TRENDING:

Animal| അളിയന്റെ 800 കോടിയുടെ കൊട്ടാരം സിനിമാ ലൊക്കേഷനായി; ആനിമലിൽ റൺബീർ കപൂറിന്റെ ബംഗ്ലാവിനെ കുറിച്ച്

Last Updated:
റൺബീർ കപൂറിന്റെ സഹോദരി കരീന കപൂറിന്റെ ഭർത്താവാണ് സെയ്ഫ്
advertisement
1/8
അളിയന്റെ 800 കോടിയുടെ കൊട്ടാരം സിനിമാ ലൊക്കേഷനായി; ആനിമലിൽ റൺബീർ കപൂറിന്റെ ബംഗ്ലാവിനെ കുറിച്ച്
റൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഡി വംഗ ചിത്രം വിവാദങ്ങൾക്കിടയിലും റെക്കോർഡുകൾ ഭേദിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ഡയലോഗുകളും സിനിമയുടെ ഉള്ളടക്കവുമെല്ലാം വിമർശനങ്ങൾ നേരിടുന്നത്.
advertisement
2/8
സന്ദീപ് റെഡ്ഡി വംഗയുടെ മുൻ ചിത്രമായ അർജുൻ റെഡ്ഡി, കബീർ സിംഗ് എന്നീ ചിത്രങ്ങളും സ്ത്രീവിരുദ്ധതയുടെ പേരിൽ സമാനമായ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഇതിനെല്ലാമിടയിലും അനിമൽ തിയേറ്ററുകളിൽ വൻ കളക്ഷനാണ് നേരിടുന്നത്.
advertisement
3/8
ചിത്രത്തിന്റെ അണിയറ വിശേഷങ്ങളും സോഷ്യൽമീഡിയയിൽ ചർച്ചയാണ്. സിനിമയിൽ റൺബീർ കപൂറിന്റെ ബംഗ്ലാവായി ചിത്രീകരിച്ചിരിക്കുന്ന വസതിയെ കുറിച്ചാണ് ഒരു ചർച്ച.
advertisement
4/8
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ബംഗ്ലാവാണ് റൺബീർ കപൂറിന്റെ വീടായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സെയ്ഫിന് പാരമ്പര്യമായി കിട്ടിയ പട്ടൗഡി കൊട്ടാരത്തിലാണ് ആനിമലിന്റെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്.
advertisement
5/8
റൺബീർ കപൂറിന്റെ സഹോദരി കരീന കപൂറിന്റെ ഭർത്താവ് കൂടിയാണ് സെയ്ഫ്. ഏകദേശം 800 കോടിയാണ് സെയ്ഫ് അലി ഖാന്റെ ഉടമസ്ഥതയിലുള്ള പട്ടൗഡി പാലസിന്റെ വില.
advertisement
6/8
1930 കളിൽ ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലുള്ള ( ഇപ്പോൾ ഗുരുഗ്രാം ജില്ല) പട്ടൗഡി പട്ടണത്തിലെ നവാബായിരുന്ന ഇഫ്തികാർ അലി ഖാൻ പട്ടൗഡിയാണ് കൊട്ടാരം നിർമിച്ചത്. സെയ്ഫ് അലി ഖാന്റെ മുത്തശ്ശനാണ് ഇഫ്തികാർ അലി ഖാൻ.
advertisement
7/8
[caption id="attachment_642179" align="alignnone" width="750"] ഇഫ്തികാർ അലി ഖാനിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ മൻസൂർ അലി ഖാനിലേക്ക് കൊട്ടാരം കൈമാറി.</dd> <dd>[/caption]
advertisement
8/8
മൻസൂർ അലി ഖാന്റെ മരണശേഷം ഹോട്ടൽ ശൃംഖല ലീസിന് എടുത്ത കൊട്ടാരം പിന്നീട് അദ്ദേഹത്തിന്റെ മകൻ സെയ്ഫ് അലി ഖാൻ തിരിച്ചുപിടിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Animal| അളിയന്റെ 800 കോടിയുടെ കൊട്ടാരം സിനിമാ ലൊക്കേഷനായി; ആനിമലിൽ റൺബീർ കപൂറിന്റെ ബംഗ്ലാവിനെ കുറിച്ച്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories