കൊടൈക്കനാൽ സ്യൂയിസൈഡ് പോയിന്റിൽ നിന്നും മോഹൻലാൽ ജീവൻ രക്ഷിച്ച നായിക; ആ ഓർമ പങ്കിട്ട് ചലച്ചിത്രകാരൻ
- Published by:meera_57
- news18-malayalam
Last Updated:
പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല', 'കരിയിലക്കാറ്റു പോലെ', സത്യൻ അന്തിക്കാടിന്റെ 'സന്മനസ്സുള്ളവർക്ക് സമാധാനം', 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്' തുടങ്ങിയ സിനിമകളിൽ അവർ നായികയായി
advertisement
1/6

ആകെ രണ്ട് വർഷം മാത്രമേ മലയാള സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ഒറക്കപ്പെടുന്ന സിനിമകളിൽ അഭിനയിച്ച നടിയാണ് സുനന്ദ എന്ന് യഥാർത്ഥ പേരുള്ള നടി കാർത്തിക (Karthika). 1979ൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് കാർത്തികയുടെ സിനിമാ പ്രവേശം. 'ഒരു പൈങ്കിളികഥ' എന്ന സിനിമയായിരുന്നു തുടക്കം. ഈ സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോൻ 'മണിച്ചെപ്പ് തുറന്നപ്പോൾ' എന്ന ചിത്രത്തിൽ അവർക്ക് നായികാ വേഷം നൽകി. പിന്നീടുള്ള രണ്ടുവർഷക്കാലം അവർ മലയാള സിനിമയിൽ നല്ല ചിത്രങ്ങളുടെ ഭാഗമായി. വിവാഹം കഴിഞ്ഞ് അഭിനയത്തോട് വിടപറയുകയും ചെയ്തു
advertisement
2/6
പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല', 'കരിയിലക്കാറ്റു പോലെ', സത്യൻ അന്തിക്കാടിന്റെ 'സന്മനസ്സുള്ളവർക്ക് സമാധാനം', 'ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്' തുടങ്ങിയ സിനിമകളിൽ അവർ നായികയായി. ഭരതന്റെ 'നീലക്കുറിഞ്ഞി പൂത്തപ്പോൾ' എന്ന സിനിമയിൽ നായികയായപ്പോൾ തന്നെ പ്രിയദർശന്റെ 'താളവട്ടം' എന്ന ചിത്രത്തിലും അവർ പ്രധാന നടിയായി. കമലിന്റെ 'ഉണ്ണികളേ ഒരു കഥ പറയാം', ജോഷിയുടെ 'ജനുവരി ഒരു ഓർമ' പോലത്തെ ചിത്രങ്ങളും കാർത്തികയെ ശ്രദ്ധേയയാക്കി. രണ്ട് തമിഴ് ചിത്രങ്ങളിലും കാർത്തിക ഇതേസമയം വേഷമിട്ടു -ചിത്രം: ദി കംപ്ലീറ്റ് ആക്ടർ- (തുടർന്ന് വായിക്കുക)
advertisement
3/6
കൂടുതൽ ചിത്രങ്ങളിലും കാർത്തികയ്ക്ക് നായകനായത് നടൻ മോഹൻലാൽ. 'ദേശാടനക്കിളി കരയാറില്ല' എന്ന ആദ്യ ചിത്രം മുതൽ ഈ ജോഡിക്ക് ആരാധക വൃന്ദമുണ്ട്. അവർ ഒന്നിച്ച ചിത്രങ്ങൾ ഒന്നുകിൽ ഹിറ്റ് അല്ലെങ്കിൽ വിമർശകശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. അതുമല്ലെങ്കിൽ, രണ്ടും ചേർന്നത്. 'ജനുവരി ഒരു ഓർമ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് ഒരിക്കൽ മോഹൻലാൽ കാർത്തികയുടെ ജീവൻ രക്ഷിക്കാൻ ഇടയായ ഒരു സംഭവം വിവരിച്ചു. ഗൃഹലക്ഷ്മിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ആ ഓർമ അയവിറക്കിയത്
advertisement
4/6
1986ന്റെ അവസാനത്തോടെയാണ് 'ജനുവരി ഒരു ഓർമ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ നടക്കുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിനും രണ്ട് ദിവസം മുൻപേ സംവിധായകൻ ജോഷിക്കൊപ്പം ഡെന്നിസ് അവിടെ എത്തിച്ചേർന്നു. കാർത്തികയെ ആദ്യമായി കാണുന്നതും ഇവിടെ വച്ചാണ്. സ്വിച്ച് ഓൺ ചടങ്ങിന് ശേഷം ആദ്യമായി ഷൂട്ട് ചെയ്ത രംഗത്തിൽ മോഹൻലാലും കാർത്തികയുമായിരുന്നു. കൊടൈക്കനാലിലെ സ്യൂയിസൈഡ് പോയിന്റ് എന്നറിയപ്പെടുന്ന ഗ്രീൻ വാലി കാണാൻ നിമ്മി എന്ന കാർത്തികയുടെ നായികാ കഥാപാത്രത്തെ കൂട്ടിക്കൊണ്ടു പോകുന്ന രാജു എന്ന ടൂറിസ്റ്റ് ഗൈഡ് ആണ് മോഹൻലാൽ
advertisement
5/6
അതിലൊരു രംഗത്തിൽ അടുത്തിടെ ഇവിടെയൊരാൾ ജീവൻവെടിഞ്ഞുവെന്നും, അത് പ്രണയനൈരാശ്യം മൂലം മരിച്ച കോളേജ് വിദ്യാർത്ഥിനിയായ സുന്ദരിയെന്നും രാജു നായികയോട്. എന്നാൽ ഒന്ന് ചാടി നോക്കിയാലോ എന്ന മട്ടിൽ ആഴങ്ങളിലേക്ക് നായിക ഒരു കാൽ നീട്ടുന്നു. പെട്ടെന്ന് രാജു അവളുടെ കൈത്തണ്ടയിൽ പിടിക്കുകയും, തിരികെ വലിച്ചു കയറ്റുകയും ചെയ്യുന്നു. രാജുവിന്റെ സ്പർശത്തിൽ നിമ്മിയുടെ കണ്ണുകളിൽ അതിശയം നിറയുന്നു. ഇത് കാണുന്നതും രാജു മെല്ലെ കയ്യിൽ നിന്നുള്ള പിടുത്തം വിടുന്നു. ഇത്രയുമാണ് രംഗം
advertisement
6/6
സംവിധായകൻ കട്ട് പറയുകയും, രംഗം ഭംഗിയാക്കിയതിന് മുഴുവൻ യൂണിറ്റും കയ്യടിക്കുകയും ചെയ്തു. എന്നാൽ ആ തണുപ്പ് താങ്ങാൻ കഴിയാത്ത ഡെന്നിസ് അവിടെയുണ്ടായിരുന്നില്ല. "എന്നാലും അപ്പോൾ മോഹൻലാൽ കാർത്തികയുടെ കൈത്തണ്ടയിൽ പിടിച്ച് വലിച്ചടുപ്പിച്ചില്ലായിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു. ആ നിമിഷം ഒരു വലിയ ദുരന്തം നടക്കുമായിരുന്നില്ലേ? കാർത്തികയുടെ കാൽ വഴുതിയതായി എനിക്ക് തോന്നി. ഒരു പക്ഷെ മറ്റൊരാളും ശ്രദ്ധിക്കാത്ത എന്റെ മാത്രം തോന്നലായിരിക്കാം അത്," ഡെന്നിസ് പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
കൊടൈക്കനാൽ സ്യൂയിസൈഡ് പോയിന്റിൽ നിന്നും മോഹൻലാൽ ജീവൻ രക്ഷിച്ച നായിക; ആ ഓർമ പങ്കിട്ട് ചലച്ചിത്രകാരൻ