Virat Kohli | കൊച്ചിനിത് എന്നാ പേരാ കോഹ്ലീ നിങ്ങളിട്ടത്! കേട്ട് പരിചയമില്ലാത്ത പേരിന്റെ അർഥം എന്താണ്?
- Published by:meera_57
- news18-malayalam
Last Updated:
അകായ് എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
advertisement
1/7

2021ൽ ആദ്യത്തെ കണ്മണിയേയും 2024ൽ രണ്ടാമത്തെ കുഞ്ഞിനേയും സ്വീകരിച്ചു കഴിഞ്ഞു നടി അനുഷ്ക ശർമ്മയും (Anushka Sharma) ഭർത്താവ് വിരാട് കോഹ്‌ലിയും (Virat Kohli). മൂത്തമകളും ഇളയ മകനുമടങ്ങുന്ന സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കുകയാണ് ഇവർ. ഇൻസ്റ്റഗ്രാമിലാണ് സർപ്രൈസ് പ്രഖ്യാപനം ഉണ്ടായത്. സ്വകാര്യജീവിതത്തെ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു
advertisement
2/7
വമിക എന്നാണ് ദമ്പതികൾ മകൾക്ക് പേരിട്ടത്. മകന്റെ പേര് അവന്റെ ജനനവാർത്തയ്‌ക്കൊപ്പം തന്നെ വിരാടും അനുഷ്‌കയും അറിയിച്ചിരുന്നു. അകായ് എന്നാണ് കുഞ്ഞിന് പേര്. പൊതുവേ കേട്ടുപരിചയമുള്ള പേരല്ല ഇത് എന്നതും ശ്രദ്ധേയം (തുടർന്ന് വായിക്കുക)
advertisement
3/7
ആദ്യത്തെ തവണ ഗർഭിണിയായിരുന്നപ്പോൾ അനുഷ്ക അഭിനയമേഖലയിൽ സജീവമായിരുന്നു. പല പരസ്യ ചിത്രങ്ങളിലും മോഡലായി. സ്ഥിരമായി സോഷ്യൽ മീഡിയ പോസ്റ്റുകളും ഉണ്ടായിരുന്നു. എന്നാൽ അതേ അനുഭവത്തിലൂടെ രണ്ടാമത് കടന്നു പോയപ്പോൾ എല്ലാം സ്വകാര്യമാക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു
advertisement
4/7
അനുഷ്ക ഗർഭിണിയാണ് എന്ന വിശേഷം ക്രിക്കറ്റ് താരം എബി ഡി വില്ലിയേഴ്‌സ് പുറത്തുവിട്ടെങ്കിലും, അദ്ദേഹം പിന്നീട് താൻ തെറ്റായ വിവരം നൽകി എന്ന പേരിൽ ക്ഷമാപണം നടത്തുകയുമുണ്ടായി. പക്ഷേ സത്യാവസ്ഥ പുറത്തുവരിക തന്നെ ചെയ്തു
advertisement
5/7
ഫെബ്രുവരി 15നാണ് കോഹ്‌ലി, അനുഷ്ക ദമ്പതികളുടെ മകന്റെ പിറവി. ലണ്ടനിലാണ് അനുഷ്കയുടെ പ്രസവം എന്നും റിപ്പോർട്ടുകളുണ്ടായി. ടർക്കിഷ് ഭാഷയിൽ നിന്നുമാണ് ദമ്പതികൾ അവരുടെ മകന് പേര് കണ്ടെത്തിയത്
advertisement
6/7
ഇങ്ങനെയൊരു പേരിടാനുള്ള തീരുമാനത്തിന് പിന്നിലെ പ്രചോദനം എന്തെന്നതിൽ അവ്യക്തത തുടരുമ്പോഴും പേരിലെ പുതുമയിലാണ് ഏവരുടെയും ശ്രദ്ധ. അക്കായ് എന്നാൽ പരിമിതികൾക്കതീതൻ എന്നാണ് അർഥം എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു
advertisement
7/7
ജ്വലിക്കുന്ന സൂര്യൻ എന്നും അർത്ഥമുണ്ട്. 2023 സെപ്റ്റംബർ മാസം മുതൽ അനുഷ്ക ശർമ്മ രണ്ടാമതും ഗർഭിണിയാണ് എന്ന റിപോർട്ടുകൾ പുറത്തുവരാൻ ആരംഭിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Virat Kohli | കൊച്ചിനിത് എന്നാ പേരാ കോഹ്ലീ നിങ്ങളിട്ടത്! കേട്ട് പരിചയമില്ലാത്ത പേരിന്റെ അർഥം എന്താണ്?