'വരൂ, നമുക്കൊരു സെൽഫിയെടുക്കാം'; മോഹൻലാലിന്‍റെ കേരളീയം സെൽഫി വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് സെൽഫി എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു
advertisement
1/6

തിരുവനന്തപുരം: കേരളീയം വേദിയിൽ മോഹൻലാൽ പകർത്തിയ സെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ. അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് സെൽഫി എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'വരൂ, നമുക്ക് മുഖ്യമന്ത്രിയ്ക്കൊപ്പം ഒരു സെൽഫി എടുക്കാം'- മോഹൻലാൽ ഇത് പറയുമ്പോൾ സദസ് ആരവത്തോടെയാണ് അത് ഏറ്റെടുത്തത്.
advertisement
2/6
മോഹൻലാൽ സ്വന്തം ഫോൺ ഉപയോഗിച്ച് ക്ലിക്ക് ചെയ്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, റോഷി അഗസ്‌റ്റിൻ, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവരും ഇടംനേടിയിട്ടുണ്ട്.
advertisement
3/6
സമൂഹമാധ്യമങ്ങളിൽ ഇതിനോടകം മോഹൻലാലിന്‍റെ സെൽഫി തരംഗമായി മാറിയിട്ടുണ്ട്. ഈ ചിത്രം ആരാധകർ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ ചിത്രം ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്യുന്നുണ്ട്.
advertisement
4/6
അതേസമയം മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാമെന്നും മോഹൻലാൽ പറഞ്ഞു.
advertisement
5/6
കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
advertisement
6/6
അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാൽ കേരളീയം പരിപാടിയുടെ ബ്രാൻഡ് അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം സെൽഫിയും എടുത്തു.