TRENDING:

Madhav Suresh| സുരേഷ് ​ഗോപിയെ ട്രോളുന്നവർക്ക് മാസ്സ് മറുപടിയുമായി മാധവ് സുരേഷ്

Last Updated:
'നിന്റെ അച്ഛൻ ഒരു പൊട്ടനാ എന്ന് പറയുന്നതല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് വൾഗർ ആയി സംസാരിച്ചവരുണ്ട്...'
advertisement
1/7
Madhav Suresh| സുരേഷ് ​ഗോപിയെ ട്രോളുന്നവർക്ക് മാസ്സ് മറുപടിയുമായി മാധവ് സുരേഷ്
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ് സുരേഷ്. കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാക്കപ്പെടുന്നതും മാധവ് സുരേഷിനെയാണ്.
advertisement
2/7
താരപുത്രൻ എന്ന ജാഡ ഇല്ലാതെ ഇന്റർവ്യൂകളിൽ എത്തി പക്വമായി ഉത്തരം നൽകുന്ന മാധവ് ഇപ്പോൾ ആരാധകരെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
advertisement
3/7
ഇപ്പോഴിതാ തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാധവ് സുരേഷ് അച്ഛൻ സുരേഷ് ​ഗോപിക്കെതിരായി വരുന്ന ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ്.
advertisement
4/7
വേറൊരാൾ നമ്മളെ പറ്റി ഒരു കാര്യം പറയുമ്പോൾ അത് നമ്മൾ ആകുന്നില്ല. നിന്റെ അച്ഛൻ ഒരു പൊട്ടനാ എന്ന് പറയുന്നത് അല്ല എന്നെ ബാധിക്കുന്നത്. എന്റെ അമ്മയെയും പെങ്ങന്മാരെയും കുറിച്ച് വൾഗർ ആയി സംസാരിച്ചവരുണ്ട്.
advertisement
5/7
ആദ്യമൊക്കെ അത് കേൾക്കുമ്പോൾ എന്നെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് കേൾക്കുകയാണെങ്കിൽ ഞാൻ ചിരിച്ച് തള്ളുകയേ ഉള്ളൂ. കാരണം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് ആവുന്നില്ലല്ലോ എന്റെ അച്ഛനും അമ്മയോ കുടുംബമോ.
advertisement
6/7
ഇത്തരക്കാർക്ക് കളയാൻ ഒരുപാട് സമയം ഉള്ളതുകൊണ്ട് സോഷ്യൽ മീഡിയയിൽ പോയി ഫേക്ക് ഐഡി ഉണ്ടാക്കി ഇത്തരം കാര്യങ്ങൾ ചെയ്യുന്നു. അതിൽ 99 ശതമാനം ആൾക്കാർക്കും നമ്മുടെ മുഖത്തുനോക്കി പറയാനുള്ള നട്ടെല്ലും കാണത്തില്ല.
advertisement
7/7
പിന്നെ ഞാനെന്തിനാണ് ഇത്തരക്കാർക്ക് മറുപടി നൽകി വെയിറ്റ് ചെയ്യുന്നത് എന്നും മാതാവ് സുരേഷ് പ്രതികരിച്ചു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് മാധവ് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Madhav Suresh| സുരേഷ് ​ഗോപിയെ ട്രോളുന്നവർക്ക് മാസ്സ് മറുപടിയുമായി മാധവ് സുരേഷ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories