മണിരത്നത്തിന്റെ നായികയായ തിരുവനന്തപുരംകാരി; രണ്ട് സിനിമയ്ക്ക് ശേഷം അഭിനയത്തോട് വിടപറഞ്ഞ നടി
- Published by:meera_57
- news18-malayalam
Last Updated:
സാമന്ത റൂത്ത് പ്രഭുവിനു പകരം മണിരത്നത്തിന്റെ സിനിമയിൽ നായികയായ 14 വയസുകാരി മലയാളി പെൺകുട്ടി
advertisement
1/7

നടി സാമന്തയെ കാസ്റ്റ് ചെയ്ത മണിരത്നം (Mani Ratnam) ചിത്രം 'കടൽ'. അസൗകര്യങ്ങൾ മൂലം സാമന്ത പിൻവാങ്ങിയ റോളിലേക്കെത്തിയത് കേവലം 14 വയസ് മാത്രമുള്ള മലയാളി പെൺകൊടി. ഇങ്ങനെയൊരു സാഹചര്യം വരും മുൻപേ, തന്റെ കൂട്ടുകാരിയുടെ മകൾ കൂടിയായ സുന്ദരി പെൺകുട്ടിയെ നടി സുഹാസിനി മണിരത്നത്തിന് പരിചയപ്പെടുത്തി നൽകിയിരുന്നു. ഈ കുട്ടിക്ക് പ്രായം തീരെക്കുറവെന്ന പേരിൽ മണിരത്നം തുടക്കത്തിൽ വേണ്ടെന്നു പറഞ്ഞെങ്കിലും, 'കടൽ' സിനിമയിൽ നായികയാവാനുള്ള ഭാഗ്യം ആ തിരുവനന്തപുരംകാരി പെൺകുട്ടിക്കായിരുന്നു. അങ്ങനെ ഗൗതം കാർത്തിക്കിന്റെ കൂടെ അവൾ നായികയായി. ഈ നായികയുടെ അമ്മ ഒരുകാലത്ത് മലയാളം, തമിഴ് സിനിമയിലെ തിളങ്ങുന്ന നായികയായിരുന്നു. ചേച്ചിയും അങ്ങനെ തന്നെ. എന്നാൽ ഇന്ന് അവർ മൂന്നുപേരും സിനിമയിൽ സജീവമല്ല
advertisement
2/7
ഒരു മലയാള സിനിമയിൽപ്പോലും അഭിനയിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ തുളസി നായർ എന്ന പേര് മലയാളികൾക്ക് സുപരിചിതമല്ല. പക്ഷേ അമ്മ രാധയെ പലർക്കും പരിചയമുണ്ട്. വല്യമ്മ അംബികയെയും. തുളസിയുടെ കുടുംബത്തിന് സിനിമാ പാരമ്പര്യം മാത്രമല്ല, ബിസിനസ് രംഗത്തും പരിചയമുണ്ട്. അറിയപ്പെടുന്ന ബിസിനസ് സംരംഭകൻ രാജശേഖരന്റെയും നടി രാധയുടെയും ഇളയമകളാണ് തുളസി. ചേച്ചി കാർത്തികയും സിനിമയ്ക്ക് പിന്നാലെ ബിസിനസ് രംഗത്ത് വിജയകരമായ ഇന്നിങ്‌സുമായി മുന്നേറുകയാണ് (തുടർന്ന് വായിക്കുക)
advertisement
3/7
'കടൽ' സിനിമയുടെ റിലീസിനും മുൻപേ രവി കെ. ചന്ദ്രൻ തുളസിയെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തിരുന്നു. 2014ലെ 'യാൻ' എന്ന ചിത്രത്തിൽ തുളസി റിട്ടയേർഡ് ഡിഫൻസ് ഉദ്യോഗസ്ഥന്റെ മകൾ ശ്രീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജീവയായിരുന്നു ഈ ചിത്രത്തിലെ നായകൻ. സിനിമയുടെ നല്ലൊരു ഭാഗവും മൊറോക്കോയിലാണ് ചിത്രീകരിച്ചത്. 2014 ഒക്ടോബറിൽ റിലീസ് ചെയ്ത ചിത്രം ഒരു ബോക്സ് ഓഫീസ് പരാജയമായിരുന്നു
advertisement
4/7
സിനിമയിൽ നിന്നും മാറിയെങ്കിലും, തുളസി നായർ പഠനത്തിന് മുൻഗണന നൽകാൻ മറന്നില്ല. മുംബൈയിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം നേടുന്ന കാലത്താണ് അവർ സിനിമാ അഭിനയവും ഒരേസമയം കൊണ്ടുപോയത്. അവിടെനിന്നും റസൽ സ്‌ക്വയർ ഇന്റർനാഷണലിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം കരസ്ഥമാക്കി. ശേഷം ലണ്ടനിലെ പ്രശസ്തമായ കിംഗ്‌സ് കോളേജിൽ നിന്നും ഇന്റർനാഷണൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി
advertisement
5/7
2013, 2014 വർഷങ്ങളിലാണ് തുളസിയുടെ രണ്ട് തമിഴ് ചിത്രങ്ങളും റിലീസ് ചെയ്തത്. അതിനു ശേഷം അവരെ സിനിമയിൽ കണ്ടതേയില്ല. രാധയ്ക്ക് കാർത്തികയും തുളസിയും കൂടാതെ ഒരു മകൻ കൂടിയുണ്ട്. മകൻ സിനിമയിൽ വന്നിട്ടില്ല. അടുത്തിടെ അന്തരിച്ച പഴയകാല കോൺഗ്രസ് പ്രവർത്തകയായ കല്ലറ സരസമ്മ നായരുടെ മക്കളാണ് അംബികയും രാധയും
advertisement
6/7
ഒരുപാട് വർഷങ്ങൾക്ക് ശേഷം തുളസിയെ പിന്നീട് കാണുന്നത് ചേച്ചി കാർത്തികയുടെ വിവാഹത്തിനാണ്. അപ്പോഴേക്കും പണ്ടുകണ്ട മെലിഞ്ഞ ലുക്കിൽ നിന്നും തുളസി ഏറെ മുന്നോട്ടു പോയിരുന്നു. ആദ്യത്തെ സിനിമയ്ക്കായി തുളസി 12 കിലോ കുറയ്ക്കുകയും, ചിത്രത്തിലെ അവരുടെ ലുക്ക് പുറത്തുവരാതിരിക്കാൻ ഏറെക്കാലം മാറിനിൽക്കുകയും ചെയ്തിരുന്നു
advertisement
7/7
അഭിനയപാഠങ്ങൾ അമ്മയിൽ നിന്നും ചേച്ചിയിൽ നിന്നുമാണ് താൻ സ്വായത്തമാക്കിയത് എന്ന് തുളസി നായർ പറഞ്ഞിട്ടുണ്ട്. ഇനി സിനിമയിലേക്ക് വരാൻ താൽപ്പര്യം ഉണ്ടോ എന്ന ചോദ്യത്തിനും തുളസി പിന്നീട് മറുപടി കൊടുത്തില്ല. ഒൻപത് സിനിമകളിൽ വേഷമിട്ട തുളസിയുടെ ചേച്ചി കാർത്തിക 2015നു ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
മണിരത്നത്തിന്റെ നായികയായ തിരുവനന്തപുരംകാരി; രണ്ട് സിനിമയ്ക്ക് ശേഷം അഭിനയത്തോട് വിടപറഞ്ഞ നടി