TRENDING:

യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; 'പ്രതി' രണ്ടു വയസ്സുകാരി

Last Updated:
നഗ്നചിത്രം ലഭിച്ച വിവരം ഒരു സഹപ്രവർത്തക വിളിച്ചു പറഞ്ഞപ്പോഴാണ് യുവതി അറിഞ്ഞത് പോലും
advertisement
1/8
യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; 'പ്രതി' രണ്ടു വയസ്സുകാരി
ഒരു ദിവസം പരിചയക്കാർക്കു  നിങ്ങളുടെ നഗ്ന ചിത്രം ലഭിച്ചാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ച്  എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങൾ അയച്ചു കൊടുത്തതല്ല. അതും പോട്ടെ, നിങ്ങൾ അങ്ങനെ ഒരു ചിത്രം ഉണ്ടായത് പോലും അറിഞ്ഞിട്ടില്ലെങ്കിലോ? അത്തരമൊരു അവസ്ഥ നേരിട്ടായാൾആകെ മൊത്തം ഞെട്ടിത്തരിച്ച നിലയിലാണ്  ഇപ്പോൾ
advertisement
2/8
30 കാരിയായ യുവതിയുടെ കോൺടാക്ട് ലിസ്റ്റിലെ  സുഹൃത്തുക്കൾക്ക് സ്നാപ്ചാറ്റ് വഴിയാണ് ചിത്രം ലഭിച്ചത്. യുവതി സംഭവം അറിഞ്ഞതാകട്ടെ, കൂടെ ജോലി ചെയ്യുന്ന ഒരാൾ ചിത്രം കിട്ടിയെന്നു പറഞ്ഞപ്പോഴും. എന്തായാലും തന്റെ പക്കൽ നിന്നും അത്തരമൊരു ചിത്രം എങ്ങും ഏതാണ് സാധ്യതയില്ല. ഒടുവിൽ 'പ്രതി'യെ കണ്ടെത്തി. ആൾ ഒരു രണ്ടു വയസ്സുകാരിയാണ്!
advertisement
3/8
യുവതിയുടെ രണ്ടു വയസ്സുകാരിയായ മകളാണ് ചിത്രം എടുത്തതിനും അത് അയച്ചു കൊടുത്തതിനും പിന്നിൽ. അമെരിക്കയിലെ ഓഹിയോ സ്വദേശിനിയായ എമിലി ഷ്മിത് എന്ന 30കാരിയായ അമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇവരുടെ നാല് മക്കളിൽ മൂന്നാമത്തെയാളാണ് പണി പറ്റിച്ചത്. ഒരൽപം ശ്രദ്ധക്കുറവാണ് ഈ ചിത്രത്തിൽ കൊണ്ടെത്തിച്ചത്. സംഭവമിതാണ്:
advertisement
4/8
കുളി കഴിഞ്ഞ്, വസ്ത്രം മാറുന്നതിനു മുൻപ് തലമുടി ഉണക്കുകയായിരുന്നു എമിലി. ഒപ്പം ഉണ്ടായിരുന്ന രണ്ടു വയസ്സുകാരി മകൾ കാർസിന് കളിയ്ക്കാൻ തന്റെ ഫോൺ നൽകുകയും ചെയ്‌തു. എന്നാൽ ഫോട്ടോ എടുക്കുന്നതിൽ താത്പ്പരയായ കുഞ്ഞ്, എമിലി പുറം തിരിഞ്ഞ തക്കത്തിന് ഫോട്ടോയെടുക്കുകയായിരുന്നു. എടുത്ത ചിത്രം സ്നാപ്പ്ചാറ്റ് കോണ്ടാക്ട് ലിസ്റ്റിലെ  വ്യക്തികൾക്ക് ലഭിക്കാൻ പിന്നെ അധികം വൈകിയില്ല
advertisement
5/8
അൽപ്പം കഴിഞ്ഞതും 'നഗ്ന ചിത്രം കിട്ടി' എന്ന് ഒപ്പം ജോലി ചെയ്യുന്ന ഒരാൾ സന്ദേശമയച്ചു. അപ്പോഴാണ് സംഭവിച്ച കാര്യത്തെ പറ്റി അവർക്കു ഏകദേശം ധാരണയായത്. ഒരു നിമിഷം മരിച്ചു പോയി തിരികെ വന്ന പോലത്തെ പ്രതീതിയായിരുന്നു തനിക്കെന്നും എമിലി പറഞ്ഞു. മൊത്തം 15 പേർക്കാണ് ചിത്രം ലഭിച്ചത്
advertisement
6/8
സുഹൃത്തുക്കളും സഹപാഠികളും, എന്തിനേറെ പറയുന്നു താൻ തൊഴിലെടുക്കുന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിലെ വ്യക്തികൾക്ക് പോലും ലഭിച്ചു. സംസാരിച്ചിട്ട് വർഷങ്ങളായവർ വരെ ഈ ചിത്രം ലഭിച്ചവരുടെ പട്ടികയിൽ ഉണ്ടെന്ന് എമിലി പറയുന്നു. മാത്രമല്ല, കുഞ്ഞ് കേവലം ഒരു ചിത്രം മാത്രമല്ല പകർത്തിയത്
advertisement
7/8
ഒടുവിൽ ഒരു ക്ഷമാപണം അയക്കാൻ തീരുമാനിച്ചപ്പോൾ അല്പമൊരാശ്വാസം ലഭിക്കാൻ വകയുണ്ടായി. സ്നാപ്പ്ചാറ്റിലെ എല്ലാവർക്കും ഒരേ ചിത്രമല്ല ലഭിച്ചത്. ചിലർക്ക് ലഭിച്ചത് മുറിയിലെ സീലിങ്ങിന്റെ ചിത്രമാണ്, മറ്റു ചിലർക്കാകട്ടെ കുഞ്ഞിന്റെ കാലിന്റെ ചിത്രവും. തങ്ങൾക്കു ലഭിച്ച ചിത്രത്തിൽ മറ്റൊന്നുമില്ല എന്നുറപ്പു നൽകി അവർ എമിലിയെ ആശ്വസിപ്പിച്ചു
advertisement
8/8
റിയൽ എസ്റ്റേറ്റ് സ്ഥാപനമായതിനാൽ, ഒരു വീട് കാണാൻ ഒരുങ്ങുന്നതിനിടയിലാണ് കുഞ്ഞ് ഇത്രയുമെല്ലാം ഒപ്പിച്ചത്. അപ്പോഴാണ് സഹപ്രവർത്തക സന്ദേശം അയച്ച് നടന്ന കാര്യം വ്യക്തമാക്കിയത്. എമിലിയുടെ അച്ഛനും അമ്മയും ചേർന്ന് നടത്തുന്ന സ്ഥാപനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. പിറ്റേന്ന് ഓഫീസിൽ പോയപ്പോൾ അച്ഛൻ പോലും കളിയാക്കി സംസാരിച്ചെന്നും എമിലി പറഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; 'പ്രതി' രണ്ടു വയസ്സുകാരി
Open in App
Home
Video
Impact Shorts
Web Stories