TRENDING:

ലീഡർക്ക് റോസാപ്പൂ നീട്ടുന്ന മിടുക്കൻ; ഇന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ

Last Updated:
ഈ ചിത്രം പകർത്തുന്ന വേളയിൽ അതിൽ ഒരാളെ മാത്രമേ കേരളം അറിഞ്ഞിരുന്നുള്ളൂ. ആ കുട്ടി ഇന്ന് മലയാളികൾക്ക് ചിരപരിചിത മുഖമാണ്
advertisement
1/7
ലീഡർക്ക് റോസാപ്പൂ നീട്ടുന്ന മിടുക്കൻ; ഇന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ
കേരളത്തിന് വളരെ പ്രിയപ്പെട്ട രണ്ടുപേരാണ് ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത്. പക്ഷെ ഈ ചിത്രം പകർത്തുന്ന വേളയിൽ അതിൽ ഒരാളെ മാത്രമേ കേരളം അറിഞ്ഞിരുന്നുള്ളൂ എന്ന് മാത്രം. സ്കൂൾ യൂണിഫോമിൽ ലീഡർ കെ. കരുണാകരന് (K. Karunakaran) നേരെ റോസാപ്പൂ നീട്ടുന്ന കുട്ടിയാണ് ചിത്രത്തിൽ. പുഞ്ചിരിച്ചു കൊണ്ട് പുഷ്പം നീട്ടുമ്പോൾ, ലീഡർ അത് സന്തോഷത്തോടെ കൈപ്പറ്റുന്നു
advertisement
2/7
ലീഡറുടെ കയ്യിൽ മറ്റൊരു പൂവുകൂടി ഇരിക്കുന്നതും കാണാം. പിൽക്കാലത്ത് മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമായി മാറാൻ ഈ കുട്ടിക്ക് സാധിച്ചു. ഇന്ന് പേര് പറഞ്ഞാൽ എങ്ങും അറിയപ്പെടുന്ന ആളായി അദ്ദേഹം മാറിക്കഴിഞ്ഞു. ഈ ചിത്രത്തിലും ആളെ കാണാം (തുടർന്ന് വായിക്കുക)
advertisement
3/7
തിരുവനന്തപുരത്തെ സൈനിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ആ കുട്ടിയും ജ്യേഷ്‌ഠനും. അവരുടെ മറ്റൊരു കുട്ടിക്കാല ചിത്രമാണ് ഇവിടെ കാണുന്നത്
advertisement
4/7
നടൻ പൃഥ്വിരാജ് സുകുമാരന്റെ ഫാൻസ്‌ പേജുകളാണ് കുറച്ചു ദിവസങ്ങളായി ഈ ചിത്രം പ്രചരിപ്പിക്കുന്നത്. പഠനകാലത്ത് പഠനത്തിൽ എന്ന പോലെ മറ്റനവധി രംഗങ്ങളിൽ പൃഥ്വിരാജ് മികവ് പ്രകടിപ്പിച്ചിരുന്നു
advertisement
5/7
അച്ഛനെപ്പോലെ, അല്ലെങ്കിൽ അച്ഛനെക്കാൾ മിടുക്കിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന നിലയിൽ മകൾ അലംകൃത വളർന്നു വരികയാണ്. തന്റെ അഞ്ചാം വയസ്സിൽ അറിഞ്ഞിരുന്നതിനേക്കാൾ മികച്ച ഭാഷാപ്രാവീണ്യമാണ്‌ മകൾക്കുള്ളത് എന്ന് പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞിരുന്നു
advertisement
6/7
വിദേശപഠനത്തിനിടെ ഉണ്ടായ അവധിക്ക് നന്ദനം സിനിമയിൽ അഭിനയിച്ച പൃഥ്വിരാജ് പിന്നെ തിരികെ പോയില്ല. മലയാള സിനിമയിൽ നായകനും സംവിധായകനും നിർമ്മാതാവുമായി പൃഥ്വിരാജ് പിൽക്കാലങ്ങളിൽ സജീവമായി
advertisement
7/7
പ്രഭാസ് ചിത്രം സലാറിലെ വരദരാജ മന്നാർ എന്ന റോൾ ചെയ്യുന്നത് പൃഥ്വിരാജ് ആണ്. നെഗറ്റീവ് കഥാപാത്രമാണിത്
മലയാളം വാർത്തകൾ/Photogallery/Buzz/
ലീഡർക്ക് റോസാപ്പൂ നീട്ടുന്ന മിടുക്കൻ; ഇന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories