കുടുംബകലഹത്തെത്തുടർന്ന് ധസ്തക്കീറിന്റെ ഭാര്യ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാൽ വീട്ടിലെത്തിയ പോലീസ് ധസ്തക്കീറിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ക്രൂരമായി ഉപദ്രവിച്ചെന്ന് ഇയാളുടെ മാതാവ് പറയുന്നു. തടിക്കഷണം ഉപയോഗിച്ച് വീട്ടിൽ വെച്ച് മർദിച്ചെന്നും, പിന്നീട് സ്റ്റേഷനിലെത്തിച്ച ശേഷവും മർദനം തുടർന്നെന്നുമാണ് കുടുംബത്തിന്റെ പരാതി. ശരീരത്തിലെ പരിക്കുകൾ ഇതിന് തെളിവാണെന്നും അവർ ആരോപിക്കുന്നു.
ആരോപണങ്ങൾ മണ്ണന്തല പോലീസ് പൂർണ്ണമായും നിഷേധിച്ചു. ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നുവെന്ന പരാതിയിലാണ് സ്ഥലത്തെത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസിനെ കണ്ട് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും, ആ ഓട്ടത്തിനിടയിൽ വീണപ്പോൾ ഉണ്ടായ പരിക്കുകളാണിതെന്നുമാണ് പോലീസിന്റെ വാദം.
advertisement
സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ധസ്തക്കീറിന്റെ കുടുംബം.
