TRENDING:

'കതകിൽ മുട്ടിയ ആളെ കിട്ടി, ഇന്ന് അവൻ കാറിന്റെ ഡോറാണ് മുട്ടിയത്'; സാബുമോനെ ചേർത്ത് പിടിച്ച ചിത്രവുമായി മഞ്ജുപിള്ള

Last Updated:
തനിക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യുന്നതിന് ധൈര്യമായി കൂടെ കൂട്ടാവുന്ന ആളാണ് സാബുമോൻ. വളച്ചൊടിച്ച വാർത്ത കണ്ടപ്പോൾചിരിയാണ് വന്നതെന്നുമായിരുന്നു മഞ്ജു അന്ന് പ്രതികരിച്ചത്.
advertisement
1/5
'കതകിൽ മുട്ടിയ ആളെ കിട്ടി, ഇന്ന് അവൻ കാറിന്റെ ഡോറാണ് മുട്ടിയത്'; സാബുമോനെ ചേർത്ത് പിടിച്ച ചിത്രവുമായി മഞ്ജുപിള്ള
ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇതിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമല്ല ഉൾ‌പ്പെടുന്നത്. സിനിമാ മേഖലയിലുള്ളവരെ കുറിച്ചുള്ള തെറ്റായ പ്രചരണങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മഞ്ജുപിള്ള.
advertisement
2/5
നടൻ സാബുമോനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'കതകിൽ മുട്ടിയ ആളെ കിട്ടി, ഇന്ന് അവൻ കാർ ഡോർ ആണ് മുട്ടിയെ. പുതിയ കഥകൾ പോരട്ടെ. ഇവൻ എനിയ്ക്കു പിറക്കാതെ പോയ ആങ്ങള. എന്റെ സ്വന്തം സഹോദരൻ.'- എന്നാണ് മഞ്ജുപിള്ള കുറിച്ചത്.
advertisement
3/5
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കമന്റുകൾ കുറിച്ചിരിക്കുന്നത്. നിങ്ങൾ നല്ല കോമ്പോ ആണെന്നും ചേച്ചിയെ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു കൂടുതൽ കമന്റുകളും.
advertisement
4/5
നേരത്തെ ടെലിവിഷൻ ഷൂട്ടിനിടെ പറഞ്ഞ തമാശകഥ ചില ആളുകൾ വളച്ചൊടിച്ച് തെറ്റായ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും മഞ്ജുപിള്ള നേരത്തെ പ്രതികരണം നടത്തിയിരുന്നു.
advertisement
5/5
തനിക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യുന്നതിന് ധൈര്യമായി കൂടെ കൂട്ടാവുന്ന ആളാണ് സാബുമോൻ. വളച്ചൊടിച്ച വാർത്ത കണ്ടപ്പോൾചിരിയാണ് വന്നതെന്നുമായിരുന്നു മഞ്ജു അന്ന് പ്രതികരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'കതകിൽ മുട്ടിയ ആളെ കിട്ടി, ഇന്ന് അവൻ കാറിന്റെ ഡോറാണ് മുട്ടിയത്'; സാബുമോനെ ചേർത്ത് പിടിച്ച ചിത്രവുമായി മഞ്ജുപിള്ള
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories