TRENDING:

'അസാധ്യം'; വുഹാൻ ലാബാണ് കോവിഡ് ഉറവിടമെന്ന ആരോപണം തള്ളി ലാബ് ഡയറക്ടർ

Last Updated:
ഉയർന്ന സുരക്ഷയും ബയോ സേഫ്റ്റി സൗകര്യങ്ങളുമുള്ള വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണോ വൈറസ് യഥാർത്ഥത്തിൽ ഉത്ഭവിച്ചതെന്ന് യുഎസ് അന്വേഷണം ആരംഭിച്ചതോടെ ചൈന സമ്മർദത്തിലായിരിക്കുകയാണ്.
advertisement
1/6
'അസാധ്യം'; വുഹാൻ ലാബാണ് കോവിഡ് ഉറവിടമെന്ന ആരോപണം തള്ളി ലാബ് ഡയറക്ടർ
ബീജിംഗ്: വുഹാൻ ലാബാണ് കോവിഡ് വൈറസ് ഉറവിടമെന്ന ഊഹാപോഹങ്ങൾ തള്ളി ലാബ് ഡയറക്ടർ. അങ്ങേയറ്റം സുരക്ഷാ ക്രമീകരണങ്ങളുള്ള ലാബിൽ നിന്ന് വൈറസ് ചോരുന്നത് അസാധ്യമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
2/6
ഉയർന്ന സുരക്ഷയും ബയോ സേഫ്റ്റി സൗകര്യങ്ങളുമുള്ള വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണോ വൈറസ് യഥാർത്ഥത്തിൽ ഉത്ഭവിച്ചതെന്ന് യുഎസ് അന്വേഷണം ആരംഭിച്ചതോടെ ചൈന സമ്മർദത്തിലായിരിക്കുകയാണ്.
advertisement
3/6
വന്യജീവികളെ വിൽക്കുന്ന ചന്തയിൽ നിന്ന് മൃഗങ്ങളിലൂടെ വൈറസ് മനുഷ്യരിലേക്ക് എത്തിയതായിരിക്കാമെന്നാണ് ചൈനീസ് ഗവേഷകർ പറയുന്നത്. അപകടകരമായ വൈറസുകൾ കൈകാര്യം ചെയ്യാൻ സജ്ജീകരണങ്ങളുള്ള പി 4 ലബോറട്ടറിയാണ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. ഈ സൗകര്യങ്ങൾ തന്നെയാണ് ഈവിടെ നിന്ന് അണുക്കൾ പടർന്നിരിക്കാമെന്ന ഊഹാപോഹങ്ങൾക്ക് കാരണമായത്.
advertisement
4/6
അതേസമയം ലാബിൽ നിന്ന് വൈറസ് പടരാൻ ഒട്ടും സാധ്യതയില്ലെന്ന് ലാബ് ഡയറക്ടർ യുവാൻ ഴിമിങ് വ്യക്തമാക്കി. സിജിടിൻ എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലാബിലെ ഒരു ജീവനക്കാരനും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
advertisement
5/6
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഗവേഷണം നടന്നുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസുകളെ കുറിച്ച് പഠനം നടത്തുന്നവരെന്ന നിലയിൽ സ്ഥാപനത്തിൽ എങ്ങനെയുള്ള പഠനമാണ് സ്ഥാപനത്തിൽ നടക്കുന്നതെന്നും വൈറസുകളെയും സാംപിളുകളെയും എങ്ങനെയാണ് ക്രമീകരിക്കുന്നതെന്നും ഞങ്ങൾക്കറിയാം - അദ്ദേഹം പറഞ്ഞു.
advertisement
6/6
മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമായ തെളിവിന്‍റെയോ അറിവിന്റെയോ അടിസ്ഥാനത്തിലല്ലെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/Photogallery/Corona/
'അസാധ്യം'; വുഹാൻ ലാബാണ് കോവിഡ് ഉറവിടമെന്ന ആരോപണം തള്ളി ലാബ് ഡയറക്ടർ
Open in App
Home
Video
Impact Shorts
Web Stories