'അമ്മ രണ്ടാമതും ഗർഭിണിയായെന്ന വാർത്ത തമാശയായി തോന്നി'; വ്യാജവാർത്തകൾ നൽകരുതെന്ന് നടി മീനയുടെ മകൾ നൈനിക
- Published by:Anuraj GR
- news18-malayalam
Last Updated:
മീന സിനിമയിൽ എത്തിയിട്ട് 40 വർഷം പിന്നിട്ടതിന്‍റെ ആഘോഷ ചടങ്ങിലാണ് നൈനിക ഇക്കാര്യം പറഞ്ഞത്
advertisement
1/5

മലയാളം ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിലെ സിനിമാപ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മീന. മുൻനിര നായകൻമാരുടെയൊപ്പം നിരവധി സിനിമകളിൽ വ്യത്യസ്തമാർന്ന വേഷങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും കന്നഡയിലും മനസിൽ തങ്ങിനിൽക്കുന്ന വേഷങ്ങൾ ചെയ്ത മീന സിനിമയിൽ എത്തിയിട്ട് 40 വർഷം പിന്നിട്ടിരിക്കുന്നു. ഇതിന്‍റെ ആഘോഷം വളരെ വിപുലമായി തന്നെയാണ് സംഘടിപ്പിച്ചത്.
advertisement
2/5
ഈ ചടങ്ങിൽവെച്ച് മീനയുടെ മകൾ നൈനിക വിദ്യാസാഗർ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിദ്യാസാഗറിന്‍റെ മരണത്തിന് ശേഷം മീനയെക്കുറിച്ച് വന്ന വ്യാജവാർത്തകൾക്കെതിരെയാണ് നൈനിക പ്രതികരിച്ചത്. ദയവ് ചെയ്ത് അമ്മയെക്കുറിച്ച് മോശം വാക്കുകൾ പ്രചരിപ്പിക്കരുതെന്ന് നൈനിക വികാരഭരിതയായി പറഞ്ഞപ്പോൾ സദസിലുള്ളവരുടെ കണ്ണ് നനഞ്ഞു.
advertisement
3/5
"അമ്മ രണ്ടാമതും ഗർഭിണിയായെന്ന് വരെ ചില മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടു. അമ്മയെപ്പറ്റി ടിവി ചാനലുകൾ ഉൾപ്പടെ വ്യാജവാർത്ത നൽകി. അമ്മയും ഒരു മനുഷ്യസ്ത്രീയാണെന്നും അവര്‍ക്കും ഒരു ജീവിതമുണ്ട്"- നൈനിക പറഞ്ഞു. നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേയെന്ന് സദസിൽനോക്കി നൈനിക ചോദിച്ചു.
advertisement
4/5
"അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത് എനിക്ക് തമാശയായി തോന്നി. പിന്നീടങ്ങോട്ട് ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് ഇത്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ"- നൈനിക ചോദിച്ചു.
advertisement
5/5
കുഞ്ഞിലേ അമ്മ തന്റെ എല്ലാകാര്യങ്ങളും നോക്കിയപോലെ ഇനി അമ്മയെ നോക്കുകയെന്ന ഉത്തരവാദിത്തം തനിക്കാണെന്നും നൈനിക പറയുന്നു. നടന്‍ രജനികാന്ത്, രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി പ്രമുഖരെ സാക്ഷിനിർത്തിയായിരുന്നു നൈനിക സംസാരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അമ്മ രണ്ടാമതും ഗർഭിണിയായെന്ന വാർത്ത തമാശയായി തോന്നി'; വ്യാജവാർത്തകൾ നൽകരുതെന്ന് നടി മീനയുടെ മകൾ നൈനിക