TRENDING:

മോഹൻലാലിന്റെ മകനായി അഭിനയിച്ച പ്രമുഖ നടന്റെ ഭാര്യ; അന്ന് പ്രായം വെറും അഞ്ചു വയസ്

Last Updated:
ജയൻ എന്നായിരുന്നു മോഹൻലാൽ കഥാപാത്രത്തിന് പേര്. ഭാര്യ മരിച്ചുപോയ അയാൾ, കുട്ടിയായ മകൻ ബിജുവിന്റെ ഒപ്പമായിരുന്നു താമസം
advertisement
1/6
മോഹൻലാലിന്റെ മകനായി അഭിനയിച്ച പ്രമുഖ നടന്റെ ഭാര്യ; അന്ന് പ്രായം വെറും അഞ്ചു വയസ്
കുട്ടിക്കാലം മുതൽ സിനിമാ ലോകത്ത് ഒരു മികച്ച തുടക്കം ലഭിക്കാനും വേണ്ടി ഭാഗ്യംചെയ്ത താരങ്ങൾ പലരുണ്ട്. ചിലർ ബാല്യകാലം കഴിയുന്നതും അഭിനയം ഉപേക്ഷിച്ച് പോകാറുണ്ടെങ്കിലും, മറ്റു ചിലർ മുതിർന്ന ശേഷവും അതൊരു തൊഴിലായി സ്വീകരിക്കാറുണ്ട്. ഈ ചിത്രം പഴയൊരു മോഹൻലാൽ (Mohanlal) ചിത്രത്തിൽ നിന്നുള്ളതാണ്. ഇതിൽ മോഹൻലാലിനും നടിക്കും ഇടയിൽ കാണുന്ന കൊച്ചുകുഞ്ഞ് അക്കാലത്തെ ഒരു ബാലതാരമായിരുന്നു. കണ്ടാൽ ആൺകുട്ടി എന്ന് തോന്നുമെങ്കിലും, അതൊരു പെൺകുഞ്ഞാണ്‌. സിനിമയിൽ മോഹൻലാലിന്റെ മകന്റെ വേഷം ചെയ്തത് ഈ കുട്ടിയാണ്
advertisement
2/6
1985ൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പേര് 'ജീവന്റെ ജീവൻ'. ജയൻ എന്നായിരുന്നു മോഹൻലാൽ കഥാപാത്രത്തിന് പേര്. ഭാര്യ മരിച്ചുപോയ അയാൾ, കുട്ടിയായ മകൻ ബിജുവിന്റെ ഒപ്പമായിരുന്നു താമസം. മണിയൻപിള്ള രാജു, പ്രതാപ ചന്ദ്രൻ, ആരതി ഗുപ്ത എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത ചിത്രമായിരുന്നു ഇത്. ജെ. വില്യംസ് രചനയും സംവിധാനവും നിർവഹിച്ച ഒരു കുടുംബചിത്രമായിരുന്നു ഇത്. കെ.ജെ. യേശുദാസും എസ്. ജാനകിയും ചേർന്ന് പാടിയ പാട്ടുകളും ഈ സിനിമയിലുണ്ട്. അന്ന് മോഹൻലാലിന്റെ മകനായി വേഷമിട്ട കുട്ടി ഇന്നൊരു പ്രമുഖ നടന്റെ ഭാര്യയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ഈ കുട്ടിയുടെ കുടുംബത്തിൽ നിന്നുതന്നെ മൂന്നു മക്കളാണ് മലയാളം, തമിഴ് സിനിമയിൽ വന്നത്. കൂട്ടത്തിൽ രണ്ടാമത്തെയാളാണ് ഇത്. പിന്നീടുള്ളത് ജ്യേഷ്‌ഠനും അനുജത്തിയും. ജ്യേഷ്‌ഠൻ സഹോദരിമാരെ പോലെ കുട്ടിക്കാലത്ത് സജീവമായില്ല എങ്കിൽ പോലും, ഇന്ന് മറ്റു രണ്ടുപേരെയും അപേക്ഷിച്ച് സിനിമയിൽ വളരെയേറെ സജീവമായ നടനാണ്. മലയാളത്തിൽ അല്ലെന്നു മാത്രം. അത് കഴിഞ്ഞാൽ, സിനിമയിൽ ഉള്ളത് മൂത്തസഹോദരിയുടെ ഭർത്താവായ നടനാണ്. വിവാഹശേഷം അവർ സിനിമയിൽ നിന്നും പൂർണമായും പിൻവാങ്ങി
advertisement
4/6
ബാലതാരങ്ങളുടെ പേരിനു മുന്നിൽ 'ബേബി' എന്ന് ചേർത്ത് വിളിച്ചിരുന്ന കാലത്തെ ആ കുഞ്ഞാണ് ബേബി ശാലിനി. ശാലിനി അജിത്കുമാർ എന്ന് പറഞ്ഞാൽ കൂടുതൽ മനസിലാകും. നടൻ അജിത്കുമാറിന്റെ ഭാര്യ. അനോഷ്‌കയുടെയും ആദ്‌വിക്കിന്റെയും അമ്മ. ബേബി ശ്യാമിലി എന്ന ശ്യാമിലിയുടെയും നടൻ റിച്ചാർഡ് ഋഷിയുടെയും സഹോദരി. തിരുവല്ലക്കാരി ആലീസിന്റേയും ബാബുവിന്റെയും മക്കളാണ് ഇവർ. കുട്ടികൾ സ്‌കൂൾ കോളേജ് പഠനം നടത്തിയത് ചെന്നൈ നഗരത്തിലാണ്
advertisement
5/6
അജിത്തിന്റെ ഭാര്യയായതോടു കൂടി ശാലിനി അഭിനയജീവിതത്തോടു വിടപറഞ്ഞു. അവർ സിനിമയിൽ വരും എന്ന് പലവിധത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും, ശാലിനി ഒരിക്കലും മടങ്ങിവന്നില്ല. 'എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്' എന്ന സിനിമയിലൂടെ ബാലതാരമായാണ് ശാലിനിയുടെ സിനിമാ പ്രവേശം. അക്കാലത്ത് ശാലിനിയുടെ തലമുടിയുടെ സ്റ്റൈൽ കേരളത്തിൽ എമ്പാടും പ്രശസ്തമായി. അക്കാലങ്ങളിൽ ചെറിയ പെൺകുട്ടികൾക്ക് അത്തരത്തിൽ മുന്നിൽ ഫ്രിഞ്ചുകൾ ഉള്ള ബോബ് ഹെയർസ്റ്റൈൽ പലരും പരീക്ഷിച്ചിരുന്നു
advertisement
6/6
'പിരിയാത വരം വേണ്ടും' എന്ന സിനിമയിലാണ് ശാലിനി ഏറ്റവും ഒടുവിലായി വേഷമിട്ടത്. എന്നിരുന്നാലും, ആർ. മാധവന്റെ നായികയായ 'അലൈപായുതേ' അതിനു തൊട്ടുമുൻപ് റിലീസ് ചെയ്തിരുന്നു. ഈ സിനിമ അവസാന ചിത്രത്തേക്കാൾ ശ്രദ്ധനേടി. ചിത്രത്തിലെ ഗാനങ്ങളും അതുപോലെ പ്രശസ്തമായിരുന്നു. 'അമർക്കളം' എന്ന ചിത്രത്തിലാണ് ശാലിനിയും അജിത്തും കണ്ടുമുട്ടുന്നതും ഒന്നിച്ചഭിനയിക്കുന്നതും. മൊബൈൽ ഫോൺ ഇല്ലാതിരുന്ന പ്രണയനാളുകളിൽ വളരെ വിരളമായി മാത്രമേ ശാലിനിയും അജിത്തും തമ്മിൽ ഫോൺ സംഭാഷണങ്ങൾ നടന്നിരുന്നുള്ളൂ. മുതിർന്നപ്പോൾ പക്ഷേ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചില്ല എങ്കിലും, മകളായി നിരവധിതവണ അഭിനയിച്ച നടൻ മമ്മൂട്ടിയുടെ സഹോദരിയായി 'കളിയൂഞ്ഞാൽ' സിനിമയിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മോഹൻലാലിന്റെ മകനായി അഭിനയിച്ച പ്രമുഖ നടന്റെ ഭാര്യ; അന്ന് പ്രായം വെറും അഞ്ചു വയസ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories