊക്കെ ഇനി മറ്റൊരു സിനിമയിൽ അഭിനയിക്കരുതേ എന്ന് ആഗ്രഹിച്ച നിരവധി മലയാളി പ്രേക്ഷകരുണ്ടാവും. മറ്റൊന്നും കൊണ്ടല്ല, ഈ കഥാപാത്രങ്ങളിലൂടെ അവർ നേടിയ സ്നേഹം അത്രമേലുണ്ട്. അത് മറ്റൊരു കഥാപാത്രത്തെ കാണുമ്പോൾ മനസ്സിൽ നിന്നും ചോർന്നു പോകരുത് എന്നതാണ് ഈ ഇഷ്‌ടത്തിന്റെ കാരണം. അതുപോലെ ഒരു മലയാള സിനിമയിൽ അഭിനയിച്ച നായികയാണിത്. ആ ഒരു കഥാപാത്രത്തിന് ലഭിച്ച സ്നേഹം അത്രയേറെയുണ്ടായിരുന്നു. മോഹൻലാൽ കഥാപാത്രമായ കാശിനാഥന്റെ പ്രിയസഖി. 'ഗ്യാപ്പ്' എന്ന് കാശിയും കൂട്ടുകാരും പേരിട്ടു വിളിക്കുന്ന സുന്ദരിക്കോത. ആ താരമാണിത്
advertisement
2/6
ക്യാപ്റ്റൻ രാജുവിന്റെ പെങ്ങളുടെ വേഷമാണ് ആ സിനിമയിൽ കിരൺ കൈകാര്യം ചെയ്തത്. കഥാപാത്രത്തിന്റെ പേര് മീനാക്ഷി. പോലീസുകാരൻ ചേട്ടന്റെ കൂട്ടുകാരനും, വീരശൂര പരാക്രമിയുമായ കാശിയെ അയാൾ പോലുമറിയാതെ പ്രണയിക്കുന്ന, ഇടയ്ക്കിടെ അയാളെ ഒന്ന് ഇളക്കാൻ ശ്രമിക്കുന്ന അദൃശ്യയായ സുന്ദരി. പിന്നെ ചേട്ടനൊപ്പം, കാശിനാഥനെ കാണാൻ നേരിട്ടെത്തി, വിവാഹമാലോചിക്കുന്ന കുറുമ്പി പെണ്ണ്. മലയാളി ലുക്ക് ഇല്ലായിരുന്നു എങ്കിലും, മീനാക്ഷി എന്ന കഥാപാത്രമായി കിരൺ മികച്ച നിലയിൽ പ്രകടനം കാഴ്ചവച്ചു. എന്നാലിപ്പോൾ, കിരൺ റാത്തോർ എന്ന ഈ താരത്തിന് ജീവിതമാർഗം മറ്റൊന്നാണ് (തുടർന്ന് വായിക്കുക)
advertisement
3/6
കിരൺ റാത്തോറിന്റെ ഇൻസ്റ്റഗ്രാം പേജിലെ കണ്ടന്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ട്. എല്ലാത്തിലും ഹോട്ട് ലുക്കിലാണ് കിരണിനെ കാണാൻ കഴിയുക. ചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാം. എല്ലാത്തിലും അത്യന്തം ഗ്ലാമറസായാണ് കിരണിനെ കാണാൻ സാധിക്കുന്നത്. 2016ലാണ് ഇവർ ഏറ്റവും അവസാനമായി ഒരു സിനിമയിൽ അഭിനയിച്ചത്. അതിനു ശേഷം സിനിമയിൽ അവസരങ്ങൾ കുറഞ്ഞു വന്നതും കിരൺ റാത്തോർ എന്ന രാജസ്ഥാൻ സ്വദേശിനിക്ക് തിരിച്ചടിയായി മാറി
advertisement
4/6
ജനനം ഉത്തരേന്ത്യയിലാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളാണ് കിരൺ റാത്തോറിനെ സിനിമാ ലോകത്തിനു പരിചിതയാക്കിയത്. മലയാളത്തിൽ 'താണ്ഡവം' എന്ന ചിത്രം കൊണ്ട് അവസാനിച്ചില്ല കിരണിന്റെ സിനിമാ ലോകത്തെ പടയോട്ടം. മായക്കാഴ്ച, മനുഷ്യമൃഗം, ഡബിൾസ് തുടങ്ങിയ സിനിമകളിലും കിരൺ റാത്തോർ അഭിനയിച്ചു. എന്നാൽ, 2016നു ശേഷം കിരൺ റാത്തോർ വേഷമിട്ട ഒരു സിനിമയും ഏതൊരു ഭാഷയിലും പുറത്തുവന്നില്ല. ഇപ്പോൾ താരത്തിന് 44 വയസ് പ്രായമുണ്ട്
advertisement
5/6
2022ൽ കിരൺ ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവന ആപ്പ് ആരംഭിച്ചു. കിരൺ റാത്തോർ ആപ്പ് എന്നാണ് പേര്. ഇതിൽ അവർക്ക് ഒരുപാട് ഫോളോവേഴ്‌സുമുണ്ട്. 2001ൽ ഹിന്ദി ഭാഷയിൽ 'യാദീൻ' എന്ന സിനിമയിലൂടെയാണ് കിരണിന്റെ സിനിമാ പ്രവേശം. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രത്തിൽ ഋതിക് റോഷനും കരീന കപൂർ ഖാനുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. എന്നാൽ, കരിയറിന്റെ അവസാനം കിരണിനു എടുത്തുപറയത്തക്ക ചിത്രങ്ങൾ ഏതും തന്നെ ലഭിച്ചില്ല എന്നതാണ് വാസ്തവം
advertisement
6/6
സിനിമാ മേഖലയിൽ പ്രചരിച്ചു വന്ന ചില ഊഹാപോഹങ്ങൾ കിരൺ റാത്തോറിന്റെ കരിയറിന് വിലങ്ങുതടിയായി മാറുകയും ചെയ്തിരുന്നു. അവർ വിവാഹം ചെയ്തെന്നും നിരവധി മക്കളുണ്ടെന്നും പലരും തെറ്റായ വിവരം പ്രചരിപ്പിച്ചു. എന്നാൽ, കിരൺ ആപ്പ് വഴി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ഇനി നടി വനിതാ വിജയകുമാർ അവതരിപ്പിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് എന്ന സിനിമയിലൂടെ കിരൺ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ഇന്ന് സ്വന്തം ചൂടൻ രംഗങ്ങൾ വിറ്റ് ജീവിതം; മോഹൻലാൽ സിനിമയിലൂടെ ഫാൻസിനെ വാരിക്കൂട്ടിയ നടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories