രണ്ടു വർഷം മുൻപ് വിവാഹം, ഒരു മകൾ; യുവ താരദമ്പതികൾ പിരിയുന്നു എന്ന ഞെട്ടലിൽ ആരാധകവൃന്ദം
- Published by:meera_57
- news18-malayalam
Last Updated:
നടന്നത് രാജകീയ വിവാഹം. ഗംഭീര ആഘോഷങ്ങൾ. എന്നിട്ടും താരദമ്പതികൾക്കിടയിൽ സംഭവിച്ചതെന്ത്?
advertisement
1/6

കൊട്ടാര സമാനമായ വിവാഹവേദിയിൽ വച്ച് ജീവിതത്തിൽ ഒന്നിച്ചവരാണ് തെലുങ്ക് നടൻ ശർവാനന്ദും (Sharwanand) ഭാര്യ രക്ഷിത റെഡ്‌ഡിയും (Rakshita Reddy). 2023ലായിരുന്നു ഇവരുടെ വിവാഹം. നാല്പതാം വയസിൽ താൻ അച്ഛനായ സന്തോഷം പോയവർഷം മാർച്ച് മാസത്തിൽ ശർവാനന്ദും ഭാര്യയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ലീലാ ദേവി മൈനേനി എന്ന മകളുടെ മാതാപിതാക്കളാണ് ഇവർ. 'മിർച്ചി' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ശർവാനന്ദ്. ഇത്രയും കാലം കൊണ്ട് സന്തോഷങ്ങൾ മാത്രം പുറത്തുവന്ന കുടുംബത്തിൽ നിന്നും ഇപ്പോൾ കേൾക്കുന്ന വാർത്ത അത്ര സുഖകരമല്ല. താരദമ്പതികൾ വേർപിരിയലിന്റെ വക്കിലാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം
advertisement
2/6
പ്രണയവിവാഹമായിരുന്നു ശർവാനന്ദിന്റേത്. അത്യാർഭാടമായാണ് വിവാഹം നടന്നത്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചാരത്തിലുണ്ട്. ചലച്ചിത്ര താരലോകത്തെ നിരവധിപ്പേർ പങ്കുകൊണ്ട വിവാഹസത്ക്കാര ചടങ്ങുകളും നടന്നിരുന്നു. നടനും ഭാര്യയും ഇപ്പോൾ രണ്ടിടത്തായി പിരിഞ്ഞ് താമസിക്കുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇതിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുമില്ല. ദമ്പതികൾക്കിടയിൽ സ്വരക്കേടുണ്ടായി എന്നാണ് ഈ റിപ്പോർട്ടിനൊപ്പം വരുന്ന വിവരം (തുടർന്ന് വായിക്കുക)
advertisement
3/6
ശർവാനന്ദ് ഭാര്യയുമായി വേർപിരിയുന്നു എന്ന വാർത്തയിൽ പുതുമയില്ല എന്നുവേണം പറയാൻ. പ്രണയിച്ചു വിവാഹിതരായ ഇരുവരും വിവാഹം കഴിഞ്ഞയുടൻ പിരിയുന്നു എന്ന സ്ഥിരീകരിക്കാത്ത വാർത്തയും അന്ന് ഗോസിപ് കോളങ്ങളിൽ എത്തിയിരുന്നു. ഈ വാർത്ത തെറ്റെന്ന കാര്യവും തെളിഞ്ഞു. ഇപ്പോൾ വീണ്ടും വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ തലപൊക്കുകയാണ്. ഇതിനു പിന്നിലെ വാസ്തവം എന്തെന്ന് തിരിച്ചറിയാൻ ഇനിയും ഒരുപക്ഷേ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായി വന്നേക്കും. സോഷ്യൽ മീഡിയ പോസ്റ്റുകൾ നോക്കിയാലും ചില പൊരുത്തക്കേടുകൾ കാണുന്നു താനും
advertisement
4/6
വിവാഹത്തിന്റെ ഒന്നാം വാർഷികത്തിലാണ് ശർവാനന്ദ് ഭാര്യക്കൊപ്പമുള്ള ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വിവാഹവാർഷിക വീഡിയോ ആയിരുന്നു ഇത്. അതിനു ശേഷം, ഇക്കഴിഞ്ഞ വിനായകചതുർത്ഥി ദിനത്തിൽ ശർവാനന്ദ് മകൾക്കൊപ്പം ഇരിക്കുന്ന ഒരു വീഡിയോ പോസ്റ്റുമായി വന്നിരുന്നു. എന്നാൽ ഇതിൽ ഭാര്യ കൂടെയില്ല. അതുകഴിഞ്ഞു നോക്കിയാൽ ഏറെയും ശർവാനന്ദിന്റെ സിനിമാ അപ്‌ഡേറ്റുകളാണ് പോസ്റ്റുകളിൽ കാണാൻ സാധിക്കുക. ഇതിനു പിന്നിലും വ്യക്തിഗത പ്രശ്നങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു
advertisement
5/6
അമേരിക്കയിലെ എഞ്ചിനീയർ ആണ് ശർവാനന്ദിന്റെ ഭാര്യ രക്ഷിത. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകന്റെ മകളാണ്. 2023 ജൂൺ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ജയ്‌പൂരിലെ ലീലാ പാലസിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. തെലുങ്ക് ദേശം പാർട്ടിയിലെ നേതാവായ ബൊജ്ജല ഗോപാലകൃഷ്ണ റെഡ്‌ഡിയുടെ കൊച്ചുമകളാണ് രക്ഷിത. വിവാഹത്തിനും മുൻപേ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉള്ളതായി റിപോർട്ടുകൾ പ്രചരിച്ചിരുന്നു
advertisement
6/6
വിവാഹം വേണ്ടെന്നു വയ്ക്കാൻ ശർവാനന്ദും രക്ഷിതയും തീരുമാനിച്ചിരുന്നു എന്നായിരുന്നു പ്രചാരണം. പക്ഷെ ഇവരുമായി അടുത്ത വൃത്തങ്ങളിൽ ഒരാൾ, ഈ വാർത്തയോട് പ്രതികരിച്ചു. ഹൈദരാബാദ് ടൈംസിന് നൽകിയ പ്രതികരണം ഇങ്ങനെയായിരുന്നു. "ശർവാനന്ദും രക്ഷിതയും പിരിഞ്ഞു എന്നത് വാസ്തവവിരുദ്ധമാണ്. ഇരുവരും സന്തോഷമായി ഒന്നിച്ചു ജീവിക്കുന്നു. 'ശ്രീറാം ആദിത്യ' എന്ന അടുത്ത സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് ശർവാനന്ദ്." ശർവാനന്ദ് ഇപ്പൾ മറ്റൊരു ചിത്രത്തിന്റെ ഭാഗമാണ്. ഷൂട്ടിംഗ് തിരക്കുകൾ കാരണം ഇരുവരും രണ്ടിടത്തായി താമസിക്കുന്നു എന്നത് വിവാഹമോചനമായി തെറ്റിദ്ധരിക്കപ്പെട്ടു എന്നും വ്യാഖ്യാനമുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടു വർഷം മുൻപ് വിവാഹം, ഒരു മകൾ; യുവ താരദമ്പതികൾ പിരിയുന്നു എന്ന ഞെട്ടലിൽ ആരാധകവൃന്ദം