Manju Pillai | പോത്ത് ഫാമിൽ നിന്നും മടങ്ങിയ മഞ്ജുവിനെ തേടി സുജിത്തിന്റെ ഫോണിലൂടെ എത്തിയ കോൾ; അന്ന് കൊടുത്ത മറുപടിയിൽ മാറിയ കരിയർ
- Published by:meera_57
- news18-malayalam
Last Updated:
സിനിമയോ സീരിയലോ ആയിക്കോട്ടെ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടിയാണ് മഞ്ജു പിള്ള
advertisement
1/8

സിനിമയോ സീരിയലോ ആയിക്കോട്ടെ, പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടിയാണ് മഞ്ജു പിള്ള (Manju Pillai). മലയാളത്തിൽ കോമഡി അനായാസേന കൈകാര്യം ചെയ്യാൻ സിദ്ധിയുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് മഞ്ജു എന്ന കാര്യത്തിൽ സംശയം വേണ്ട. അതേസമയം, സിനിമയിൽ ഗൗരവമുള്ള അമ്മ വേഷങ്ങൾ ചെയ്യാൻ മഞ്ജുവിനെ വിളിച്ചാലും അതും ഭംഗിയായി ചെയ്ത് തിരികെ ഏൽപ്പിക്കും
advertisement
2/8
മുതിർന്ന മക്കളുള്ള അമ്മയുടെ വേഷത്തിലേക്ക് മഞ്ജു ചുവടുമാറ്റിയിട്ട് വളരെ കുറച്ചു വർഷങ്ങൾ മാത്രമേ ആയുള്ളൂ. ഇടത്തരം കുടുംബങ്ങളിൽ കാണാറുള്ള അമ്മ മുഖങ്ങൾ മഞ്ജുവിലൂടെ സ്‌ക്രീനിൽ പുനർജനിച്ചതും പ്രേക്ഷകർക്ക് അതൊരു നവ്യാനുഭവമായി മാറി. ഹോം, ഫാലിമി സിനിമകളിലെ മഞ്ജുവിന്റെ അമ്മ കഥാപാത്രങ്ങൾ അവർക്ക് ഏറെ ആരാധകരെ സമ്പാദിച്ചു നൽകുകയും ചെയ്തിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
ഒരുവേള അഭിനയത്തിൽ നിന്നും പാടെ മാറിനിന്ന നാളുകൾ മഞ്ജുവിനുണ്ടായിരുന്നു. മകൾ ദയ പിറന്ന ശേഷം ആദ്യ രണ്ടുവർഷങ്ങൾ മഞ്ജു വീട്ടമ്മയായി കൂടാൻ തീരുമാനിച്ചിരുന്നു. അതിനു ശേഷം കുഞ്ഞിനെ മെല്ലെ തന്റെ അമ്മയുടെ പക്കൽ ഏൽപ്പിച്ച് മഞ്ജു അഭിനയരംഗത്തിൽ സജീവമായി മാറി
advertisement
4/8
കോവിഡ് നാളുകളിൽ മഞ്ജു പിള്ളയും മുൻഭർത്താവ് സുജിത്ത് വാസുദേവും ചേർന്ന് ഒരു ബിസിനസിലേക്ക് കൂടി ചുവടുവച്ചിരുന്നു. സ്വന്തമായി ഒരു കന്നുകാലി ഫാം ആരംഭിച്ചിരുന്നു അവർ. ആ പോത്ത് ഫാമിലായിരുന്നു മഞ്ജുവും സുജിത്തും ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതും
advertisement
5/8
ഒരു ദിവസം ഫാമിൽ നിന്നും മടങ്ങിയ വേളയിൽ മഞ്ജുവിനെ തേടി ഒരു കോൾ സുജിത്തിന്റെ ഫോണിലേക്കെത്തി. മഞ്ജു കൂടെയുണ്ടായിരുന്നത് കാരണം 'നേരിട്ട് ചോദിച്ചോളൂ' എന്നു പറഞ്ഞ് ഫോൺ കയ്യോടെ സുജിത്ത് മഞ്ജുവിനെ ഏൽപ്പിച്ചു
advertisement
6/8
നടനും നിർമാതാവുമായ വിജയ് ബാബുവായിരുന്നു മറുതലയ്ക്കൽ. 'ഹോം' സിനിമയിൽ കുട്ടിയമ്മ എന്ന അമ്മയുടെ വേഷം മഞ്ജുവിലേക്ക് എത്തിച്ചേർന്ന നിമിഷമായിരുന്നു അത്. ഒപ്പം കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു ചില സൂചനകൾ നൽകി
advertisement
7/8
ഇന്ദ്രൻസിന്റെ ഭാര്യയുടെ വേഷമാണ്. 'അതിനെന്താ' എന്നായി മഞ്ജു. 'എനിക്ക് ചെയ്യാനുള്ളതുണ്ടോ, അത് മതി' എന്നായി മഞ്ജു പിള്ള. ഈ ചിത്രം കുടുംബപ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിയ്ക്കുകയും ചെയ്‌തു
advertisement
8/8
കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം സിനിമാ ഷൂട്ടിംഗ് നിരോധിച്ചിട്ടില്ലാത്ത നാളുകളായിരുന്നു അത്. ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ 35 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയെന്നും മഞ്ജു ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി
മലയാളം വാർത്തകൾ/Photogallery/Buzz/
Manju Pillai | പോത്ത് ഫാമിൽ നിന്നും മടങ്ങിയ മഞ്ജുവിനെ തേടി സുജിത്തിന്റെ ഫോണിലൂടെ എത്തിയ കോൾ; അന്ന് കൊടുത്ത മറുപടിയിൽ മാറിയ കരിയർ