'എന്റെ ഹൃദയം നിറച്ച മനുഷ്യർ'; കേരളത്തെക്കുറിച്ച് രശ്മിക മന്ദാന
- Published by:Ashli
- news18-malayalam
Last Updated:
ഇത്രയ്ക്ക് എന്നെ സ്നേഹിക്കാനായി ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രശ്മിക
advertisement
1/5

തന്റെ സൗന്ദര്യം കൊണ്ടും അഭിനയത്തിലെ വ്യത്യസ്ഥത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ ഏറെ സമ്പാധിച്ച നടിയാണ് രശ്മിക മന്ദാന. 'നാഷണൽ ക്രഷ്' എന്നാണ് താരം അറിയപ്പെടുന്നത്.
advertisement
2/5
കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിനെത്തിയ രശ്മികയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
advertisement
3/5
വെഡ്സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയ രശ്മികയെ കാണാൻ ആരാധകരുടെ തള്ളിക്കയറ്റം തന്നെയായിരുന്നു. ഇതിന് പിന്നാലെ തനിക്ക് കേരളത്തിനോടുള്ള സ്നേഹത്തെ കുറിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.
advertisement
4/5
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് രശ്മിക കുറിച്ചിരിക്കുന്നത്. ജൂലായ് 25ന് ഒരു ഉദ്ഘാടനത്തിനായി കരുനാഗപ്പള്ളിയിൽ എത്തിയിരുന്നു.
advertisement
5/5
കേരളത്തിൽ നിന്നുള്ളവരിൽ നിന്നും ഇത്രയും സ്നേഹം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും. ഇത്രയ്ക്ക് എന്നെ സ്നേഹിക്കാനായി ഞാൻ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രശ്മിക കുറിച്ചു.