TRENDING:

പൂട്ടിയിട്ട വീട്ടിൽ നിന്ന് 40 പവൻ കവർന്ന ശേഷം മദ്യപിച്ചിരിക്കെ മൂന്നു മണിക്കൂറിനുള്ളിൽ 59കാരൻ പിടിയിൽ

Last Updated:
നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) എന്ന വാമനപുരം പ്രസാദ് ആണ് അറസ്റ്റിലായത്
advertisement
1/6
പൂട്ടിയിട്ട വീട്ടിൽ നിന്ന് 40 പവൻ കവർന്ന ശേഷം മദ്യപിച്ചിരിക്കെ മൂന്നു മണിക്കൂറിനുള്ളിൽ 59കാരൻ പിടിയിൽ
കന്യാകുമാരിക്ക് സമീപം പൂട്ടിയ വീട്ടിൽ നിന്ന് 40 പവൻ ആഭരണങ്ങൾ കവർച്ച നടത്തിയ പ്രതിയെ , പരാതി ലഭിച്ച് മൂന്ന് മണിക്കൂറിൽ പൊലീസ് അറസ്റ്റു ചെയ്തു.
advertisement
2/6
നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) എന്ന വാമനപുരം പ്രസാദ് ആണ് അറസ്റ്റിലായത്. വടക്ക് കുണ്ടൽ സ്വദേശിനി ജപറാണിയുടെ (31) വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.
advertisement
3/6
ജപറാണി ശനിയാഴ്ച്ച വൈകുന്നേരത്തോടെ വീട് പൂട്ടി അമ്മയുടെ വീട്ടിൽ പോയ ശേഷം ഇന്നലെ രാവിലെ 8 മണിക്ക് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്. മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്.
advertisement
4/6
ജപറാണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി പൊലീസ് ഇൻസ്‌പെക്ടർ ശാന്തി സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
advertisement
5/6
പുലർച്ചെ മൂന്ന് മണിയോടെ കവർച്ച നടത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതും ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് ജില്ല ഒട്ടാകെ വ്യാപക തിരച്ചിൽ നടത്തി
advertisement
6/6
പിന്നാലെ കന്യാകുമാരിയിലെ മദ്യശാലയിൽ നിന്ന് പ്രതിയെ എസ്പി. കോൺസ്റ്റബിൾമാരായ സുഭാഷ് ആനന്ദ് ,ജയസിംഗ് എന്നിവർ ചേർന്ന് പിടികൂടി. 40 പവൻ ആഭരണങ്ങളും പ്രതിയില്‍ നിന്ന്  പിടിച്ചെടുത്തു. കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
പൂട്ടിയിട്ട വീട്ടിൽ നിന്ന് 40 പവൻ കവർന്ന ശേഷം മദ്യപിച്ചിരിക്കെ മൂന്നു മണിക്കൂറിനുള്ളിൽ 59കാരൻ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories