TRENDING:

Geetu Mohandas | നയൻ‌താരയാണോ? ഗീതു മോഹൻദാസിന്റെ കൂടെ മിറർ സെൽഫി പകർത്തുന്ന യുവതിയെ നിങ്ങൾക്കറിയാം

Last Updated:
ഗീതു മോഹൻദാസിന് എല്ലാവർഷവും മുടങ്ങാതെ പിറന്നാൾ ആശംസിക്കുന്ന ആളാണ് ഈ ചിത്രത്തിലെ മാസ്ക് ധാരി
advertisement
1/6
Geetu Mohandas | നയൻ‌താരയാണോ? ഗീതു മോഹൻദാസിന്റെ കൂടെ മിറർ സെൽഫി പകർത്തുന്ന യുവതിയെ നിങ്ങൾക്കറിയാം
വർഷങ്ങൾ കടന്നു പോയാലും, പ്രായം കൂടിവന്നാലും മങ്ങലേൽക്കാത്ത ഒന്നുണ്ട്; ആത്മാർത്ഥ സൗഹൃദം. നടിയിൽ നിന്നും സംവിധായികയായി മാറിയ ഗീതു മോഹൻദാസിന്റെ (Geetu Mohandas) കാര്യത്തിലും അതുണ്ട്. എല്ലാ വർഷവും ഗീതുവിന്റെ ജന്മദിനത്തിന് ഒരാൾ മുടങ്ങാതെ ജന്മദിനാശംസ അറിയിക്കും. ഇക്കൊല്ലവും പതിവ് തെറ്റിയില്ല. ആ ജന്മദിനാശംസ അറിയിച്ച ആളാണ് ചിത്രത്തിലെ മാസ്ക് ധാരി
advertisement
2/6
ഒറ്റനോട്ടത്തിൽ നടി നയൻ‌താരയാണോ എന്ന് തോന്നിപ്പിക്കുമെങ്കിലും, ഏറെ സമാനതകളുള്ള ആൾ മഞ്ജു വാര്യരാണ്. 'എന്നും നിനക്ക് പിന്തുണയുമായി ഉണ്ടാകും' എന്ന് പറഞ്ഞുകൊണ്ട് മഞ്ജു വാര്യർ പിറന്നാൾ ആശംസ നേർന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഈ ചിത്രത്തിൽ കാണുന്ന മൂന്നു നായികമാരും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ മഞ്ജുവും ഗീതുവും ഒരു ചിത്രത്തിൽ പോലും ഒന്നിച്ചഭിനയിച്ചിട്ടില്ല എന്നതാണ് വിശേഷം. സംയുക്ത ഗീതുവിന്റെ സഹോദരിയായി ഒരു സിനിമയിൽ അഭിനയിച്ചിരുന്നു
advertisement
4/6
ഗീതു മലയാള സിനിമയിലേക്ക് നായികാ പ്രവേശം നടത്തിയതും, മഞ്ജു വാര്യർ അഭിനയജീവിതത്തിൽ ആദ്യ ലാപ്പ് അവസാനിപ്പിച്ച് വീട്ടമ്മയായി മാറിയതും അടുത്തടുത്ത നാളുകളിലാണ്. 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന സിനിമയിൽ ബാലതാരമായി വേഷമിട്ട ഗീതു പിൽക്കാലത്ത് നായികയായി മലയാള സിനിമയിലെത്തുകയായിരുന്നു
advertisement
5/6
തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് ഗീതു മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. മഞ്ജു അഭിനയജീവിതത്തിലേക്ക് മടങ്ങുന്നു എന്ന വാർത്ത വന്നപ്പോൾ പോലും അത് ഗീതുവിന്റെ സിനിമയിലൂടെയാകും എന്ന് ഒരുകാലത്ത് പ്രചാരണമുണ്ടായിരുന്നു. എന്നാൽ ആ വാർത്ത നിഷേധിച്ച് ഗീതു രംഗത്തെത്തി
advertisement
6/6
'ഹൗ ഓൾഡ് ആർ യു' എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു വാര്യർ മലയാളത്തിലേക്ക് മടങ്ങിവരവ് നടത്തി. കുഞ്ചാക്കോ ബോബനായിരുന്നു തിരിച്ചുവരവ് സിനിമയിലെ നായകൻ. അതിനു ശേഷം മലയാളത്തിലെ സൂപ്പർ നായകന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഉൾപ്പെടെ മഞ്ജു വാര്യർ പല സിനിമകളിലായി അഭിനയിച്ചു. ഏറ്റവും ഒടുവിൽ സൗബിൻ ഷാഹിർ നായകനായ വെള്ളരിപ്പട്ടണം എന്ന സിനിമയിലാണ് മഞ്ജു വാര്യർ അഭിനയിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Geetu Mohandas | നയൻ‌താരയാണോ? ഗീതു മോഹൻദാസിന്റെ കൂടെ മിറർ സെൽഫി പകർത്തുന്ന യുവതിയെ നിങ്ങൾക്കറിയാം
Open in App
Home
Video
Impact Shorts
Web Stories