TRENDING:

Manju Pillai | 'ലൊക്കേഷനിൽ പ്രസവിക്കാനാണോ തീരുമാനം'; ആ രംഗത്തിലെ എട്ടു മാസം ഗർഭിണിയായ മഞ്ജു പിള്ളക്ക് ഡോക്ടർ നൽകിയ താക്കീത്

Last Updated:
ഗർഭകാലത്തിന്റെ എട്ടാം മാസം വരെ സിനിമാ ഷൂട്ടിങ്ങിനു ചിലവഴിച്ച പാരമ്പര്യമുണ്ട് മഞ്ജു പിള്ളയ്ക്ക്
advertisement
1/7
'ലൊക്കേഷനിൽ പ്രസവിക്കാനാണോ തീരുമാനം'; ആ രംഗത്തിലെ എട്ടു മാസം ഗർഭിണിയായ മഞ്ജു പിള്ളക്ക് ഡോക്ടർ നൽകിയ താക്കീത്
മലയാള സിനിമയിലെ അമ്മവേഷങ്ങളിൽ പുതിയ മുഖമാണ് നടി മഞ്ജു പിള്ള (Manju Pillai). കോമഡി കഥാപാത്രങ്ങളുമായി മിനി, ബിഗ് സ്‌ക്രീനുകളിൽ നിറഞ്ഞ മഞ്ജു പിള്ള 'ഹോം' എന്ന സിനിമയിലൂടെയാണ് തന്റെ അഭിനയ പാടവത്തിന്റെ മറ്റൊരു തലത്തിൽ അറിയപ്പെടാൻ ആരംഭിച്ചത്. 'തട്ടീം മുട്ടീം' എന്ന പരമ്പരയിൽ കൗമാരക്കാരുടെ അമ്മയായി അഭിനയിച്ചു തുടങ്ങിയ നടിയാണ് മഞ്ജു പിള്ള
advertisement
2/7
ജീവിതത്തിലെ മഞ്ജു പിള്ളയ്ക്ക് ഒരു മകളുണ്ട്. മഞ്ജു പിള്ളയുടെയും സിനിമാ ഛായാഗ്രാഹകൻ സുജിത് വാസുദേവിന്റെയും പുത്രി ദയ സുജിത് ഫാഷൻ ഡിസൈനിങ്ങിൽ വിദേശ പഠനം നടത്തിയിരുന്നു. എന്നാലും അതിലും പ്രായമുള്ളവരുടെ അമ്മ വേഷമാണ് മഞ്ജു പിള്ള സ്‌ക്രീനിൽ അനായാസേന കൈകാര്യം ചെയ്യുന്നത്. അടുത്തിടെ തന്റെ ഗർഭകാലത്തെക്കുറിച്ച് മഞ്ജു പിള്ള ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി (തുടർന്ന് വായിക്കുക)
advertisement
3/7
മകൾ പിറന്നശേഷം മഞ്ജു പിള്ള അഭിനയ ജീവിതത്തിന് ഒരു വലിയ ഇടവേള നൽകിയിരുന്നു. അന്നും ഔദ്യോഗിക തിരക്കുകളിൽ കഴിഞ്ഞിരുന്ന സുജിത്തിന് പലപ്പോഴും വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം ലഭിച്ചിരുന്നില്ല. അക്കാലം മുഴുവനും മഞ്ജുവാണ് വീട്ടുകാര്യങ്ങൾ നോക്കി നടത്തിയത്
advertisement
4/7
ഗർഭകാലത്തിന്റെ എട്ടാം മാസം വരെ സിനിമാ ഷൂട്ടിങ്ങിനു ചിലവഴിച്ച പാരമ്പര്യമുണ്ട് മഞ്ജു പിള്ളയ്ക്ക്. ഒടുവിൽ മഞ്ജുവിന്റെ രംഗം കണ്ട് നടി മാലാ പാർവതിയുടെ അമ്മ ഡോക്ടർ ലളിത മഞ്ജുവിനെ വിളിച്ചു താക്കീതു നൽകുകയുണ്ടായി
advertisement
5/7
ലൊക്കേഷനിൽ പ്രസവിക്കാനാണോ തീരുമാനം എന്നായിരുന്നു ചോദ്യം. അടുത്ത മാസം പ്രസവം അടുത്തു ഇനി അഭിനയം നിർത്തിക്കൂടേ എന്നായി ഡോക്ടർ ലളിത. അതിനു കാരണം ഒരു രംഗമാണ്
advertisement
6/7
നിറവയറിൽ ചമ്രം പടിഞ്ഞിരുന്ന് അവിടുന്ന് ചാടിയെഴുന്നേറ്റു പടികൾ ഓടിക്കയറുന്ന രംഗമാണ് അന്ന് മഞ്ജു പിള്ള അഭിനയിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഡോക്ടർ നൽകിയ സ്നേഹത്തിൽ പൊതിഞ്ഞ താക്കീതായിരുന്നു അത്
advertisement
7/7
ഇന്ന് സിനിമക്ക് പുറമേ ടി.വി. ഷോയായ 'ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ' ജഡ്ജ് ആണ് മഞ്ജു പിള്ള. ഏറ്റവും അടുത്തായി 'ഫാലിമി' എന്ന സിനിമയിൽ മഞ്ജു പിള്ള ശ്രദ്ധേയവേഷം ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Manju Pillai | 'ലൊക്കേഷനിൽ പ്രസവിക്കാനാണോ തീരുമാനം'; ആ രംഗത്തിലെ എട്ടു മാസം ഗർഭിണിയായ മഞ്ജു പിള്ളക്ക് ഡോക്ടർ നൽകിയ താക്കീത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories