TRENDING:

Biju Menon | കള്ളനോ പൊലീസോ? ബിജു മേനോന്റെ ജന്മദിനത്തിൽ പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' പോസ്റ്റർ

Last Updated:

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്‍റെ പോസ്റ്റർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ 'വലതുവശത്തെ കള്ളൻ' സിനിമയിലെ പുതിയ പോസ്റ്റർ പുറത്ത്. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ ബിജു മേനോന്‍റെ തീപ്പൊരി ലുക്കിലുള്ള പോസ്റ്ററാണ് അദ്ദേഹത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്. പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. നിരന്ന പോലീസ് സേനയ്ക്കും മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾക്കും നടുവിൽ തീപാറുന്ന നോട്ടവുമായി നിൽക്കുന്ന ബിജു മേനോനാണ് പോസ്റ്ററിൽ.
വലതുവശത്തെ കള്ളൻ
വലതുവശത്തെ കള്ളൻ
advertisement

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ പുറത്തുവിട്ടിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈ ലാനാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'കൂദാശ' എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്. സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായക്, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ് -ജയൻ പൂങ്കുളം, കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു, സ്റ്റിൽസ് - സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.

advertisement

'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. പിആർഒ : വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Summary: A fiery look of actor Biju Meon from the upcoming movie Valathuvashathe Kallan was released on account of his birthday. The movie comes from Jeethu Joseph

മലയാളം വാർത്തകൾ/ വാർത്ത/Film/
Biju Menon | കള്ളനോ പൊലീസോ? ബിജു മേനോന്റെ ജന്മദിനത്തിൽ പുറത്തുവന്ന ജീത്തു ജോസഫ് ചിത്രം 'വലതുവശത്തെ കള്ളൻ' പോസ്റ്റർ
Open in App
Home
Video
Impact Shorts
Web Stories