Malaika Arora | 37കാരനായ അർജുൻ കപൂറുമായുള്ള വിവാഹം, കുട്ടികൾ; മനസ് തുറന്ന് മലൈക അറോറ
- Published by:user_57
- news18-malayalam
Last Updated:
49 കാരിയായ മലൈക 37 കാരനായ അർജുൻ കപൂറുമായി പ്രണയത്തിലായ വിഷയം പലപ്പോഴും ചർച്ചചെയ്യപ്പെട്ടിരുന്നു
advertisement
1/7

നടി മലൈക അറോറയും (Malaika Arora) നടൻ അർജുൻ കപൂറുമായുള്ള (Arjun Kapoor) പ്രണയം പലപ്പോഴും തലക്കെട്ടുകളിൽ ഇടം നേടിയിട്ടുണ്ട്. സൂപ്പർ മോഡൽ മിലിന്ദ് സോമൻ 25 വയസ്സിലേറെ ഇളപ്പമുള്ള യുവതിയെ വിവാഹം ചെയ്തപ്പോൾ പോലും കേൾക്കാത്ത വിമർശനമാണ് 12 വയസ്സ് വ്യത്യാസമുള്ള മലൈകയും അർജുനും കേട്ടത്. 49കാരിയായ മലൈക 37കാരനായ അർജുനുമായി ഏറെ നാളായി അടുപ്പത്തിലാണ്
advertisement
2/7
അടുത്തിടെ മലൈകയുടെ വെബ് സീരീസ് 'മൂവിങ് ഇൻ വിത്ത് മലൈക' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇറങ്ങിയിരുന്നു. സുഹൃത്തും കൊറിയോഗ്രാഫറുമായ ഫറാ ഖാനുമായി മനസ് തുറന്ന് സംസാരിക്കുന്ന മലൈകയാണ് സീരീസിലെ ആദ്യ എപ്പിസോഡിൽ. ഇതിൽ ഫറ മലൈകയോട് അർജുൻ കപൂറിനെ വിവാഹം ചെയ്യുന്നതും, കുട്ടികൾ ഉണ്ടാവുന്നതിനെക്കുറിച്ചും ചോദ്യം എടുത്തിട്ടത്. മലൈക മറുപടി നൽകുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/7
മുൻപ് നടൻ അർബാസ് ഖാനുമായി മലൈക വിവാഹിതയായിരുന്നു. ഈ ബന്ധത്തിൽ അർഹാൻ എന്ന ഒരു മകനുമുണ്ട്. വളരെ ചെറുപ്പത്തിലാണ് മലൈക അർബാസിനെ വിവാഹം കഴിച്ചത്. അർബാസും തന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മലൈക പറഞ്ഞിരുന്നു
advertisement
4/7
അർജുൻ കപൂറിനെ വിവാഹം ചെയ്ത് കുഞ്ഞുങ്ങളുമായി കഴിയുന്നതിനെക്കുറിച്ച് മലൈക പറഞ്ഞതിങ്ങനെ: 'അർജുനുമായി താൻ സന്തോഷത്തോടെ കഴിയുന്നു. ഭാവിയെക്കുറിച്ച് അറിയില്ല'
advertisement
5/7
18 വയസ്സിൽ അർബാസ് ഖാനുമായി വിവാഹം നടന്നു. അന്ന് താൻ തീർത്തും ചെറുപ്പം. ഇപ്പോൾ ഏറെ മാറ്റം സംഭവിച്ചു. ജീവിതത്തിൽ വ്യത്യസ്തങ്ങളായ ആഗ്രഹങ്ങൾ ഉണ്ടായി. ഇപ്പൊ ഇരുവരും ജീവിതത്തിൽ മെച്ചപ്പെട്ടു എന്ന് മലൈക. 'ദബാംഗ്' റിലീസാവും വരെ തങ്ങളുടെ ബന്ധം നല്ലനിലയിൽ മുന്നോട്ടു പോയിരുന്നു. അതിനു ശേഷമാണ് അകൽച്ചയുണ്ടായതത്രെ
advertisement
6/7
മലൈകയെ വിവാഹം ചെയ്യാൻ തയാറായിട്ടില്ല എന്ന് അർജുൻ 'കോഫി വിത് കരൺ' ഷോയിൽ പറഞ്ഞിരുന്നു. കരിയറിൽ ശ്രദ്ധ നൽകണം. താൻ റിയലിസ്റ്റിക് ആയി ചിന്തിക്കുന്ന വ്യക്തിയാണ്. ഒന്നും ഒളിക്കേണ്ട കാര്യമില്ല...
advertisement
7/7
വൈകാരികമായി കുറേക്കൂടി പക്വത കൈവരണം. സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യണം. എങ്കിലേ പങ്കാളിയേയും സന്തോഷിപ്പിക്കാൻ സാധിക്കൂ എന്നായിരുന്നു അർജുൻ കപൂറിന്റെ പ്രതികരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Malaika Arora | 37കാരനായ അർജുൻ കപൂറുമായുള്ള വിവാഹം, കുട്ടികൾ; മനസ് തുറന്ന് മലൈക അറോറ