TRENDING:

Milind Soman| 'പിറന്നാൾ ദിനത്തിൽ പിറന്ന പടി'; പൂർണ നഗ്നനായി കടൽക്കരയിലൂടെ ഓട്ടം; മിലിന്ദ് സോമൻ പങ്കുവെച്ച ചിത്രം

Last Updated:
ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ മിലിന്ദ് പിറന്നാൾ ദിനം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം ഇതിനകം വൈറലാണ്.
advertisement
1/9
പൂർണ നഗ്നനായി കടൽക്കരയിലൂടെ ഓട്ടം;  മിലിന്ദ് സോമൻ പങ്കുവെച്ച ചിത്രം
നടനും മോഡലുമായ മിലിന്ദ് സോമന്റെ 55ാം പിറന്നാളാണിന്ന്. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ മിലിന്ദ് പിറന്നാൾ ദിനം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രം ഇതിനകം വൈറലാണ്.
advertisement
2/9
പൂർണ നഗ്നനായി കടൽക്കരയിലൂടെ ഓടുന്ന ചിത്രമാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 55 ആന്റ് റണ്ണിങ്, ഹാപ്പി ബെർത്ത് ഡേ ടു മീ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മിലിന്ദിന്റെ ഭാര്യ അങ്കിത കോൻവാറാണ് ഫോട്ടോ എടുത്തത്. (Image: Milind Soman/Instagram)
advertisement
3/9
ഇതാദ്യമായല്ല, പൂർണ നഗ്നനായുള്ള ചിത്രം മിലിന്ദ് സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത്. (Image:Milind Soman/Instagram)
advertisement
4/9
തൊണ്ണൂറുകളിൽ മിസ് ഇന്ത്യയായിരുന്ന മധു സാപ്പറിനൊപ്പം നഗ്നനായുള്ള ചിത്രം ആ കാലത്ത് വലിയ വിവാദമായിരുന്നു. ഒരു പരസ്യത്തിന് വേണ്ടിയായിരുന്നു ഇരുവരും നഗ്നരായി പോസ് ചെയ്തത്. (Image:Milind Soman/Instagram)
advertisement
5/9
പെരുമ്പാമ്പിനെ കഴുത്തിൽ തൂക്കി പൂർണ നഗ്നരായി മധുവിനൊപ്പം നിൽക്കുന്ന 25 വർഷങ്ങൾക്ക് ശേഷം മിലിന്ദ് തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. (Image:Milind Soman/Instagram)
advertisement
6/9
ഈ ചിത്രം ഇന്നാണ് പുറത്തു വരുന്നതെങ്കിൽ പ്രതികരണം എന്തായിരിക്കും എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള മിലിന്ദിന്റെ കുറിപ്പ്.(Image:Milind Soman/Instagram)
advertisement
7/9
ചിത്രത്തിന്റെ പേരിൽ ആ കാലത്ത് ഇരുവർക്കുമെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. മോഡലുകൾക്ക് പുറമേ, ചിത്രത്തിന്റെ ഫോട്ടോഗ്രാഫർക്കും പബ്ലിഷർക്കും എതിരെയായിരുന്നു കേസ്. 14 വർഷങ്ങൾക്ക് ശേഷം എല്ലാവരേയും കുറ്റവിമുക്തരാക്കി. (Image: Milind Soman/Instagram)
advertisement
8/9
തൊണ്ണൂറുകളിൽ യുവാക്കളുടെ ഹരമായിരുന്നു മിലിന്ദ് സോമൻ. അലീഷ ചിനായിയുടെ മെയ്ഡ് ഇൻ ഇന്ത്യ സംഗീത വീഡിയോയിലൂടെ ഇന്ത്യയിൽ മുഴുവൻ മിലിന്ദ് സോമൻ തരംഗമായി. (Image: Milind Soman/Instagram)
advertisement
9/9
ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ ഫോർ മോർ ഷോട്സ് പ്ലീസ് എന്ന സീരീസിലാണ് മിലിന്ദ് അവസാനമായി വേഷമിട്ടത്. (Image: Milind Soman/Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Milind Soman| 'പിറന്നാൾ ദിനത്തിൽ പിറന്ന പടി'; പൂർണ നഗ്നനായി കടൽക്കരയിലൂടെ ഓട്ടം; മിലിന്ദ് സോമൻ പങ്കുവെച്ച ചിത്രം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories