Manu Varma | സ്നേഹം കൊണ്ടൊന്നായവർ; 25 വർഷം ഒന്നിച്ചു ജീവിച്ച ശേഷം സിന്ധുവുമായി പിരിയുന്നത് എന്തുകൊണ്ടെന്ന് മനു വർമ
- Published by:meera_57
- news18-malayalam
Last Updated:
നിലവിൽ പിരിഞ്ഞു താമസിക്കുന്ന മനു വർമയും സിന്ധു വർമയും, വിവാഹമോചന കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്
advertisement
1/6

അഭിനേതാക്കളായ നടൻ മനു വർമയും (Manu Varma) ഭാര്യ സിന്ധു വർമയും (Sindhu Varma) വിവാഹമോചനത്തിലേക്ക് കടക്കുന്ന വിവരം പുറത്തുവന്നിരുന്നു. നീണ്ട 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും പിരിയാൻ തീരുമാനമെടുത്തത്. നിലവിൽ പിരിഞ്ഞു താമസിക്കുന്ന താരങ്ങൾ, വിവാഹമോചന കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതുവരെയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ല എങ്കിലും, ഒന്നിക്കാനുള്ള സാധ്യതകൾ തീരെ കുറവെന്ന് മൂവി വേൾഡ് മീഡിയക്ക് അനുവദിച്ച അഭിമുഖത്തിൽ മനു വർമ വ്യക്തമാക്കി. നടൻ ജഗന്നാഥ വർമയുടെ മകനായ മനു വർമ നന്നേ ചെറുപ്പം മുതലേ അഭിനയരംഗത്തുണ്ട്
advertisement
2/6
"പ്രണയിക്കാൻ തുടങ്ങിയ ശേഷം ജീവിതം ആരംഭിച്ചവർ എന്ന് പറയുന്നതിൽ കാര്യമില്ല. ഞങ്ങളെ പോലെ സ്നേഹത്തിലായ ശേഷം ജീവിതമാരംഭിക്കുകയും, ഞങ്ങളെക്കാൾ കൂടുതൽക്കാലം ഒന്നിച്ചു ജീവിക്കുകയും ചെയ്ത പലരും അകന്നു. വർഷങ്ങളോളം സ്നേഹത്തോടെ ഒന്നിച്ചുണ്ടായിരുന്നുവെന്നും, രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപ് പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയെന്നും മനു വർമ. "ഇത്രയുമെല്ലാം സംഭവിക്കാൻ അധികം സമയം ആവശ്യമില്ല," അദ്ദേഹം പറഞ്ഞു. ബന്ധങ്ങളിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ വരാമെന്നും, ശക്തമായ ബന്ധങ്ങൾ വരെ ഏതുനിമിഷവും തകരാമെന്നും മനു വർമ (തുടർന്ന് വായിക്കുക)
advertisement
3/6
ഒത്തുപോകാൻ പറ്റുന്നില്ലെങ്കിൽ, പിരിഞ്ഞു താമസിക്കുന്നതാണ് അഭികാമ്യം. പ്രയാസപ്പെട്ട് ഒന്നിച്ച് ജീവിക്കേണ്ട കാര്യമില്ല. ഒരുമിച്ചു ജീവിക്കുമ്പോൾ പ്രശ്നങ്ങൾ ആരംഭിച്ചാൽ എന്ത് ചെയ്യും? അദ്ദേഹം ചോദിക്കുന്നു. പിരിഞ്ഞ ശേഷവും സൗഹൃദം സൂക്ഷിക്കുന്ന പ്രവണത വിദേശ രാജ്യങ്ങളിൽ ഉണ്ടെന്ന കാര്യം മനു വർമ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നാട്ടിലും അത്തരമൊരു മനസ്ഥിതി ഉണ്ടായാൽ നന്നായിരിക്കുമെന്ന് മനു വർമ. അത് വിവാഹമോചനങ്ങളുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട് എന്ന് അദ്ദേഹം പറയുന്നു
advertisement
4/6
വിവാഹമോചിതരായ ദമ്പതികൾ സൗഹാർദത്തോടെ മുന്നോട്ടു പോകുന്നതിൽ തെറ്റില്ലെന്ന് മനു വർമ. "കേരളത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇവിടെ വ്യക്തികൾ പിരിയുമ്പോൾ, അവർ പരസ്പരം ചെളിവാരിയെറിയാൻ തുടങ്ങും, അല്ലേ?" നിയമത്തിന്റെ വഴിയേ പോകുമ്പോൾ ഉണ്ടാവുന്ന വൈകാരിക സമ്മർദത്തെ കുറിച്ചും അദ്ദേഹം പറയുന്നു. "കുടുംബകോടതിയിലെ കേസുകൾ പലപ്പോഴും അതീവ സമ്മർദം നിറഞ്ഞതാണ്. പിരിഞ്ഞ ദമ്പതികളിൽ ഒരാൾ മറ്റൊരാളെ കുറിച്ച് നല്ല വാക്കുകൾ പറയില്ല. കോടതിമുറിയിൽ പരസ്പരം ചെളിവാരിയെറിയലും കുറ്റാരോപണവുമാകും നടക്കുക. അങ്ങോട്ടേയ്ക്ക് പോകാൻ മടിതോന്നാനുള്ള കാരണവും അതാണ്."
advertisement
5/6
മനു വർമയ്ക്കും സിന്ധു വർമയ്ക്കും മൂന്നു കുട്ടികളുണ്ട്. അവരുടെ മൂത്തമകൻ അമേരിക്കയിൽ ഐ.ടി. എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. രണ്ടാമത്തെ കുട്ടി ബെംഗളൂരുവിലും. മൂന്നാമത്തെ മകൾ പലപ്പോഴും സിന്ധു വർമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം. ആരോഗ്യപ്രശ്നങ്ങളുള്ള ഈ മകൾ അമ്മയുടെ പരിചരണത്തിലാണ്. കടമറ്റത്തു കത്തനാർ, പൂക്കാലം വരവായി, കുങ്കുമച്ചെപ്പ് തുടങ്ങിയ പരമ്പരകളിലെ അഭിനയത്തിന് ശ്രദ്ധേയനാണ് മനു വർമ. ഏതോ ജൻമകല്പനയിൽ, പഞ്ചാഗ്നി തുടങ്ങിയ പരമ്പരകൾ സിന്ധു വർമയെ ശ്രദ്ധേയയാക്കി
advertisement
6/6
ഒരിക്കലും അച്ഛന്റെ പേരുപയോഗിച്ച് സിനിമയിൽ കരിയർ കെട്ടിപ്പടുത്തിട്ടില്ല എന്ന് മനു വർമ. ജഗന്നാഥ വർമ മകനെ സിനിമയിൽ എവിടെയും റെക്കമെന്റ് ചെയ്തിരുന്നില്ല. പഠനം പൂർത്തിയാക്കി മകൻ സർക്കാർ ഉദ്യോഗം നേടുന്നതായിരുന്നു അച്ഛനിഷ്‌ടം. 1994ൽ മനു വർമ പോലീസ് ടെസ്റ്റ് എഴുതാൻ പോയിരുന്നു. അഭിനയം ഒരിക്കലും സ്ഥിരവരുമാനം നൽകില്ലെന്നും, അതിനാൽ, ഈ തൊഴിൽ ശാശ്വതമല്ല എന്നും അദ്ദേഹം ചിന്തിച്ചിരുന്നു. 'കിട്ടാതെ പോയതിൽ എനിക്ക് വിഷമമില്ല. ഇത്രയും ഉണ്ടല്ലോ എന്നാണ് ഞാൻ കരുതുക. നഷ്‌ടങ്ങളെ കുറിച്ച് പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഞാൻ അധികം പി.ആർ. വർക്ക് ചെയ്യാറില്ല. ഞാൻ ആരെയും വിളിച്ച് ചാൻസ് ചോദിക്കാറുമില്ല," അദ്ദേഹം പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Manu Varma | സ്നേഹം കൊണ്ടൊന്നായവർ; 25 വർഷം ഒന്നിച്ചു ജീവിച്ച ശേഷം സിന്ധുവുമായി പിരിയുന്നത് എന്തുകൊണ്ടെന്ന് മനു വർമ