Nayanthara | വമ്പൻ പ്രതിഫലമുള്ള നയൻതാര ദിലീപിന്റെ നായികയായപ്പോൾ ആവശ്യപ്പെട്ടത്; ബോഡിഗാർഡിൽ നയൻസ് എത്തിച്ചേർന്നതിങ്ങനെ
- Published by:user_57
- news18-malayalam
Last Updated:
നയൻതാര, ദിലീപ് എന്നിവർ വേഷമിട്ട, സിദ്ധിഖ് സംവിധാനം നിർവഹിച്ച ബോഡിഗാർഡ് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു
advertisement
1/8

നയൻതാരയുടേതായി (Nayanthara) മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷമുള്ള ചിത്രമാണ് 'ബോഡിഗാർഡ്'. സിദ്ധിഖ് സംവിധാനം നിർവഹിച്ച സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. 2010ൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വാരിക്കൂട്ടിയത് 46 കോടി രൂപയായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ, നയൻതാര ലേഡി സൂപ്പർസ്റ്റാർ പദവിയിൽ അന്യഭാഷകളിൽ തിളങ്ങുന്ന നായികയായി മാറിയിരുന്നു
advertisement
2/8
ദിലീപാണ് നായികയായി നയൻതാരയെ നിർദേശിച്ചത്. അപ്പോഴും സിദ്ധിഖിന് സംശയമായിരുന്നു. കഥ പറഞ്ഞു നോക്കൂ, കഥാപാത്രം ഇഷ്‌ടമായാൽ, നയൻതാര സമ്മതിക്കും എന്ന് ദിലീപ്. സിദ്ധിഖ് നയൻതാരയെ ഫോണിൽ വിളിച്ചു. നയൻസിന് സന്തോഷം. ചെന്നൈ വരെ വരാതെ ഫോണിൽകൂടി കഥ പറഞ്ഞാൽ മതിയെന്നായി നടി (തുടർന്ന് വായിക്കുക)
advertisement
3/8
ഫോണിൽ കൂടി ഒരുമണിക്കൂർ കൊണ്ട് കഥാപാത്രവും കഥയുടെ രത്നചുരുക്കവും അവതരിപ്പിച്ചു. 'ഈ സിനിമയിൽ എനിക്ക് തന്നെ അഭിനയിക്കണം' എന്നായി നയൻസ്. ഡേറ്റ് അൽപ്പം അഡ്ജസ്റ്റ് ചെയ്യേണ്ടതായി വരും എന്ന് നയൻതാര ആദ്യമേ പറഞ്ഞു
advertisement
4/8
നയൻതാരയുടെ സൗകര്യം എന്തെന്ന് പറഞ്ഞാൽ, അതുപോലെ ദിലീപിന്റെ കയ്യിൽ നിന്നും ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് വാങ്ങാം എന്ന് സിദ്ധിഖ്. പക്ഷേ നയൻതാരയാണ് നായിക എന്ന് കേട്ടതും ചങ്കിടിപ്പ് കൂടിയത് നിർമാതാവിനാണ്. അന്ന് മറ്റു ഭാഷകളിൽ വലിയ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു നയൻതാര
advertisement
5/8
പ്രൊഡ്യൂസർക്ക് ടെൻഷൻ ആയി. അവർക്കിത്രയും പണം കൊടുക്കേണ്ടി വരില്ലേ എന്നായി. അങ്ങനെ സിദ്ദിഖ് നയൻതാരയുമായി സംസാരിച്ചു. എന്നാൽ വളരെ അനുഭാവപൂർവമായിരുന്നു നയൻതാരയുടെ പ്രതികരണം
advertisement
6/8
എത്ര തുക നൽകാൻ കഴിയും എന്ന് പറഞ്ഞാൽ, തന്റെയും മുഴുവൻ ടീമിന്റെയും പ്രതിഫലം അതനുസരിച്ച് ക്രമപ്പെടുത്താൻ നയൻതാര തയാറായി. മറ്റു ഭാഷകളിൽ അവർ വാങ്ങുന്ന തുകയുമായി താരതമ്യം പോലും ചെയ്യാൻ കഴിയാത്ത വിധം തുച്ഛമായ തുകയ്ക്കാണ് നയൻതാര ബോഡിഗാർഡിൽ അഭിനയിച്ചത്
advertisement
7/8
ഷൂട്ടിംഗ് ലൊക്കേഷനിൽ നയൻതാര കൃത്യമായി എത്തും. ഒൻപത് മണി എന്ന് പറഞ്ഞാൽ 8.55 ആകുമ്പോൾ ഫുൾ മേക്കപ്പിൽ, ഡയലോഗ് പഠിച്ചുകൊണ്ടാകും നയൻതാര വരിക. അത്രയധികം പ്രൊഫഷണലിസം നയൻതാരയ്ക്ക് ഉണ്ട് എന്ന് സംവിധായകൻ സിദ്ധിഖ് മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തി. കാരവനിൽ പോയി ഇരിക്കാൻ പോലും നയൻതാര മുതിരില്ല
advertisement
8/8
ഒരിക്കൽ നയൻതാരയോടു ഏഴു മണിക്ക് വരാൻ 'സെവൻതാര' ആകാമോ എന്ന് ചോദിച്ചതും പിറ്റേന്ന് അവർ ഏഴുമണിക്ക് തന്നെ സെറ്റിലെത്തി. എന്നിട്ടും 11 മണിക്കേ ദിലീപ് വന്നുള്ളൂ. അന്ന് ദിലീപിനെ സൽമാൻ ഖാൻ എന്നായിരുന്നു നയൻതാര കളിയാക്കി വിളിച്ചതത്രെ. സെറ്റിൽ വൈകിയെത്തുന്ന ശീലമുള്ളയാളാണ് സൽമാൻ എന്നതായിരുന്നു കാരണം
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | വമ്പൻ പ്രതിഫലമുള്ള നയൻതാര ദിലീപിന്റെ നായികയായപ്പോൾ ആവശ്യപ്പെട്ടത്; ബോഡിഗാർഡിൽ നയൻസ് എത്തിച്ചേർന്നതിങ്ങനെ