TRENDING:

'മായിച്ചുകളയാൻ പറ്റുന്നതല്ല അങ്ങനെ'; സാമന്തയുടെ ശരീരത്തിൽ ചൈതന്യയുടെ പേര്; വീണ്ടും ഒന്നിക്കുന്നുവെന്ന് ആരാധകർ

Last Updated:
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു.
advertisement
1/7
'മായിച്ചുകളയാൻ  പറ്റുന്നതല്ല അങ്ങനെ'; സാമന്തയുടെ ശരീരത്തിൽ  ചൈതന്യയുടെ പേര്;  വീണ്ടും ഒന്നിക്കുന്നുവെന്ന് ആരാധകർ
തെന്നിന്ത്യയില്‍ ഏറെ ആരാധരുണ്ടായ താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. ഇതിനു പിന്നാലെ ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഉയർന്നിരുന്നു.
advertisement
2/7
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. എല്ലാ ഊഹാപോഹങ്ങൾക്കും വിട പറഞ്ഞ്കൊണ്ട് സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
advertisement
3/7
നാഗ ചൈതന്യയുടെ പേര് സാമന്ത തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും മുമ്പ് സാമന്ത തന്നെ പങ്കുവെച്ചിരുന്നു.
advertisement
4/7
എന്നാൽ കുറച്ച് നാൾ മുൻപ് പങ്കുവച്ച പോസ്റ്റിൽ ടാറ്റൂ കാണാനില്ലെന്ന് ആരാധകർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ ടാറ്റൂ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
advertisement
5/7
ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹത്തിനു മുമ്പ് തന്നെ ഇരുവരും കപ്പിൾസ് ടാറ്റൂ ചെയ്തിരുന്നു. 2017 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
advertisement
6/7
അടുത്തിടെ സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. സാമന്തയുടേയും നാഗചൈതന്യയുടേയും വളർത്തുനായയുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒന്നിക്കുന്നതായി വാർത്തകൾ പ്രചരിച്ചത്.
advertisement
7/7
ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഇരുവരുടേയും ഓമനയായിരുന്ന വളർത്തുനായയായിരുന്നു ഹാഷ്. നാഗചൈതന്യയുമായി പിരിഞ്ഞതിനു ശേഷം സാമന്തയ്ക്കൊപ്പമായിരുന്നു ഹാഷ് ഉണ്ടായിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'മായിച്ചുകളയാൻ പറ്റുന്നതല്ല അങ്ങനെ'; സാമന്തയുടെ ശരീരത്തിൽ ചൈതന്യയുടെ പേര്; വീണ്ടും ഒന്നിക്കുന്നുവെന്ന് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories