ആകെ അഭിനയിച്ചത് 2 സിനിമയിൽ പക്ഷേ ആസ്തി 2100 കോടി രൂപ: അഭിനയം ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ!
- Published by:Sarika N
- news18-malayalam
Last Updated:
അഭിനയം ഉപേക്ഷിച്ചെങ്കിലും നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ അഭിനേതാക്കളിൽ ഒരാളാണ് താരം
advertisement
1/5

സിനിമയിൽ എത്തിയ ശേഷം ധനികരായ തീർന്ന ഒത്തിരി നടിനടൻമാരെ നമ്മുക്ക് അറിയാം. അതുപോലെ ധനികരായതുകൊണ്ട് സിനിമയിൽ എത്തി ചേർന്ന പ്രമുഖരും ഉണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിൽ നിരവധി സൂപ്പർസ്റ്റാർ നടന്മാരുണ്ട്. ഇവർക്കെല്ലാം ധാരാളം സ്വത്തുക്കളും സ്വന്തമായി ഉണ്ട്. എന്നാൽ രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച ശേഷം സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞ ഒരു നടനുണ്ട്. അദ്ദേഹത്തിന് 2,164 കോടി രൂപയുടെ വ്യക്തിഗത ആസ്തി ഇപ്പോഴുണ്ട്. അതായത്, ബോളിവുഡിലെ പല മുൻനിര നടന്മാരെക്കാൾ കൂടുതൽ.
advertisement
2/5
2013-ൽ പുറത്തിറങ്ങിയ പ്രഭുദേവ സംവിധാനം ചെയ്ത രാമയ്യ വാസ്തവയ്യ എന്ന ചിത്രത്തിലെ നടൻ ഗിരീഷ് കുമാറിനെ (Girish Kumar) ഓർക്കുന്നില്ലേ? ശ്രുതി ഹാസൻ നായികയായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ശരാശരി വിജയമായിരുന്നു. രവി മോഹനും തൃഷ കൃഷ്ണയും ഒന്നിച്ച അഭിനയിച്ച് 2006 ൽ പുറത്തിറങ്ങിയ ഉനക്കും എനക്കും എന്ന തമിഴ് ചിത്രത്തിന്റെ റീ മേക്ക് ആണ് രാമയ്യ വാസ്തവയ്യ. 2016-ൽ പുറത്തിറങ്ങിയ ലവ്ഷുദ എന്ന ചിത്രത്തിലാണ് ഗിരീഷ് കുമാർ അവസാനമായി അഭിനയിച്ചത്.
advertisement
3/5
കഴിഞ്ഞ 10 വർഷമായി നടൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും, 2,164 കോടി രൂപയുടെ ഒരു സ്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് നിങ്ങൾക്കറിയാമോ? ബോളിവുഡ് സിനിമയിലെ മുതിർന്ന നിർമ്മാതാവായ കുമാർ എസ്. തൗറാനിയുടെ മകനാണ് ഗിരീഷ് കുമാർ. നിർമാതാവ് കൂടിയായ കുമാർ എസ്. തൗറാനി ബോളിവുഡിന്റെ സംഗീത സാമ്രാജ്യം നിശബ്ദമായി ഭരിക്കുന്ന ടിപ്സ് ഇൻഡസ്ട്രീസ് എന്ന കമ്പനിയും നടത്തുന്നുണ്ട്. അഭിനയം ഉപേക്ഷിച്ച ശേഷം ഗിരീഷ് ടിപ്സ് ഇൻഡസ്ട്രീസിലെ സിഇഒ ആയി ചുമതല ഏറ്റെടുത്തു.
advertisement
4/5
രാമയ്യ വാസ്തവയ്യയിൽ അഭിനയിക്കാൻ ചിത്രത്തിന് ആവശ്യമായ ശരീരഘടന വികസിപ്പിക്കുന്നതിന് നടന് മൂന്ന് വർഷത്തെ കർശനമായ പരിശീലനവും ഭക്ഷണക്രമവും പാലിക്കേണ്ടിവന്നു. ചിത്രത്തിനായി അദ്ദേഹം സർഫിംഗ് പഠിച്ചിരുന്നു.രാമയ്യ വാസ്തവയ്യയിൽ അഭിനയിക്കാൻ ചിത്രത്തിന് ആവശ്യമായ ശരീരഘടന വികസിപ്പിക്കുന്നതിന് നടന് മൂന്ന് വർഷത്തെ കർശനമായ പരിശീലനവും ഭക്ഷണക്രമവും പാലിക്കേണ്ടിവന്നു. ചിത്രത്തിനായി അദ്ദേഹം സർഫിംഗ് പഠിച്ചിരുന്നു. നിലവിൽ ടിപ്സ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 8,533.40 കോടിയാണ്.പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നടന് 2,164 കോടി രൂപയുടെ വ്യക്തിഗത ആസ്തിയുണ്ട്.
advertisement
5/5
ബോളിവുഡിലെ മുൻനിര സൂപ്പർതാരങ്ങളായ രൺബീർ കപൂർ, രൺവീർ സിംഗ്, ആമിർ ഖാൻ എന്നിവരുടെ ആസ്തിയേക്കാൾ വളരെ കൂടുതലാണിത് എന്നത് ശ്രദ്ധേയമാണ്. അഭിനയം ഉപേക്ഷിച്ചെങ്കിലും നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടന്മാരിൽ ഒരാളാണ് ഗിരീഷ് കുമാർ.
മലയാളം വാർത്തകൾ/Photogallery/Buzz/
ആകെ അഭിനയിച്ചത് 2 സിനിമയിൽ പക്ഷേ ആസ്തി 2100 കോടി രൂപ: അഭിനയം ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ!