Viral wedding | 35 വർഷം മുൻപ് പിരിഞ്ഞ കമിതാക്കൾ ജീവിതത്തിൽ ഒന്നിച്ചു; ഇത് ഒരപൂർവ പ്രണയകഥ
- Published by:user_57
- news18-malayalam
Last Updated:
Lovers separated 35 years ago reunite in life viral | വർഷങ്ങൾക്കു മുൻപുള്ള പ്രണയം സാക്ഷാത്ക്കരിച്ച് വൃദ്ധ ദമ്പതികൾ
advertisement
1/8

മനുഷ്യർക്ക് വേണ്ടത് സ്നേഹമാണെന്ന് നിങ്ങൾ പലപ്പോഴും പറഞ്ഞു കേട്ടിരിക്കാം. 35 വർഷങ്ങൾക്ക് ശേഷവും യഥാർത്ഥ പ്രണയം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചു നിലകൊള്ളുന്നുവെന്ന് ഈ ദമ്പതികൾ തെളിയിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ ജയമ്മയും ചിക്കണ്ണയും ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞു. എന്നാൽ വർഷങ്ങൾക്കു ശേഷം അവർ ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ്
advertisement
2/8
"അവൾ എപ്പോഴും എന്റെ ചിന്തകളിൽ ഉണ്ടായിരുന്നു. ചില കാരണങ്ങളാൽ ഞങ്ങൾക്ക് ഒന്നിക്കാൻ കഴിഞ്ഞില്ല. പിന്നീട് അവസാനം വരെ ഒരുമിച്ച് ജീവിതം ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഒരിക്കൽ സ്വപ്നം കണ്ടിരുന്നതുപോലെ അവസാന നാളുകളിലെങ്കിലും നമുക്കൊരുമിച്ചിരിക്കാം," ചിക്കണ്ണ പറഞ്ഞു. ചിക്കണ്ണയും ജയമ്മയും പിരിയാനിടയായതിനു പിന്നിൽ ഒരു കഥയുണ്ട് (പ്രതീകാത്മക ചിത്രം) -തുടർന്ന് വായിക്കുക-
advertisement
3/8
അവർ ഒരേ ഗ്രാമത്തിൽ വളർന്ന്, പ്രണയത്തിലായവരാണ്. ഇരുകുടുംബങ്ങൾക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും നിർമ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കൾ. അവർക്ക് ഇഷ്ടപ്പെട്ട ഒരു വരന് മകളെ വിവാഹം കഴിപ്പിച്ചു നൽകി (പ്രതീകാത്മക ചിത്രം)
advertisement
4/8
വിവാഹശേഷവും ജയമ്മ ഭർത്താവിനൊപ്പം അതേ ഗ്രാമത്തിൽ തന്നെ താമസം തുടർന്നു. ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറി കൂലിപ്പണി തുടർന്നു. ജയമ്മയോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് അദ്ദേഹം പുനർവിവാഹം വേണ്ടെന്ന് തീരുമാനിച്ചു (പ്രതീകാത്മക ചിത്രം)
advertisement
5/8
അവർ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെങ്കിലും, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ജയമ്മയുടെ ജീവിതത്തെക്കുറിച്ചും ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ചും ചിക്കണ്ണ അറിയാറുണ്ടായിരുന്നു. വിവാഹ ജീവിതത്തിലും ജയമ്മ സന്തുഷ്ടയായിരുന്നില്ല. അവർ ഒരു മകനെ പ്രസവിക്കുകയും ഭാര്യയും അമ്മയും എന്ന നിലയിലുള്ള 'കടമകൾ' നിറവേറ്റുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
advertisement
6/8
വർഷങ്ങളായുള്ള നീരസത്തെത്തുടർന്ന് ഒടുവിൽ ഭർത്താവ് അവരെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. ജയമ്മ പിന്നീട് മകനോടൊപ്പം താമസിക്കാൻ മൈസൂരിലേക്ക് മാറി. ജയമ്മയുടെ ജീവിതത്തിലെ ഈ വിവരം അറിഞ്ഞപ്പോൾ, ചിക്കണ്ണ ബന്ധപ്പെടാൻ തീരുമാനിച്ചു. ഈ ദമ്പതികൾ തങ്ങളുടെ ദീർഘകാല പ്രണയം സാക്ഷാത്ക്കരിക്കുകയും ഇത്തവണ പരസ്പരം മോതിരം അണിയിക്കാൻ തീരുമാനിക്കുകയും ചെയ്തു (പ്രതീകാത്മക ചിത്രം)
advertisement
7/8
ജയമ്മയുടെ മകന് 25 വയസ്സുണ്ട്, മൈസൂരിൽ സംസ്ഥാന ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്നു. അമ്മയുടെ വിവാഹത്തെക്കുറിച്ച് അയാൾക്ക് അറിയില്ല. ഇത് സ്വകാര്യമായി സൂക്ഷിക്കാൻ ദമ്പതികൾ ആഗ്രഹിച്ചു. “അടുത്ത വർഷത്തോടെ ഞങ്ങളുടെ മകൻ വിവാഹിതനാകും. അതിനു ശേഷം ഞങ്ങൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തും” ചിക്കണ്ണ പറഞ്ഞു. ജയമ്മയുടെ മകനെ അദ്ദേഹം മകനായി അംഗീകരിച്ചു കഴിഞ്ഞു (പ്രതീകാത്മക ചിത്രം)
advertisement
8/8
എന്നാൽ അധികം വൈകാതെ ഇവരുടെ വിവാഹ വാർത്ത വൈറലായി. മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളിൽ ചിക്കണ്ണയുടെ ഭാഗത്തുനിന്ന് നാല് ബന്ധുക്കൾ ഉണ്ടായിരുന്നു. വധൂവരന്മാർ ശോഭയുള്ള നിറങ്ങളിൽ വസ്ത്രം ധരിച്ച് പുഷ്പ മാലകളാൽ അലങ്കരിച്ചിരുന്നു. ജയമ്മ ഒരു പച്ച സാരിയും മൊഗ്ഗിന ജേഡും (പൂക്കളുള്ള ബ്രെയ്‌ഡ്) ധരിച്ചപ്പോൾ, ചിക്കണ്ണ ക്രീം നിറത്തിലെ വസ്ത്രം ധരിച്ചു (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Buzz/
Viral wedding | 35 വർഷം മുൻപ് പിരിഞ്ഞ കമിതാക്കൾ ജീവിതത്തിൽ ഒന്നിച്ചു; ഇത് ഒരപൂർവ പ്രണയകഥ