TRENDING:

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കാതിരുന്ന യാത്രക്കാരന് 15 ദിവസം തടവ്

Last Updated:
പരിശോധനയ്ക്കായി എത്തിയ പ്രത്യേക സ്ക്വാഡാണ് മുഹമ്മദ് ഷാഫിയ്ക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പടെ ആയിരം രൂപ പിഴ ഈടാക്കിയത്
advertisement
1/5
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കാതിരുന്ന യാത്രക്കാരന് 15 ദിവസം തടവ്
കോഴിക്കോട്: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവാവിന് 15 ദിവസം ജയിൽ ശിക്ഷ. കുറ്റിപ്പുറം വല്ലപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫി(30) എന്നയാൾക്കാണ് ശിക്ഷ ലഭിച്ചത്. പിഴ അടയ്ക്കാതിരുന്നതോടെയാണ് ഇയാൾക്ക് ജയിൽശിക്ഷ ലഭിച്ചത്.
advertisement
2/5
ഇക്കഴിഞ്ഞ ഏപ്രിൽ 27ന് മംഗളുരു-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിലാണ് മുഹമ്മദ് ഷാഫി ടിക്കറ്റില്ലാതെ യാത്ര ചെയ്തത്. പരിശോധനയ്ക്കായി എത്തിയ പ്രത്യേക സ്ക്വാഡാണ് മുഹമ്മദ് ഷാഫിയെ പിടികൂടിയത്. ഇതോടെ ഇയാൾക്ക് ടിക്കറ്റ് നിരക്ക് ഉൾപ്പടെ ആയിരം രൂപ പിഴയും ഈടാക്കി. എന്നാൽ പിഴ അടയ്ക്കാൻ ഇയാൾ തയ്യാറായില്ല.
advertisement
3/5
ഇതോടെ കോഴിക്കോട് ടിക്കറ്റ് പരിശോധനവിഭാഗം മുഹമ്മദ് ഷാഫിയെ ഷൊർണൂർ ആർപിഎഫിന് കൈമാറി. കേസെടുത്ത ആർപിഎഫ് പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. ആറുമാസത്തിനകം പിഴത്തുക ഷൊർണൂർ റെയിൽവേ കോടതിയിൽ ഒടുക്കണമെന്നതായിരുന്നു ജാമ്യവ്യവസ്ഥ.
advertisement
4/5
എന്നാൽ ആറുമാസമായിട്ടും പിഴ അടയ്ക്കാത്തതിനെ തുടർന്ന് കോടതി സമൻസ് അയച്ചു. ഇതിനുശേഷവും യുവാവ് ഹാജരായില്ല. ഇതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
advertisement
5/5
ഷൊർണൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ ഹരികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം വല്ലപ്പുഴയിലെ വീട്ടിൽനിന്ന് മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ അടയ്ക്കാതിരുന്ന യാത്രക്കാരന് 15 ദിവസം തടവ്
Open in App
Home
Video
Impact Shorts
Web Stories