Naresh | അന്നയാൾ എന്റെ... നാലാം വിവാഹത്തിനൊരുങ്ങുന്ന നരേഷിന്റെ മൂന്നാം ഭാര്യ രംഗത്ത്
- Published by:user_57
- news18-malayalam
Last Updated:
നടി പവിത്രയെ വിവാഹം ചെയ്യാനൊരുങ്ങുന്ന നരേഷിന്റെ മൂന്നാം ഭാര്യ രമ്യയുടെ വെളിപ്പെടുത്തലുകൾ
advertisement
1/7

നടൻ നരേഷ് (Actor Naresh) നാലാമതും വിവാഹം ചെയ്യാൻപോകുന്നുവെന്ന വാർത്ത സിനിമാ ലോകത്ത് കാട്ടുതീ പോലെ പടർന്നു കഴിഞ്ഞു. നടി പവിത്ര ലോകേഷുമായി ലിപ് ലോക്ക് ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്താണ് നരേഷ് ഈ വിവരം പുറത്തുവിട്ടത്. മൂന്നു വിവാഹം ചെയ്യുകയും, മൂന്നുപേരെയും ഉപേക്ഷിച്ചുമാണ് ഇദ്ദേഹം നാലാം വിവാഹത്തിന് തയാറെടുക്കുന്നത്. പവിത്രയുടെയും പുനർവിവാഹമാണിത്
advertisement
2/7
നടന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി, ഇദ്ദേഹം വീണ്ടും വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞതും രംഗത്തെത്തിയിരിക്കുകയാണ്. ഈ ബന്ധത്തിൽ നരേഷിന് ഒരു മകനുണ്ട്. യൂട്യൂബ് ചാനലുകൾ രമ്യയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന തിരക്കിലാണ്. തന്റെ വിവാഹ ജീവിതം സംരക്ഷിക്കണം എന്ന നിലയിലാണ് രമ്യ. ഇവർ നരേഷിനെ കുറിച്ച് ചില വെളിപ്പെടുത്തലുകളും നടത്തി (തുടർന്ന് വായിക്കുക)
advertisement
3/7
'ഞങ്ങൾ വിവാഹിതരായപ്പോൾ ഇനിയൊരു വിവാഹമോചനം ഉണ്ടാകില്ല എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ഇതിനകം രണ്ടുതവണ വിവാഹിതനായിരിക്കുന്നു, എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ, വിവാഹമോചനം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ പരസ്ത്രീ ബന്ധങ്ങൾ ഉൾപ്പെടെ എല്ലാം എനിക്കറിയാം. ഞാൻ അദ്ദേഹത്തിന് ഒരു അമ്മയെപ്പോലെയായിരുന്നു,' എന്ന് രമ്യ
advertisement
4/7
ജീവനാംശത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. എന്നാൽ, ഒരു മകൻ ഉള്ളതിനാൽ, ചിലവിനുള്ള തുക ചോദിച്ചിട്ടുണ്ട്. പണമല്ല, ആത്യന്തിക ലക്‌ഷ്യം, ജീവിതമാണ് എന്നും രമ്യ
advertisement
5/7
പുതുവർഷം ആരംഭിച്ചതും, നരേഷും പവിത്ര ലോകേഷുമായുള്ള വിവാഹപ്രഖ്യാപന വീഡിയോ പുറത്തുവന്നിരുന്നു. ഇരുവരും ചേർന്നുള്ള വിവാദങ്ങൾ പലപ്പോഴും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരുവേള രമ്യ നരേഷിനെയും പവിത്രയെയും ഫ്ലാറ്റിനു പുറത്തുവച്ച് ചെരുപ്പൂരി അടിക്കാൻ പോയതും വാർത്തയായി
advertisement
6/7
മറ്റുബന്ധങ്ങൾ ഞാൻ അറിയുമ്പോഴെല്ലാം അയാളെന്റെ കാലിൽ വീണ് ക്ഷമ യാചിക്കാറുണ്ടായിരുന്നു. എല്ലാത്തിനും കരഞ്ഞ് മാപ്പ് പറഞ്ഞു. ഇതെല്ലാം ഒരു പതിവ് കാര്യമായിരുന്നു എന്ന് രമ്യ
advertisement
7/7
പവിത്രയും നരേഷും മധുരം പങ്കിടുന്ന വീഡിയോ ദൃശ്യം
മലയാളം വാർത്തകൾ/Photogallery/Buzz/
Naresh | അന്നയാൾ എന്റെ... നാലാം വിവാഹത്തിനൊരുങ്ങുന്ന നരേഷിന്റെ മൂന്നാം ഭാര്യ രംഗത്ത്