TRENDING:

നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് 'ആട് 3' സംവിധായകൻ

Last Updated:

നിഖിലയ്ക്ക് പകരം മറ്റൊരു നടിയാണ് ചിത്രത്തിൽ ഡാൻസ് ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആട് 3 എന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ചിത്രത്തിൽ നടി നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഉണ്ടെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്നും നിഖില ഈ സിനിമയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രൈഡേ ഫിലിം ഹൗസിന്റെ അഭിമുഖത്തിലാണ് സംവിധായകൻ ഈ കാര്യങ്ങൾ പങ്കുവെച്ചത്. നിഖിലയ്ക്ക് പകരം പ്രശസ്ത നടി വേദികയാണ് ചിത്രത്തിൽ ഒരു ഡാൻസ് സീക്വൻസിൽ പ്രത്യക്ഷപ്പെടുന്നത്. വേദിക മികച്ച നർത്തകിയായതുകൊണ്ടാണ് ആ വേഷത്തിലേക്ക് അവരെ തിരഞ്ഞെടുത്തതെന്നും 'ആടി'ന്റെ സ്വഭാവത്തിനനുസരിച്ചുള്ള ഒരു ഡാൻസ് മാത്രമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News18
News18
advertisement

അതുപോലെ തന്നെ മമ്മൂട്ടിയോ മോഹൻലാലിന്റെ വോയ്‌സ് ഓവർ നരേഷനോ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആരാധകർക്കിടയിലെ പ്രചാരണങ്ങൾക്ക് മറുപടിയായി മിഥുൻ പറഞ്ഞു. മുൻഭാഗങ്ങളെപ്പോലെ തന്നെ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാവുന്ന ഒരു ഫാമിലി എന്റർടൈനർ തന്നെയായിരിക്കും ഷാജി പാപ്പനും സംഘവും വീണ്ടും എത്തുന്ന 'ആട് 3'. അനാവശ്യമായ ഗോസിപ്പുകൾക്ക് വിട നൽകിക്കൊണ്ട് ചിത്രം അതിന്റെ തനതായ ശൈലിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന ഉറപ്പാണ് സംവിധായകൻ നൽകുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് 'ആട് 3' സംവിധായകൻ
Open in App
Home
Video
Impact Shorts
Web Stories