Manju Pillai | മകൾക്കൊപ്പം മഞ്ജു പിള്ളയുടെ പുതിയ 'ഹോം'; ഗൃഹപ്രവേശം നടത്തി താരം
- Published by:user_57
- news18-malayalam
Last Updated:
മകൾക്കും അമ്മയ്ക്കുമൊപ്പം ഗൃഹപ്രവേശം നടത്തി മഞ്ജു പിള്ള
advertisement
1/7

നടി മഞ്ജു പിള്ളയുടെ (Manju Pillai) താമസം ഇനി പുതിയ 'ഹോമിൽ'. മകൾ ദയ സുജിത്തിനൊപ്പം വീട് പാലുകാച്ചി മഞ്ജു പിള്ള ജീവിതത്തിൽ പുതിയ തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റിലാണ് മഞ്ജു പിള്ളയുടെ ഇനിയുള്ള താമസം. മകളും അമ്മയും ഉൾപ്പെടുന്ന അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങായിരുന്നു പാലുകാച്ചൽ
advertisement
2/7
വിളക്കുകൊളുത്തി പാലുകാച്ചിയാണ് തുടക്കം. വീടിന്റെ സ്വീകരണമുറിയിൽ മഞ്ജുവും മകളും ഉൾപ്പെടുന്ന ഒരു വലിയ കളർ ചിത്രം ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്. വീട്ടിലേക്കു വരുന്ന അതിഥികളെ സ്വീകരിക്കുക ഈ ചിത്രമാണ് (തുടർന്ന് വായിക്കുക)
advertisement
3/7
മകൾ ദയ വിദേശപഠനത്തിന് പോയിരുന്നു. മഞ്ജുവിന്റെയും ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും ഏക മകളാണ് ദയ. അടുത്തിടെയായി സിനിമയും സീരിയലും കൂടാതെ ടി.വി. ഷോയിലെ ജഡ്ജ് ആയും മഞ്ജു എത്താറുണ്ട്
advertisement
4/7
2021ൽ പുറത്തിറങ്ങിയ 'ഹോം' എന്ന സിനിമയിലെ മഞ്ജു പിള്ളയുടെ വേഷം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കുട്ടിയമ്മ എന്ന വീട്ടമ്മയായാണ് മഞ്ജു പിള്ള വേഷമിട്ടത്
advertisement
5/7
ഇന്ദ്രൻസ് ആയിരുന്നു നായകൻ. കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രവും കഥാപാത്രവുമായിരുന്നു ഇത്
advertisement
6/7
'ഒരു ചിരി, ഇരു ചിരി, ബമ്പർ ചിരി' എന്ന ടി.വി. ഷോയിലെ ജനപ്രിയ ജഡ്ജ് ആണ് മഞ്ജു പിള്ള. സാബുമോൻ, നസീർ സംക്രാന്തി എന്നിവർക്കൊപ്പമാണ് മഞ്ജു പിള്ള ഈ ഷോയുടെ ജഡ്ജ് ആയെത്തുന്നത്
advertisement
7/7
കലാകാരന്റെ കൈകളിൽ വിരിഞ്ഞ മഞ്ജു പിള്ളയുടെയും മകളുടെയും ഛായാചിത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Manju Pillai | മകൾക്കൊപ്പം മഞ്ജു പിള്ളയുടെ പുതിയ 'ഹോം'; ഗൃഹപ്രവേശം നടത്തി താരം