TRENDING:

Nayanthara | സാധാരണ ഹോട്ടലിനു മുന്നിൽ അരമണിക്കൂർ നയൻ‌താരയും വിഗ്നേഷ് ശിവനും ക്യൂ നിന്നു; വേറിട്ട ആഘോഷം

Last Updated:
കയ്യിൽ കുഞ്ഞുമായി സാധാരണക്കാരിയെപ്പോലെ വേഷം ധരിച്ച ഒരമ്മ. നയൻ‌താരയുടെയും വിക്കിയുടെയും സർപ്രൈസ് ഡിന്നർ
advertisement
1/6
Nayanthara | സാധാരണ ഹോട്ടലിനു മുന്നിൽ അരമണിക്കൂർ നയൻ‌താരയും വിഗ്നേഷ് ശിവനും ക്യൂ നിന്നു; വേറിട്ട ആഘോഷം
കയ്യിൽ കുഞ്ഞുമായി സാധാരണക്കാരിയെപ്പോലെ വേഷം ധരിച്ച ഒരമ്മ, ആൾക്കൂട്ടം നിറഞ്ഞ ഹോട്ടലിനു മുന്നിലെ ക്യൂവിൽ നിൽക്കുന്നു. എന്തിത്ര പറയാനിരിക്കുന്നു എന്നല്ലേ? ഈ അമ്മ നയൻ‌താര (Nayanthara) ആണെന്നതാണ് ഇവിടുത്തെ വിഷയം. വലിയ സ്റ്റർഡാമിന്റെ നടുവിൽ നിൽക്കുമ്പോൾ, സാധാരണക്കാർ അനുഭവിക്കുന്ന ഇത്തരം ചെറിയ ആനന്ദം പലപ്പോഴും ഈ താരങ്ങൾക്ക് അന്യമായി പോകാറാണ് പതിവ്. ഇനി ഒരു സാധാരണ തട്ടുകടയിലെ ഭക്ഷണം കഴിക്കണമെങ്കിൽ, ചിലവേറിയ ഫ്‌ളൈറ്റും താമസ സൗകര്യവും ഒരുക്കി വിദേശ രാജ്യങ്ങൾ എവിടേക്കെങ്കിലും യാത്ര പോകേണ്ടി വരും
advertisement
2/6
നയൻ‌താരയും ഭർത്താവ് വിഗ്നേഷ് ശിവനും മക്കളും പലപ്പോഴും ചെറിയ സൗഭാഗ്യങ്ങളിലെ ആനന്ദം കണ്ടെത്തുക മേല്പറഞ്ഞതു പോലെ വിദേശ രാജ്യങ്ങളിലാണ്. അതുമല്ലെങ്കിൽ, ഒരിക്കൽ കൊച്ചിയിൽ വന്നപ്പോൾ നയൻസ് ചെയ്തത് പോലെ അർധരാത്രി വരെ കാത്തിരുന്ന്, ഭർത്താവിനൊപ്പം കാറുമെടുത്ത്, ആ നേരത്ത് തുറന്നിരിക്കുന്ന ഐസ്ക്രീം കടയുടെ മുന്നിൽ വണ്ടിനിർത്തി ആരും കാണാത്ത സമയത്ത് ഐസ്ക്രീം കഴിക്കണം. മിനിട്ടുകൾക്ക് ലക്ഷങ്ങൾ വിലയിടുന്ന നയൻ‌താരയെ ഇങ്ങനെ സാധാരണക്കാരിയായി കാണാൻ കിട്ടുക ഇവിടങ്ങളിലാണ്. അത് വീണ്ടും തെളിയിച്ചു കഴിഞ്ഞു താരം (തുടർന്ന് വായിക്കുക)
advertisement
3/6
ഇക്കഴിഞ്ഞ പതിനെട്ടാം തിയതി താരം നാല്പതാം പിറന്നാൾ കൊണ്ടാടിയിരുന്നു. പതിവിലും വിപരീതമായി, തന്റെ ആത്മകഥാംശമുള്ള വിവാഹ ഡോക്യുമെന്ററി പുറത്തിറക്കിയാണ് നയൻ‌താര ഈ ജന്മദിനത്തെ വരവേറ്റത്. എന്നാൽ, ആരും അറിയാതെ ഒരു സാധാരണ ഹോട്ടലിനു മുന്നിൽ ക്യൂവിൽ കാത്തുനിന്ന്, ഇഷ്‌ടഭക്ഷണം കഴിക്കാൻ അതിന്റെ തലേദിവസം നയൻ‌താരയും വിഗ്നേഷ് ശിവനും കുഞ്ഞുങ്ങളും പോയിരുന്നു. നാട്ടിൽ അങ്ങനെ നടന്നാൽ നയൻതാരയെ ഫാൻസ്‌ വളയും എന്നതുകൊണ്ടാകും, ആ യാത്ര ഡൽഹിയിലേക്കാക്കിയത്. വിഗ്നേഷ് ശിവനാണ് ആ വിവരം പോസ്റ്റ് ചെയ്തത്
advertisement
4/6
ഒരു ഹോട്ടലിൽ കയറിയാൽ, ആരും ഇഷ്‌ടപ്പെടുന്ന സെന്റർ ടേബിളിലാണ് നയൻ‌താരയും വിഗ്നേഷ് ശിവനും ഇരിപ്പുറപ്പിച്ചത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ചെറിയ പിറന്നാൾ തലേന്നാണ് തങ്ങൾക്ക് ലഭിച്ചത് എന്ന് വിഗ്നേഷ് ശിവൻ. ഹോട്ടലിന്റെ ഉള്ളിൽ മക്കളെയും കൊണ്ട് കയറിയില്ല. വിക്കിയും നയനും മാത്രം. സാധാരണക്കാരായ നാട്ടുകാരുടെ കൂടെയിരുന്നാണ് നയൻ‌താരയും വിഗ്നേഷ് ശിവനും ഭക്ഷണം കഴിച്ചത്. തെന്നിന്ത്യയിൽ നയൻ‌താരയെ ആരും തിരിച്ചറിയും എന്നാണെങ്കിൽ, ഡൽഹിയിൽ അത്രകണ്ട് ഫാൻസ്‌ ഇല്ല എന്ന് വീഡിയോ കണ്ടാൽ മനസിലാക്കാം
advertisement
5/6
ബോളിവുഡിൽ ജവാൻ നൽകിയ പ്രചാരവും പ്രശസ്തിയും നയൻതാരയ്ക്ക് മറ്റു ചിത്രങ്ങൾ നൽകിയിട്ടില്ല. നയൻ‌താരയുടെ ഹിന്ദിയിലെ കന്നിചിത്രമാണിത്. മലയാളം കഴിഞ്ഞാൽ, തമിഴ് സിനിമയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് നയൻ‌താരയുടെ താരപദവി ഉയർത്തിയ ചലച്ചിത്ര മേഖല. നയൻ‌താരയുടെ വിവാഹം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടപ്പോഴാണ് വിവാഹ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നത്. മലയാള സിനിമയിൽ നിന്നും ഫാസിൽ, സത്യൻ അന്തിക്കാട്, പാർവതി തിരുവോത്ത് എന്നിവർ ഈ ഡോക്യുമെന്ററിയിൽ ഇൻപുട്ട് നൽകിയിരുന്നു
advertisement
6/6
വാടക ഗർഭധാരണത്തിലൂടെ പിറന്ന മക്കളായ ഉയിരും ഉലകവും അവരുടെ രണ്ടാം പിറന്നാൾ ആഘോഷിച്ചത് ഒരു മാസത്തിനു മുൻപാണ്. ഡോക്യുമെന്ററി റിലീസിന് മുൻപും ഏറെ വിവാദങ്ങൾ അരങ്ങേറിയിരുന്നു. നടൻ ധനുഷ് നിർമാതാവായ 'നാനും റൗഡി താൻ' എന്ന സിനിമയുടെ ചില ദൃശ്യങ്ങൾ ഉൾപ്പെടുത്താൻ അനുവാദം നൽകാത്തതും, അതിനെ ചുറ്റിപ്പറ്റി ധനുഷ് 10 കോടി രൂപയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടതും വാർത്തയും വിവാദവുമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | സാധാരണ ഹോട്ടലിനു മുന്നിൽ അരമണിക്കൂർ നയൻ‌താരയും വിഗ്നേഷ് ശിവനും ക്യൂ നിന്നു; വേറിട്ട ആഘോഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories