Tarini Kalingarayar | 'നാല് വർഷത്തെ പിന്തുണ ഇവിടെ അവസാനിക്കുന്നു'; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണിയും ജയറാമിന്റെ പാതയിൽ
- Published by:meera_57
- news18-malayalam
Last Updated:
ജയറാമിന്റെയും പാർവതിയുടെയും മരുമകൾ താരിണി മോഡലാണ്. തമിഴ്നാട്ടിലെ പ്രശസ്ത ജമീന്ദാർ കുടുംബാംഗമാണ്
advertisement
1/6

ലോകം കണ്ടും ആസ്വദിച്ചും നടക്കുന്ന പ്രായത്തിൽ ഭാര്യയുടെ റോൾ കൂടി ഏറ്റെടുത്തയാളാണ് ജയറാമിന്റെയും (Jayaram) പർവതിയുടെയും മരുമകൾ താരിണി കാലിംഗരായർ (Tarini Kalingarayar). കണ്ണൻ എന്ന് വീട്ടിൽ ഓമനപ്പേരിട്ട് വിളിക്കുന്ന കാളിദാസ് ജയറാമിന്റെ വധുവായി, ചെന്നൈയിലെ തമിഴ്-മലയാളി കുടുംബത്തിലേക്ക് വലതുകാൽ വച്ച അവരുടെ സ്വന്തം 'ലിറ്റിൽ'. ആ പേരിടുമ്പോൾ, മനസിലെ വാത്സല്യം മാത്രമല്ല, വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന് കൂടി അർത്ഥമുണ്ട്. കാളിദാസ് ജയറാം ഗുരുവായൂർ അമ്പലനടയിൽ ഈശ്വരനെ സാക്ഷിയാക്കി താലിചാർത്തുമ്പോൾ, താരിണിക്ക് പ്രായം ഇരുപതുകളുടെ മധ്യത്തിലേക്ക് കടക്കുന്നതേയുണ്ടായിരുന്നുള്ളൂ
advertisement
2/6
പ്രണയജീവിതത്തിനിടയിൽ, വിവാഹം നടക്കും മുൻപ് തന്നെ താരിണിയും കാളിദാസും ചേർന്ന് 'വിസ്കി' എന്ന അവരുടെ വളർത്തുനായയുടെ 'ഡോഗ് പേരന്റ്സ്' ആയി മാറി ഉത്തരവാദിത്തങ്ങളിലേക്ക് ചെറിയ ചുവടുവയ്പ്പ് നടത്തിയിരുന്നു. മോഡലായി പ്രവർത്തിച്ച താരിണി, തമിഴ്നാട്ടിലെ പ്രശസ്ത ജമീന്ദാർ കുടുംബാംഗമാണ്. കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ആ കുടുംബത്തിൽ നിന്നും മകന് ഒരു വിവാഹബന്ധം വന്നതിൽ ജയറാമിന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു. എന്നാൽ, ജന്മി കുടുംബം എന്ന കാര്യം പറഞ്ഞതിന്റെ പേരിൽ അദ്ദേഹം കേട്ട പഴി അത്ര ചെറുതായിരുന്നില്ല. പ്രായം കുറവെങ്കിലും, ഉറച്ച തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ള യുവതി കൂടിയാണ് താരിണി (തുടർന്ന് വായിക്കുക)
advertisement
3/6
ജമീന്ദാർ കുടുംബത്തിലെ അംഗം എന്ന പരാമർശം ഉണ്ടായതില്പിന്നെ താരിണിയുടെ മോഡലിംഗ് നാളുകളിലെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോസും ചേർത്തുപിടിച്ചു പോലും ട്രോളുകൾ ഇറങ്ങി. സോഷ്യൽ മീഡിയ ആയാൽ ആരെയും എന്തും പറയാം എന്ന് ധരിച്ചവർക്ക് താരിണി മറ്റൊരു ഇരയായി. ഇപ്പോൾ, അച്ഛൻ ജയറാമും മകൻ കാളിദാസും കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാർത്താ താരങ്ങളായി മാറിയിരുന്നു. 'എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിക്ക് ശേഷം ജയറാമും കാളിദാസും മലയാള സിനിമയിൽ വീണ്ടും ഒന്നിച്ചഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രഖ്യാപനമായിരുന്നു അത്
advertisement
4/6
ആ സന്തോഷ വർത്തമാനം സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കിട്ടവരിൽ ജയറാമിന്റെ പത്നി പാർവതിയും മകൾ മാളവികയും മരുമകൾ താരിണിയും ഉണ്ട്. ജയറാമിനെ കുറിച്ച് പറയുമ്പോൾ, അദ്ദേഹം ഒരു നടൻ മാത്രമല്ല, നല്ലൊരു വാദ്യകലാകാരൻ കൂടിയാണ് എന്ന് ഏവർക്കുമറിയാം. മേളപ്പെരുക്കവും ആനക്കമ്പവും ചേർന്നയാളാണ് ജയറാം. അത് മാത്രമേയുള്ളു എന്ന് ചോദിച്ചാൽ അല്ല. അദ്ദേഹം ഒരു നല്ല മാനേജ്‌മന്റ് വിദഗ്ധൻ കൂടിയാണ്. അക്കാര്യം ജയറാം ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ആ വാക്കുകൾ വൈറലായി മാറുകയും ചെയ്തു
advertisement
5/6
അതായത് ജയറാമിന് ഒരു മാനേജർ ഉണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്നാണുത്തരം. പതിറ്റാണ്ടുകളായി ഒന്നിലേറെ ഭാഷകളിൽ എണ്ണം പറഞ്ഞ സിനിമകളിൽ അഭിനയിച്ച ജയറാമും സിനിമയുമായി ഇടനിലക്കാർ ഇല്ല എന്ന്. ഏതു ലൊക്കേഷനിൽ എപ്പോൾ എത്തണം എന്നത് മുതൽ, ഏതു ദിവസം എവിടെ മേളം കൊട്ടും എന്ന് വരെയുള്ള എല്ലാ നിമിഷങ്ങളും അദ്ദേഹം തന്റെ മനസ്സിൽ കൃത്യമായി കോറിയിടും. തിരക്കിലായാൽ, ഫോൺ എടുക്കാൻ പോലും മറ്റൊരാൾ ഇല്ലത്രെ. ഫോൺ വിളികൾക്ക് നേരിട്ട് ഉത്തരം നൽകുന്നതും അദ്ദേഹം തന്നെ. ഇനി മരുമകളെക്കുറിച്ച് കേട്ടോ
advertisement
6/6
മരുമകൾ താരിണിയും ഇപ്പോൾ അദ്ദേഹത്തിന്റെ പാതയിൽ തന്നെ. നാല് വർഷമായി തന്നെ മാനേജ് ചെയ്തിരുന്ന ടീമിൽ നിന്നും മാറിയ താരിണി, ഇനി താൻ സ്വതന്ത്രയായി പ്രവർത്തിക്കും എന്ന് അവരുടെ ഹാൻഡിലിലൂടെ അറിയിച്ചു. ജോലി സംബന്ധിയായ എല്ലാ അന്വേഷണങ്ങൾക്കും ഒരു ജി-മെയിൽ ഐ.ഡിയും താരിണി സൃഷ്‌ടിച്ചു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Tarini Kalingarayar | 'നാല് വർഷത്തെ പിന്തുണ ഇവിടെ അവസാനിക്കുന്നു'; കാളിദാസ് ജയറാമിന്റെ ഭാര്യ താരിണിയും ജയറാമിന്റെ പാതയിൽ