TRENDING:

Ramesh Pisharody | ലണ്ടൻ, പാരീസ്, കടവന്ത്ര വഴി തൃപ്പൂണിത്തുറ എത്തി പിഷാരടിക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ

Last Updated:
പിഷാരടിയുടെ പിറന്നാൾ കളറാക്കാൻ ചാക്കോച്ചന്റേയും മഞ്ജു വാര്യരുടെയും ആശംസ
advertisement
1/6
ലണ്ടൻ, പാരീസ്, കടവന്ത്ര വഴി തൃപ്പൂണിത്തുറ എത്തി പിഷാരടിക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ
മഴയത്തും വെയിലത്തും എന്ന് വേണ്ട മഞ്ഞത്തും മായാത്ത സൗഹൃദമാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban), മഞ്ജു വാര്യർ (Manju Warrier), രമേശ് പിഷാരടി (Ramesh Pisharody) എന്നിവരുടേത്. തക്കം കിട്ടുമ്പോഴെല്ലാം കുടുംബ സമേതം ഇവർ വിദേശത്ത് അവധി ആഘോഷിക്കും. പിഷു എന്ന പിഷാരടി കൂടെയുള്ളപ്പോൾ പിന്നെ ചിരിയുടെ മേളക്ക് ടി.വിയോ ഫോണോ ഓൺ ആക്കേണ്ട കാര്യം തന്നെയില്ല. പിഷാരടിയുടെ ജന്മദിനത്തിന് മഞ്ജുവും ചാക്കോച്ചനും ആശംസയുമായെത്തി
advertisement
2/6
ലണ്ടനോ പാരീസോ, കടവന്ത്രയോ തൃപ്പൂണിത്തുറയോ ആകട്ടെ, പാർട്ടിയുടെ ജീവൻ നിങ്ങളാണ് എന്ന് മഞ്ജു പറയുമ്പോൾ ചാക്കോച്ചന്റെ വാക്കുകളും വ്യത്യസ്തമല്ല. വിദേശത്ത് റിക്ഷയിൽ ഇരുന്നുകൊണ്ടുള്ള ചാക്കോച്ചന്റേയും മഞ്ജുവിന്റെയും പിഷാരടിയുടെയും ചില പ്രകടനങ്ങളുടെ വീഡിയോക്കൊപ്പമാണ് മഞ്ജുവിന്റെ ആശംസ (തുടർന്ന് വായിക്കുക)
advertisement
3/6
ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും സന്തോഷം നിറഞ്ഞ കാര്യം പിഷാരടിയാണ് എന്ന് ചാക്കോച്ചൻ. ഇസുവിന്റേയും പ്രിയയുടെയും കൂടി പേരിലാണ് ചാക്കോച്ചൻ പിഷാരടിക്ക് പിറന്നാൾ ആശംസിച്ചത്. വിനോദവും, സൗഹൃദവും, സിനിമകളും ഇനിയും തുടരട്ടെ എന്ന് പറഞ്ഞാണ് ആശംസ
advertisement
4/6
ലൈലാക് പാടങ്ങൾ പശ്ചാത്തലമാക്കി ചാക്കോച്ചൻ, മഞ്ജു, പിഷാരടി എന്നിവരും ചാക്കോച്ചന്റെ ഭാര്യ പ്രിയയും മകൻ ഇസഹാക്കും അവരുടെ സുഹൃത്ത് ബിനീഷ് ചന്ദ്രയും ചേർന്നുള്ള ചിത്രങ്ങൾ കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു
advertisement
5/6
പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ പഞ്ചവർണ്ണത്തത്തയിൽ ജയറാമും കുഞ്ചാക്കോ ബോബനുമായിരുന്നു നായകന്മാർ. ഇനി വരാനിരിക്കുന്ന എൽ.ജെ.പി. ചിത്രത്തിൽ ചാക്കോച്ചനും മഞ്ജു വാര്യരും പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ടാകും
advertisement
6/6
അതേസമയം, പിഷാരടി മൂന്നാമതും സംവിധായകനാകാനുള്ള തയാറെടുപ്പിലാണ്. വിജയ് ബാബുവാണ് ചിത്രം നിർമിക്കുക. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Ramesh Pisharody | ലണ്ടൻ, പാരീസ്, കടവന്ത്ര വഴി തൃപ്പൂണിത്തുറ എത്തി പിഷാരടിക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories