TRENDING:

Gold Price| സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ

Last Updated:
2010 മാർച്ചിൽ ഒരു പവൻ‌ സ്വർ‌ണവില 12,280 രൂപയായിരുന്നു. 15 വർഷത്തിനിടെ വർധിച്ചത് 68,600 രൂപ
advertisement
1/5
സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ
ഇന്നും സർവകാല റെക്കോഡിട്ടാണ് സ്വർണവിലയിലെ കുതിപ്പ്. കഴിഞ്ഞ ഓഗസ്റ്റിൽ പവന് 3760 രൂപ വർധിച്ചപ്പോൾ ഈ മാസം 10 ദിവസം കൊണ്ട് മാത്രം കൂടിയത് 3400 രൂപയാണ്. ഇതുവരെ ഏറ്റവും കൂടുതൽ‌ വർധനവ് രേഖപ്പെടുത്തിയത് ജനുവരിയിലാണ്. പവന് 4640 രൂപ.
advertisement
2/5
വിലയിൽ കുറവ് രേഖപ്പെടുത്തിയ ജൂൺ മാസത്തിലാകട്ടെ ആകെ കുറഞ്ഞത് പവന് 40 രൂപ മാത്രം. 2025 ജനുവരി 22ന് 60,000 രൂപ പിന്നിട്ട ഒരു പവൻ സ്വർണവിലയിൽ ഒൻപതുമാസത്തിനിടെ മാത്രം 20,000 രൂപയുടെ വർധനയാണ് ഉണ്ടായത്. അടുത്തിടെ സ്വർണവിലയിലുണ്ടായ ഏറ്റവും വലിയ വർധനവാണിത്.
advertisement
3/5
2022 ഡിസംബറിൽ‌ 5000 രൂപ പിന്നിട്ട ഒരു ഗ്രാം സ്വർണത്തിന് കഴിഞ്ഞ മൂന്ന് വർ‌ഷത്തിനുള്ളിൽ വില ഇരട്ടിയിലധികം വർധിച്ചു. അന്ന് ട്രോയ് ഔൺസിന് 1811 ഡോളർ ആയിരുന്നു രാജ്യാന്തരവില. ഇന്നലെ ഇത് 3649 ‍ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. അന്ന് 82 ഡോളറായിരുന്ന രൂപയുടെ വിനിമയ നിരക്ക് ഇപ്പോൾ 88ലാണ്.
advertisement
4/5
2010 മാർച്ചിൽ ഒരു പവൻ‌ സ്വർ‌ണവില 12,280 രൂപയായിരുന്നു. 15 വർഷത്തിനിടെ വർധിച്ചത് 68,600 രൂപയായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഘർഷങ്ങൾ വലിയ തോതിൽ‌ സ്വർ‌ണവിലയെ സ്വാധീനിക്കാറുണ്ട്. അടുത്തിടെ വൻ‌ കുതിപ്പിന് കാരണമായത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയമാണ്.
advertisement
5/5
ഈ വർഷത്തെ സ്വർ‌ണവില വർ‌ധന ഇങ്ങനെ (വർധന/ കുറവ്, ഗ്രാം, പവൻ) - (ജനുവരി- 580 രൂപ, 4640 രൂപ), (ഫെബ്രുവരി- 205 രൂപ, 1640 രൂപ), (മാർ‌ച്ച്- 485 രൂപ, 3880 രൂപ), (ഏപ്രിൽ - 470 രൂപ, 3760 രൂപ), (മേയ്- 145 രൂപ, 1160 രൂപ), (ജൂൺ-5 രൂപ (കുറഞ്ഞു), പവന് 40 രൂപ കുറഞ്ഞു), (ജൂലൈ- 150 രൂപ, 1200 രൂപ), (ഓഗസ്റ്റ് - 470 രൂപ, 3760 രൂപ), സെപ്റ്റംബർ 10 വരെ - 425 രൂപ, 3400 രൂപ)
മലയാളം വാർത്തകൾ/Photogallery/Money/
Gold Price| സ്വർണവിലയിലെ കുതിപ്പ് എങ്ങോട്ട്? 10 ദിവസം കൊണ്ട് കൂടിയത് 3400 രൂപ
Open in App
Home
Video
Impact Shorts
Web Stories