TRENDING:

തിയേറ്ററിലെ സീറ്റിനടിയിൽ നിന്ന് സംവിധായകൻ കണ്ടെത്തിയ 10 മാസം പ്രായമുള്ള കുഞ്ഞ് ഇന്ന് വമ്പൻ പ്രൊഡ്യൂസർ

Last Updated:
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ മകളുടെ പേരിൽ കുട്ടികൾക്കായി ഒരു എൻ‌ജി‌ഒ സ്ഥാപിച്ചിട്ടുണ്ട്
advertisement
1/7
തിയേറ്ററിലെ സീറ്റിനടിയിൽ നിന്ന് സംവിധായകൻ കണ്ടെത്തിയ 10 മാസം പ്രായമുള്ള കുഞ്ഞ് ഇന്ന് വമ്പൻ പ്രൊഡ്യൂസർ
സിനിമാതാരങ്ങളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടുന്ന നിരവധി വിവാദങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ അവർക്കിടയിലെ മാതൃകാപരമായ ജീവിതം നയിക്കുന്നവരുണ്ട്. അത്തരത്തിൽ ഒരാളാണ് ബോളിവുഡ് സംവിധായകനും നിർമാതാവും നടനുമായ പ്രകാശ് ഝാ. അമിതാഭ് ബച്ചൻ മുതൽ ബോബി ഡിയോൾ വരെയുള്ള നിരവധി നടന്മാരെ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം പ്രദഹനമായും രാഷ്ട്രീയ, സാമൂഹിക കഥകൾ പറയുന്ന ചിത്രങ്ങൾ ആണ് സംവിധാനം ചെയ്യാറുള്ളത്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 4 ചിത്രങ്ങൾ ദേശീയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
advertisement
2/7
സിനിമാജീവിതം മാറ്റി നിർത്തിയാൽ പ്രകാശിന്റെ വ്യക്തിജീവിതം ഏതൊരാൾക്കും പ്രചോദനം നൽകുന്നതാണ്. അത്തരത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരനുഭവം നോക്കാം. അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ 'ശ്രീവത്സ' എന്ന ഒരു ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തു. പിന്നോക്കാവസ്ഥയിലുള്ള ആളുകളെക്കുറിച്ചുള്ള ഒരു ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ അനാഥാലയത്തിലെ കുട്ടികളുമായി അദ്ദേഹം അടുത്ത് ഇടപെട്ടു. ദുർബലരായ കുട്ടികളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആഴത്തിലുള്ള പ്രാധാന്യം അദ്ദേഹം തിരിച്ചറിഞ്ഞു. ആ അനുഭവം അദ്ദേഹത്തിൽ ആഴത്തിലുള്ള ഒരു മുദ്ര പതിപ്പിക്കുകയും ദത്തെടുക്കാനുള്ള ആഗ്രഹം ഉണ്ടാവുകയും ചെയ്തു.
advertisement
3/7
അദ്ദേഹം അന്ന് അനാഥാലയത്തിൽ വച്ച് ഒരു തീരുമാനം എടുത്തു ഭാവിയിൽ താൻ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഒരു നിസ്സഹായ കുട്ടിയെ ദത്തെടുക്കുമെന്ന്. ആ സമയത്ത് പ്രകാശ് ഝായ്ക്ക് പ്രായം വെറും 20 വയസ്. പിന്നീട് വർഷങ്ങൾ നീണ്ട പരിശ്രമത്തിനും കഠിനാധ്വാനത്തിനും ശേഷം അദ്ദേഹം ബോളിവുഡിലെ ഹിറ്റ് സംവിധായകരിൽ ഒരാളായി .1985-ൽ പ്രകാശ് ഝാ നടി ദീപ്തി നവലിനെ വിവാഹം കഴിച്ചു. ഭാര്യ ഗർഭിണി ആയിരിക്കുന്ന വേളയിൽ അദ്ദേഹം ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി. എന്നാൽ അപ്രതീക്ഷിതമായി, ഭാര്യ ദീപ്തി നവലിന് 8 മാസം പൂർത്തിയായപ്പോൾ ഗർഭം അലസൽ സംഭവിച്ചു. ഇത് ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കുകയും ഒടുവിൽ വേർപിരിയലിലേക്ക് നയിക്കുകയും ചെയ്തു.
advertisement
4/7
1988-ൽ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വരുന്നു. ഡൽഹിയിലെ ഒരു തിയേറ്ററിലെ സീറ്റിനടിയിൽ എലി, പ്രാണി, ചിലന്തി എന്നിവയുടെ കടിയേറ്റ് ആരോഗ്യനില മോശമായ നിലയിൽ 10 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയെന്നായിരുന്നു ആ വാർത്ത. കുഞ്ഞിന്റെ ആരോഗ്യം മോശമാണെന്ന് മനസിലാക്കിയ പ്രകാശ് കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
advertisement
5/7
അദ്ദേഹം ഉടൻ തന്നെ ഡൽഹിയിൽ എത്തി കുഞ്ഞിനെ പാർപ്പിച്ചിരുന്ന അനാഥാലയം സന്ദർശിച്ചു. വൈകാതെ തന്നെ കുട്ടിയെ ദത്തെടുക്കുകയും അവളുമായി വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. വേർപിരിഞ്ഞെങ്കിലും, ദത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ദീപ്തി നവൽ പൂർണ്ണമായി പിന്തുണച്ചു. പെൺകുട്ടിക്ക് ദിഷ ഝാ എന്ന് പേരിട്ടു.
advertisement
6/7
പ്രകാശ് തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യം ശരിയാകുന്നതുവരെ പരിചരിച്ചത്. ദിഷ ഝാ ഒരു വയസ്സുള്ളപ്പോൾ അദ്ദേഹം അവളെ പട്നയിലെ തന്റെ അമ്മയുടെ സംരക്ഷണയിൽ ഏൽപ്പിക്കുകയും അവിടെ ഒരു എൻ‌ജി‌ഒ സ്ഥാപിക്കുകയും ചെയ്തു. ദിഷ ഝായ്ക്ക് നാല് വയസ്സുള്ളപ്പോൾ ആയിരുന്നു പ്രകാശിന്റെ അമ്മയുടെ മരണം. അതിനുശേഷം മകളുടെ പരിചരണ അദ്ദേഹം പൂർണമായും ഏറ്റെടുത്തു.
advertisement
7/7
ഇന്ന് ദിഷ ഝാ ബോളിവുഡിലെ പ്രശസ്തയായ ഒരു നിർമ്മാതാവാണ്. അച്ഛനെപ്പോലെ സിനിമയിലേക്ക് കാലെടുത്തുവച്ച ദിഷ 2019 ൽ തന്റെ ആദ്യ ചിത്രം നിർമ്മിച്ചു. ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വെബ് സീരീസായ ആശ്രാമം സീരീസിന്റെ നിർമ്മാതാവാണ് ദിഷ ഝാ. ദിഷ ഇപ്പോൾ പാൻ പേപ്പേഴ്സ് സീസൺ എന്റർടൈൻമെന്റ് എന്ന സ്വന്തം നിർമ്മാണ കമ്പനി നടത്തുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
തിയേറ്ററിലെ സീറ്റിനടിയിൽ നിന്ന് സംവിധായകൻ കണ്ടെത്തിയ 10 മാസം പ്രായമുള്ള കുഞ്ഞ് ഇന്ന് വമ്പൻ പ്രൊഡ്യൂസർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories