TRENDING:

Vignesh Shivan | ഉയിരിനെയും ഉലഗത്തെയും മനസിൽക്കണ്ട് രജനിക്ക് വേണ്ടി എഴുതി, നയൻതാരയ്‌ക്കായി ആ വരികളുമായി വിഗ്നേഷ് ശിവൻ

Last Updated:
മക്കളെ മനസിൽക്കണ്ട് വിഗ്നേഷ് ശിവൻ കുറിച്ച ആദ്യ ഗാനം വെള്ളിത്തിരയിൽ എത്തിച്ചതാകട്ടെ സൂപ്പർസ്റ്റാർ രജനികാന്തും
advertisement
1/7
ഉയിരിനെയും ഉലഗത്തെയും മനസിൽക്കണ്ട് രജനിക്ക് വേണ്ടി എഴുതി, നയൻതാരയ്‌ക്കായി ആ വരികളുമായി വിഗ്നേഷ് ശിവൻ
സിനിമയിൽ എന്താണെങ്കിലും വിഗ്നേഷ് ശിവന് (Vignesh Shivan) അദ്ദേഹത്തിന്റെ കുടുംബം കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പ്രിയ ഭാര്യ നയൻ‌താരയും (Nayanthara) ഇരട്ടക്കുട്ടികളായ മക്കൾ ഉയിരും ഉലഗവും ചേർന്ന വലിയ ലോകത്തിന്റെ കുടുംബനാഥനാണ് വിഗ്നേഷ്. അതുപോലെ തന്നെ അമ്മയേയും അനുജത്തിയേയും ചേർത്തുപിടിക്കുന്ന നല്ലൊരു മകനും സഹോദരനും കൂടിയാണ് വിക്കി
advertisement
2/7
നയൻതാരയ്‌ക്കായി വിഗ്നേഷ് കുറിച്ച വരികൾ സിനിമയിൽ കേട്ട് ആരാധകരും സിനിമാ പ്രേക്ഷകരും ഏറ്റുപാടിക്കഴിഞ്ഞു. ഇനി രണ്ടു പൊൻകുഞ്ഞുങ്ങൾക്കു വേണ്ടിയാണ് വിഗ്നേഷ് പേന ചലിപ്പിക്കുന്നത്. മക്കളെ മനസിൽക്കണ്ട് വിഗ്നേഷ് ശിവൻ കുറിച്ച ആദ്യ ഗാനം വെള്ളിത്തിരയിൽ എത്തിച്ചതാകട്ടെ സൂപ്പർസ്റ്റാർ രജനികാന്തും (തുടർന്ന് വായിക്കുക)
advertisement
3/7
'ജെയ്‌ലർ' സിനിമയിലെ രത്തമാരേ... എന്ന ഗാനം എഴുതുമ്പോൾ, വിഗ്നേഷിന്റെ മനസ്സിൽ കുഞ്ഞുങ്ങളായ ഉയിരും ഉലഗവും മാത്രമായിരുന്നു. ആ വരികൾ വിക്കി ഒരിക്കൽക്കൂടി കുറിച്ചു. ഭാര്യ നയൻതാരയെ നോക്കി  ഒരു ചിത്രവും കൂടി ചേർത്തു അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു
advertisement
4/7
വിഗ്നേഷ് പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമുള്ള സിനിമാ പാട്ടിലെ വരികൾ അച്ഛനും മക്കളും തമ്മിലെ ആത്മബന്ധത്തെ കുറിക്കുന്ന മനസിൽതൊടുന്ന വാക്കുകളും വരികളുമാണ്. അതാണ് രുദ്രോനീൽ, ദൈവിക് എന്ന ഉയിരും ഉലഗവും അവരുടെ അച്ഛൻ വിഗ്നേഷ് ശിവനും തമ്മിലുള്ളതും
advertisement
5/7
ഉയിർ, ഉലകം എന്നീ പേരുകൾ വിഗ്നേഷ് ശിവനും നയൻതാരയും വീട്ടിൽ പരസ്പരം വിളിക്കുന്ന പേരുകളായിരുന്നു. മക്കൾ പിറന്നപ്പോൾ അവർക്കും ആ പേരുകൾ നൽകി. 2022 ജൂൺ മാസം ഒൻപതാം തിയതിയാണ് ചെന്നൈയിൽ വച്ച് ആഡംബര പൂർവം വിഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്
advertisement
6/7
വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടതും, ഒക്ടോബറിൽ, വാടക ഗർഭധാരണം വഴിയാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറന്നത്. രണ്ടുപേരും ഉടൻ തന്നെ ഒന്നാം പിറന്നാൾ ആഘോഷിക്കും
advertisement
7/7
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ഒന്നാം വിവാഹവാർഷികത്തിനും തിളങ്ങിയത് മക്കൾ രണ്ടുപേരുമാണ്. അച്ഛനും അമ്മയ്ക്കും വിവാഹവാർഷികം ആശംസിക്കുന്ന ഒരു പോസ്റ്റ് അവരുടേതായി വിഗ്നേഷ് ശിവൻ പോസ്റ്റ് ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Vignesh Shivan | ഉയിരിനെയും ഉലഗത്തെയും മനസിൽക്കണ്ട് രജനിക്ക് വേണ്ടി എഴുതി, നയൻതാരയ്‌ക്കായി ആ വരികളുമായി വിഗ്നേഷ് ശിവൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories