TRENDING:

അവസാനമായി നെറുകയിൽ സിന്ദൂരം ചാർത്തി, മുല്ലപ്പൂ ചൂടി, നൃത്തമാടി റോബോ ശങ്കറിന്റെ ഭാര്യ; കണ്ണീരോടെ മറ്റുള്ളവരും

Last Updated:
ഇതും ദുഃഖത്തിന്റെ മറ്റൊരു മുഖം. ആർക്കും ആശ്വസിപ്പിക്കാനാവാതെ റോബോ ശങ്കറിന്റെ ഭാര്യ പ്രിയങ്ക റോബോ ശങ്കർ
advertisement
1/6
അവസാനമായി നെറുകയിൽ സിന്ദൂരം ചാർത്തി, മുല്ലപ്പൂ ചൂടി, നൃത്തമാടി റോബോ ശങ്കറിന്റെ ഭാര്യ; കണ്ണീരോടെ മറ്റുള്ളവരും
നടൻ റോബോ ശങ്കർ (Robo Sankar) വിടവാങ്ങുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 46 വയസ്. സിനിമാ സെറ്റിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, നടന്റെ ജീവൻ രക്ഷിക്കാനായില്ല. തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടനും കൊമേഡിയനുമായിരുന്നു അദ്ദേഹം. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞു വീണതും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച റോബോ ശങ്കറിന് കൃത്യമായ ചികിത്സ ലഭ്യമായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ആരോഗ്യം മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ പ്രിയങ്ക ശങ്കർ (Priyanka Robo Sankar), മകൾ ഇന്ദ്രജ ശങ്കർ, മരുമകൻ, കൊച്ചുമകൻ എന്നിവരടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ഭർത്താവിന്റെ അവസാന യാത്രയിൽ ഉള്ളിലെ നോവിന്റെ കടലിനെ അടക്കിപിടിക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ആരാധകരുടെയും കണ്ണുകൾ ഈറനണിയിക്കും
advertisement
2/6
കേരളത്തിലേത് പോലെയല്ല, തമിഴ്നാട്ടിലെ അന്ത്യയാത്ര. അവിടെ അവസാനമായി നൃത്തം ചെയ്താണ് പ്രിയപ്പെട്ടവരെ യാത്രയാക്കുക. ഭർത്താവു മരിച്ചാൽ, ഭാര്യയെ അവസാനമായി സുമംഗലിയായി ഒരുക്കുന്നതും അതിന്റെ ഭാഗമാണ്. വിവാഹത്തിന് എന്നത് പോലെയുള്ള സന്തോഷത്തിനു പകരം, അവിടെയെങ്ങും ദുഃഖം തളംകെട്ടി നിൽക്കും എന്ന് മാത്രം. പ്രിയങ്കയുടെ തലമുടിയിലും മുല്ലപ്പൂ ചൂടി നൽകാൻ ബന്ധുവായ സ്ത്രീകളിൽ ഒരാൾ നിറകണ്ണുകളുമായി ഉണ്ടായിരുന്നു. നെറുകയിൽ സിന്ദൂരം ചാർത്തി, മുല്ലപ്പൂ ചൂടി, നിറഞ്ഞാടി പ്രിയങ്ക പ്രിയതമൻ റോബോ ശങ്കറിന് അന്ത്യാഞ്ജലി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
2002ലാണ് പ്രിയങ്ക റോബോ ശങ്കറിന്റെ നല്ല പാതിയായി പ്രിയങ്ക അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അവർ വീട്ടമ്മയായി ഒതുങ്ങിയിട്ടുമില്ല. നടി, പ്ലസ് സൈസ് മോഡൽ, നർത്തകി തുടങ്ങിയ നിലകളിൽ പ്രിയങ്ക സജീവമായി. 2020ൽ 'കന്നി മാടം' എന്ന സിനിമയിലൂടെയാണ് അവരുടെ അഭിനയജീവിതത്തിന്റെ തുടക്കം. 'കുക്ക് വിത്ത് കോമാളി സീസൺ 1', 'കലക്ക പോവറുത്‌ യാർ സീസൺ 8' തുടങ്ങിയ ഷോകളിൽ പ്രിയങ്കയെ പ്രേക്ഷകർ കണ്ടതാണ്. ഇതിൽ അവർ ഫൈനലിസ്റ്റ് വരെയായി
advertisement
4/6
തെന്നിന്ത്യൻ വിനോദവ്യവസായ മേഖലയിൽ പ്രിയങ്ക ശങ്കറിന്റെ വ്യക്തിപ്രഭാവം നിറഞ്ഞു നിന്നിരുന്നു. അവർക്ക് രണ്ടര ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരു ഇൻസ്റ്റാഗ്രാം പേജ് സജീവമായുണ്ട്. ഇതിൽ അവരുടെ കുടുംബം, തൊഴിൽ, നൃത്തം തുടങ്ങിയവ സംബന്ധിച്ച പോസ്റ്റുകൾ കാണാം. പ്രായം നാല്പതുകളിൽ ആണെങ്കിലും, ഈ പ്രായത്തിനുള്ളിൽ അമ്മയും അമ്മൂമ്മയുടെ മാറി പ്രിയങ്ക. അടുത്തിടെ കൊച്ചുമകന്റെ പേര് സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്ത പ്രിയങ്ക സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയിരുന്നു
advertisement
5/6
റോബോ ശങ്കറും പ്രിയങ്കയും അവരുടെ 22-ാം വിവാഹവാർഷികം ആഘോഷമാക്കിയിരുന്നു. ഇത്രയും വർഷങ്ങൾ കൊണ്ട് അവരുടെ പ്രണയം കൂടുതൽ കെട്ടുറപ്പുള്ളതായെങ്കിലേയുള്ളൂ. ദമ്പതികളുടെ മകൾ ഇന്ദ്രജ ശങ്കറും നടിയാണ്. അവർ തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിരുന്നു. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുൻപേ ഇന്ദ്രജ ഒരു മകന്റെ അമ്മയായി. കുഞ്ഞിനൊപ്പം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചതും, അവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. സന്തോഷം നിറഞ്ഞ കുടുംബത്തിൽ നിന്നാണ് റോബോ ശങ്കറിനെ മരണം കവർന്നെടുത്തത്
advertisement
6/6
ഈ വർഷത്തിന്റെ തുടക്കത്തിൽ റോബോ ശങ്കറിന് മഞ്ഞപിത്തം ബാധിച്ചിരുന്നു. അവസാന നാളുകളിൽ അദ്ദേഹം ഒന്നിലേറെ സിനിമകളുടെ തിരക്കിലായിരുന്നു. വൃക്കകളുടെ തകരാർ ആണ് മരണ കാരണം എന്ന് സ്ഥിരീകരിക്കാത്ത ചില മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. എ.സി.യുവിൽ അഡ്മിറ്റ് ചെയ്തെങ്കിലും റോബോ ശങ്കറിന്റെ അവസ്ഥ മോശമാവുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അവസാനമായി നെറുകയിൽ സിന്ദൂരം ചാർത്തി, മുല്ലപ്പൂ ചൂടി, നൃത്തമാടി റോബോ ശങ്കറിന്റെ ഭാര്യ; കണ്ണീരോടെ മറ്റുള്ളവരും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories