TRENDING:

ആറാം ക്ലാസുകാരിയുടെ വീട് അതിക്രമിച്ചു കയറി എട്ടാം ക്‌ളാസുകാരൻ സിന്ദൂരം ചാർത്തി

Last Updated:
താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൺകുട്ടി പോലീസിനോട്
advertisement
1/6
ആറാം ക്ലാസുകാരിയുടെ വീട് അതിക്രമിച്ചു കയറി എട്ടാം ക്‌ളാസുകാരൻ സിന്ദൂരം ചാർത്തി
എട്ടാം ക്ലാസ് വിദ്യാർത്ഥി ആറാം ക്ലാസുകാരിയുടെ വീട്ടിൽ ബലമായി കയറി പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി നെറ്റിയിൽ 'സിന്ദൂരം ചാർത്തി. പെൺകുട്ടി ഭയന്നുവിറച്ച് ശബ്ദമുണ്ടാക്കിയെങ്കിലും, ആളുകൾ അവിടെയെത്തുന്നതിന് മുമ്പ് ആൺകുട്ടിയും സുഹൃത്തും രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് 16 വയസ്സുള്ള ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു
advertisement
2/6
കുട്ടി ഒരു സുഹൃത്തിനൊപ്പം 14 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിൽ എത്തിയതായി പോലീസ് പറഞ്ഞു. ആൺകുട്ടികൾ അവളുടെ വീടിന്റെ മതിൽ ചവിട്ടിയപ്പോൾ പെൺകുട്ടി നിലം തുടയ്ക്കുകയായിരുന്നു. അവരിൽ ഒരാൾ പെൺകുട്ടിയുടെ കഴുത്തിൽ കത്തി വയ്ക്കുകയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
'ഡ്രൈവറായ പെൺകുട്ടിയുടെ അച്ഛൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അവൾ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു എന്ന് എസ്എച്ച്ഒ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് എഫ്‌ഐആർ ഫയൽ ചെയ്തു
advertisement
4/6
ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആൺകുട്ടികൾ പെൺകുട്ടിയുടെ വീട്ടിൽ എത്തിയത് മോട്ടോർസൈക്കിളാണെന്ന് പോലീസ് പറഞ്ഞു. വീട് തിരിച്ചറിഞ്ഞു. 'പോലീസ് സംഘം കുട്ടിയെ കണ്ടെത്തി. അവന്റെ പിതാവിന് ഒരു ചെരുപ്പ് കടയുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
5/6
ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കിയ ആൺകുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. ചെയ്ത കാര്യത്തിൽ ആൺകുട്ടി പശ്ചാത്താപമില്ലെന്ന നിലപാടിലാണ്
advertisement
6/6
താൻ പെൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായും പോലീസ് പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
ആറാം ക്ലാസുകാരിയുടെ വീട് അതിക്രമിച്ചു കയറി എട്ടാം ക്‌ളാസുകാരൻ സിന്ദൂരം ചാർത്തി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories