സൂപ്പർ താരത്തിന് കയ്യിൽ പണമില്ലാത്തതല്ല എങ്കിൽ ലാളിത്യമാണോ? പൊട്ടിപ്പൊളിഞ്ഞ ഷൂസുമായി സിനിമാ പ്രൊമോഷനെത്തി നടൻ
- Published by:user_57
- news18-malayalam
Last Updated:
ഒരു കാലിലെ ഷൂവിൽ വലിയ തുളയും മറുകാലിൽ കീറി പുറത്തുവരുന്ന നിലയിലെ ലെതറുമുള്ള ഷൂവുമായി നടൻ
advertisement
1/9

സൂപ്പർ താരങ്ങൾക്കെന്ത് പണത്തിന് പഞ്ഞം എന്ന് ആരും ചോദിച്ചു പോകും. എല്ലാപേരും സിനിമയിൽ സജീവമായവർ. എന്നാൽ ഒരു നടൻ സ്വന്തം സിനിമയുടെ പ്രൊമോഷന് വേണ്ടി ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ ഷൂസുമിട്ട് വന്നിരിക്കുമ്പോൾ ആരായാലും ചോദിക്കാതെയിരിക്കില്ല. അത് തന്നെയാണ് ഇവിടെ സംഭവിച്ചിട്ടുള്ളതും. ഇനി ഇതും ഫാഷൻ എന്ന് തെളിയിക്കാനുള്ള ശ്രമമാണോ എന്നും അറിയേണ്ടിയിരിക്കുന്നു
advertisement
2/9
'ടൈഗർ 3' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് നായകൻ സൽമാൻ ഖാൻ ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. നടി കത്രീന കൈഫിന്റെ ഒപ്പമാണ് സൽമാൻ എത്തിയത്. ഷൂസ് പഴയത് എന്ന് പറഞ്ഞാൽ മാത്രം പോരാ, ഇത് കളയാൻ വച്ചതാണോ എന്ന് തോന്നിപോകും അതിന്റെ ലുക്ക് കണ്ടാൽ
advertisement
3/9
റിപ്പ്ഡ് ജീന്സിനെ കീറിപ്പറിഞ്ഞ ജീൻസ് എന്ന് വിളിച്ചു കളിയാക്കുന്നവരുടെ മുന്നിലേക്കാണ് ഒരു കാലിലെ ഷൂവിൽ വലിയ തുളയും മറുകാലിൽ കീറി പുറത്തുവരുന്ന നിലയിലെ ലെതറുമുള്ള ഷൂവുമായി സൽമാൻ ഞെട്ടിച്ചത്. സൽമാൻ ട്രെൻഡ്സെറ്റ് ചെയ്‌തോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു
advertisement
4/9
എന്നാൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിന് യാതൊരു കുഴപ്പവുമില്ല. ബ്ലാക്ക് പോളോ ഷർട്ടും പാന്റ്സുമാണ് സല്ലു ഭായിയുടെ വേഷം. കത്രീനയ്‌ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുകയും ചെയ്തു അദ്ദേഹം
advertisement
5/9
സൽമാന്റെ ലാളിത്യത്തെ ചിലർ പ്രകീർത്തിച്ചപ്പോൾ, മറ്റു ചിലർക്ക് അതൊരു തമാശയായിരുന്നു. സൂപ്പർ താരങ്ങൾ ഇത്തരം കാര്യങ്ങളിൽ മാതൃകയാകുമ്പോൾ ഒരുപക്ഷേ വലിയ വില കൊടുത്ത് ഷൂസ് വാങ്ങാൻ സാധിക്കാത്തവർക്ക് പോലും അവർക്കുള്ളതും ധരിച്ച് പുറത്തിറങ്ങാൻ പ്രചോദനമായേക്കാം
advertisement
6/9
അടുത്തിടെ സൽമാൻ ഖാൻ തന്റെ മരുമകൾ അലിസയുടെ ആദ്യ സിനിമാ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. കത്രീന കൈഫ്, ഗൗരി ഖാൻ, കിയാര അദ്വാനി, സുനിൽ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്തത്തിന്റെ പ്രദർശനത്തിൽ പങ്കെടുത്തു
advertisement
7/9
ജംതാര ഫെയിം സംവിധായകൻ സൗമേന്ദ്ര പാധി സംവിധാനം ചെയ്ത ചിത്രത്തിൽ അലിസ അഗ്നിഹോത്രി, ജൂഹി ബബ്ബർ, റോണിത് റോയ്, സെയ്ൻ ഷാ, പ്രസന്ന ബിഷ്ത്, ലവിഷ്ക ഗുപ്ത എന്നിവരും അഭിനയിക്കുന്നു
advertisement
8/9
മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ടൈഗർ 3, ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ എന്നിവയ്ക്ക് ശേഷം ടൈഗർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും YRF സ്പൈ യുണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രവുമാണ്
advertisement
9/9
കത്രീന കൈഫ്, സൽമാൻ ഖാൻ എന്നിവർക്ക് പുറമേ, ഇമ്രാൻ ഹാഷ്മിയും അഭിനയിക്കുന്ന ചിത്രം ഈ ദീപാവലിക്ക് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ലോകമെമ്പാടുമായി 394.5 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
സൂപ്പർ താരത്തിന് കയ്യിൽ പണമില്ലാത്തതല്ല എങ്കിൽ ലാളിത്യമാണോ? പൊട്ടിപ്പൊളിഞ്ഞ ഷൂസുമായി സിനിമാ പ്രൊമോഷനെത്തി നടൻ